03/06/2026
[fontresizer_tawhidurrahmandear_widget]

Tags :Wild elephant attack

Main story

അതിരപ്പിള്ളിയിൽ വനംമന്ത്രിയുടെ വാഹനത്തിന് മുന്നിൽ കാട്ടാന; അടിയന്തര നടപടി ഉറപ്പ് നൽകി ഷിബു

ചാലക്കുടി: അതിരപ്പിള്ളിയിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ മരിച്ച വൈശേരി സ്വദേശി മോഹനന്റെ വീട് സന്ദർശിക്കാൻ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനത്തിന് മുന്നിലേക്കാണ് ആനയെത്തിയത്. ഇന്നലെ രാത്രി വാഴച്ചാൽ ഗസ്റ്റ്ഹൗസിലേക്ക് പോകുന്നതിനിടെ ചാർപ്പ ഭാഗത്ത് വെച്ചായിരുന്നു സംഭവം. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ റോഡിൽ നിന്ന് തുരത്തിയത്. വിഷയത്തിന് പ്രഥമ പരിഗണന നൽകുമെന്നും, കാര്യങ്ങൾ പഠിച്ച ശേഷം ആനയെ കാട്ടിലേക്ക് തിരികെ അയക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. [&Read More

Main story

നിലമ്പൂരില്‍ വീണ്ടും കാട്ടാന ആക്രമണം; ജാര്‍ഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂരില്‍ വീണ്ടും കാട്ടാന ആക്രമണം. സംഭവത്തില്‍ അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശി ചാരു ഒറവോണ്‍ ആണ് കൊല്ലപ്പെട്ടത്. അകമ്പാടം മൂലെപ്പാടത്ത് ഇന്നു രാവിലെ 9:30ഓടെയാണ് നാടിനെ നടുക്കിയ സംഭവം. രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. തല്‍ക്ഷണം തന്നെ മരിച്ചതായാണു വിവരം. പ്രദേശത്ത് ഇന്നലെ മുതല്‍ കാട്ടാന സാന്നിധ്യം ഉണ്ടായിരുന്നു. ഈ വര്‍ഷം മാത്രം ആറുപേരാണ് നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.Read More