31/03/2026
[fontresizer_tawhidurrahmandear_widget]

മൊബൈൽ റീചാർജ്: പോക്കറ്റ് കീറും, നിരക്ക് വർധനക്കൊരുങ്ങി കമ്പനികൾ

 മൊബൈൽ റീചാർജ്: പോക്കറ്റ്  കീറും, നിരക്ക് വർധനക്കൊരുങ്ങി കമ്പനികൾ

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും വീണ്ടും മൊബൈല്‍ താരിഫുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ക്ക് 10 ശതമാനം വരെ വിലയേറിയേക്കാം. നിരക്കു വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജിയോ, എയര്‍ടെല്‍, വിഐ(വൊഡാഫോണ്‍ ഐഡിയ) എന്നീ കമ്പനികള്‍ ഡാറ്റാ നിരക്കുകള്‍ ഏകദേശം 10 ശതമാനത്തോളം വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ അപ്രത്യക്ഷമാകും. ജിയോയും എയര്‍ടെലും നേരത്തെ നല്‍കിയിരുന്ന 1 ജിബി പ്രതിദിന ഡാറ്റാ പ്രീപെയ്ഡ് പ്ലാനുകള്‍ പിന്‍വലിച്ചിരുന്നു. നിരക്കു കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകള്‍ ഒഴിവാക്കിയതിനെതിരെ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

പഴയ 249 രൂപയുടെ പാക്കിന് തുല്യമായി ഇപ്പോള്‍ 299 രൂപയുടെ 1.5 ജിബി പ്രതിദിന പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് സ്വീകരിക്കേണ്ട അവസ്ഥയാണ്. ഇത് ഉപയോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

Also read: