28/03/2026
[fontresizer_tawhidurrahmandear_widget]

പരിക്ക് ഭേദമായിട്ടും നെയ്മര്‍ ടീമിന് പുറത്ത്; ബ്രസീല്‍ ഫുട്‌ബോള്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു

 പരിക്ക് ഭേദമായിട്ടും നെയ്മര്‍ ടീമിന് പുറത്ത്; ബ്രസീല്‍ ഫുട്‌ബോള്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു

റിയോ ഡി ജനീറോ: നവംബറിലെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ടീമില്‍ ഇടം നേടിയില്ല. അതേസമയം, പരിക്കില്‍ നിന്ന് മുക്തരായി പ്രതിരോധതാരങ്ങളായ ഫാബിഞ്ഞോ, വിറ്റര്‍ റോക്ക്, മാര്‍ക്വിഞ്ഞോസ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

നവംബര്‍ 15ന് ലണ്ടനില്‍ സെനഗലിനെതിരെയും, 18ന് ലില്ലെയില്‍ തുനീഷ്യക്കെതിരെയും നടക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡാണ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചത്. ലിഗ്‌മെന്റ് പരിക്ക് കാരണം 2023 ഒക്ടോബറില്‍ ഉറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം ദേശീയ ടീമിനായി കളിച്ചിട്ടില്ല. പേശീവലിവ് കാരണം ഏഴ് ആഴ്ചയോളം വിശ്രമത്തിലായിരുന്ന താരം, അടുത്തിടെയാണ് തന്റെ ക്ലബ്ബായ സാന്റോസിനായി വീണ്ടും കളിക്കാനെത്തിയത്.

താന്‍ നെയ്മറുമായി സംസാരിച്ചിട്ടില്ല. താരത്തിന് എപ്പോള്‍ സുഖം പ്രാപിച്ച് വീണ്ടും കളിക്കാന്‍ കഴിയുമെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നായിരുന്നു ടീമില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആഞ്ചലോട്ടി പ്രതികരിച്ചത്. താരത്തിന്റെ ശാരീരികക്ഷമത സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ബ്രസീല്‍ സ്‌ക്വാഡ്: എഡേഴ്‌സണ്‍, ബെന്റോ, ഹ്യൂഗോ സൗസ, അലക്‌സ് സാന്ദ്രോ, കായോ ഹെന്റിക്, ഡാനിലോ, എഡര്‍ മിലിറ്റാവോ, ഫാബ്രിസിയോ ബ്രൂണോ , ഗബ്രിയേല്‍ മഗല്‍ഹായെസ്, ലൂസിയാനോ ജൂബ, മാര്‍ക്വിഞ്ഞോസ്, പൗലോ ഹെന്റിക്, വെസ്ലി, ആന്ദ്രേ സാന്റോസ്, ബ്രൂണോ ഗ്വിമാറസ്, കസെമിറോ, ഫാബിഞ്ഞോ, ലൂക്കാസ് പാക്വെറ്റ, എസ്റ്റേവോ, ജാവോ പെഡ്രോ, ലൂയിസ് ഹെന്റിക്, മാത്യൂസ് കുന്‍ഹ, റിച്ചാര്‍ലിസണ്‍, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍, വിറ്റര്‍ റോക്ക്

Also read: