ആഞ്ഞടിച്ച് മോദി കൊടുക്കാറ്റ് ; മാറ്റം വേണ്ടെന്ന് ബിഹാർ
പട്ന: ബിഹാറില്‍ പ്രതിപക്ഷ പ്രചാരണങ്ങളെയെല്ലാം മറികടന്ന് എന്‍ഡിഎയുടെ വമ്പന്‍ കുതിപ്പ്. രണ്ടു ഘട്ടത്തിലുമുണ്ടായ അഭൂതപൂര്‍വമായ വന്‍ പോളിങ്ങില്‍ ജനം ഭരണമാറ്റം വേണ്ടെന്ന് ഉറപ്പിച്ചുപറയുന്നതാണു കാണുന്നത്. ഭരണവിരുദ്ധ വികാരം എന്ന റിപ്പോര്‍ട്ടുകളെയെല്ലാം അസ്ഥാനത്താക്കിയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 160 സീറ്റിലാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ 90 സീറ്റും കടന്ന് ബിജെപി വന്‍ മുന്നേറ്റമാണു കാഴ്ചവയ്ക്കുന്നത്. മഹാസഖ്യം 70 സീറ്റുമായി ബഹുദൂരം പിറകിലാണ്. ആര്‍ജെഡിക്കു മാത്രമാണ് എന്‍ഡിഎ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനായത്. കോണ്‍ഗ്രസ് ഒരിക്കല്‍കൂടി അമ്പേ പരാജയമായി.
കന്നി അങ്കത്തിനിറങ്ങിയ പ്രഷാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി പോലും ആറിടത്ത് ലീഡ് ചെയ്യുമ്പോഴാണ് മഹാസഖ്യത്തിന്‍രെ നിരാശപ്പെടുത്തുന്ന പ്രകടനം. മറ്റു പാര്‍ട്ടികള്‍ ആറിടത്തും മുന്നിട്ടുനില്‍ക്കുന്നു.