കൊച്ചി: രാഷ്ട്രീയം ഉപേക്ഷിച്ചതല്ലെന്നും സത്യം മുറുകെ പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയമെന്നത് സമൂഹം തന്നെ പഠിപ്പിച്ചതാണെന്നും വ്യക്തമാക്കി സംവിധായകനും മുൻ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. തന്റെ പിറന്നാൾ ദിനത്തിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ എന്നും അവർക്ക് വേണ്ടി നിങ്ങൾ വാഴ്ത്തുകൾ നേരട്ടെ എന്നും കുറിച്ച അദ്ദേഹം, ഇനി സ്വന്തം ജീവിതം ആസ്വദിച്ചു ജീവിക്കുമെന്നും വ്യക്തമാക്കി. സെപ്റ്റംബർ 7 താൻ ജനിച്ച ദിവസമാണെന്ന് സ്മരിച്ചുകൊണ്ടാണ് അഖിലിന്റെ കുറിപ്പ് [&Read More
Tags :NDA
ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എൻഡിഎ സഖ്യം വീണ്ടും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പ്രവചനം(Read More
‘ഒരു മാസം മുമ്പ് ഞാൻ നിങ്ങൾക്ക് ദേശവിരുദ്ധനായിരുന്നില്ലേ?’; എൻഡിഎയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രിക്കെതിരെ ദിപ്കെ
ന്യൂഡൽഹി: കേന്ദ്രമന്ത്രി രാംദാസ് അത്താവലെ എൻഡിഎയുടെ ഭാഗമായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലേക്ക് (എ) ക്ഷണിച്ചതിന് പിന്നാലെ പരിഹാസ പ്രതികരണവുമായി കോക്രാച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. “ഒരു മാസം മുമ്പ് ഞാൻ നിങ്ങൾക്ക് ദേശവിരുദ്ധനായിരുന്നില്ലേ?” എന്നായിരുന്നു ദീപ്കെയുടെ പ്രതികരണം. ബിജെപിയുടെ ക്ഷണം സംബന്ധിച്ച ഹിന്ദുസ്ഥാൻ ടൈംസിന്റെ വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അഭിജിത് ദിപ്കെ അംബേദ്‌കറൈറ്റ് ആശയങ്ങൾ വെച്ചുപുലർത്തുന്ന ഊർജ്ജസ്വലനായ ചെറുപ്പക്കാരനാണെന്നും അതിനാൽ അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) [&Read More
‘അഭിജീത് ദിപ്‌കെ ചുറുചുറുക്കുള്ള നേതാവ്’: സിജെപി സ്ഥാപകനെ എൻഡിഎയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേർന്ന് ഡോ. ബാബാസാഹേബ് അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ദീപ്‌കെ തയ്യാറാകണമെന്ന് ഇന്നലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി ആവശ്യപ്പെട്ടു. അഭിജീത് ദിപ്‌കെ ചുറുചുറുക്കുള്ള ഒരു അംബേദ്കറൈറ്റ് നേതാവാണെന്നാണ് കരുതുന്നതെന്നും, അദ്ദേഹം പാർട്ടിയിൽ എത്തുന്നത് സംഘടനയെയും സമൂഹത്തെയും ഒരുപോലെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും രാംദാസ് അത്താവലെ വ്യക്തമാക്കി. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന് [&Read More
‘സുവേന്ദു മാലാഖയൊന്നുമല്ല; പാർട്ടി വിട്ട ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല’-അഭിമുഖ വിവാദത്തിൽ വിശദീകരണവുമായി മഹുവ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ താൻ വാനോളം പുകഴ്ത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം തങ്ങൾക്ക് അനുകൂലമായ രീതിയിൽ മുറിച്ചെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മഹുവ എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. താൻ ഇപ്പോഴും മമത ബാനർജിക്കൊപ്പമാണെന്ന് വ്യക്തമാക്കിയ അവർ, നിലവിൽ പാർട്ടി വിട്ട തൃണമൂൽ വിമതരെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. അഭിമുഖം [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ വിഴുങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റ് അവസാനിക്കുന്നില്ല. 20 ലോക്സഭാ എംപിമാരും 58 എംഎൽഎമാരും മമത ബാനർജിയെ കൈവിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറിയതിന് പിന്നാലെ, പാർട്ടിയുടെ ഏറ്റവും ശക്തയായ യുവമുഖവും ഫയർബ്രാൻഡ് നേതാവുമായ മഹുവ മൊയ്ത്രയും മമത ബാനർജിക്കെതിരെ പരസ്യമായി രംഗത്ത്. ‘ബിബിസി’ക്ക് നൽകിയ അഭിമുഖത്തിൽ, ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ വാനോളം പുകഴ്ത്തി മഹുവ നടത്തിയ പരാമർശങ്ങളാണു രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. [&Read More
‘അമിത് ഷാ നേരിട്ടു വിളിച്ചു’; യൂസുഫ് പത്താൻ ബിജെപിയിലേക്ക്? ഡൽഹിയിൽ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്
കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ബഹറാംപൂർ ലോക്സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് യൂസുഫ് പത്താനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജിയാണു വാർത്ത പുറത്തുവിട്ടത്. ഗുജറാത്തിലെ ബറോഡയിലായിരുന്ന പത്താനുമായി താൻ സംസാരിച്ചിരുന്നുവെന്നും അമിത് ഷാ വിളിച്ചതു [&Read More
അല്പമെങ്കിലും ഉളുപ്പും തൻ്റേടവും വേണം, അമിത് ഷാ വിളിച്ചതുകൊണ്ട് ഡൽഹിയിലേക്ക് ഓടുകയാണോ? യൂസുഫ്
ന്യൂഡൽഹി: എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസ് വിമത നേതാവ് യൂസുഫ് പത്താനെതിരേ രൂക്ഷവിമർശനവുമായി ടിഎംസി എംപി മഹുവ മൊയ്ത്ര രംഗത്ത്. ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകിയാണ് നിങ്ങളെ വിജയിപ്പിച്ചത്. അല്പമെങ്കിലും ഉളുപ്പും തൻ്റേടവും വേണം. അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പത്താൻ അൽപം ധൈര്യം കാണിക്കണമെന്ന് മഹുവ വിമർശനമുന്നയിച്ചു. എക്സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. “അമിത് ഷാ വിളിച്ചതുകൊണ്ട് നിങ്ങൾ ഡൽഹിയിലേക്ക് ഓടുകയാണോ? അൽപം ധൈര്യം കാണിക്കൂ. നിങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആളാണ്. നമ്മുടെ [&Read More
‘മോദി സർക്കാർ ഒരു വർഷത്തിനകം താഴെവീഴും’-രാഹുലിന് ഭരണകൂട രഹസ്യങ്ങൾ ചോർത്തുന്ന ആ ‘ചാരന്‍’
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അണിയറകളിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, അതീവ ഗുരുതരവും ഞെട്ടിക്കുന്നതുമായൊരു പ്രവചനം കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തി. നരേന്ദ്ര മോദി സർക്കാർ ഒരു വർഷത്തിനകം താഴെവീഴുമെന്നും, രാജ്യത്ത് വർധിച്ചുവരുന്ന ജനരോഷവും സാമ്പത്തിക പ്രതിസന്ധിയും അടിച്ചമർത്താൻ ഭരണകൂടം വീണ്ടുമൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു ആ വെളിപ്പെടുത്തൽ. ഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച ‘നാഷണൽ ആദിവാസി പ്രൊഫഷണൽ കോൺക്ലേവ്’ എന്ന അതീവ രഹസ്യ സ്വഭാവമുള്ള, അടച്ചിട്ട മുറിയിൽ നടന്ന [&Read More
കാസർകോട്: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം തുറന്നുസമ്മതിച്ച് എൻഡിഎ സ്ഥാനാർഥിയും ബിജെപി നേതാവുമായ കെ സുരേന്ദ്രൻ. തോൽവിക്ക് ന്യായീകരണങ്ങളില്ലെന്നും മരണം വരെ താൻ മഞ്ചേശ്വരത്തുകാരോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. പരാജയത്തിന്റെ കാരണങ്ങൾ വോട്ടർമാർക്ക് അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനകാര്യങ്ങളിൽ വിവേചനം നേരിടുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ഏതു സമയത്തും കൂടെയുണ്ടാകുമെന്ന് സുരേന്ദ്രൻ ഉറപ്പുനൽകി. പാവപ്പെട്ടവരുടെ ആവശ്യങ്ങളിൽ താൻ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലും കന്നഡയിലുമായി പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ, മഞ്ചേശ്വരത്തെ വോട്ടർമാർക്ക് നന്ദി [&Read More