06/03/2026
[fontresizer_tawhidurrahmandear_widget]

‘സ്വാതന്ത്ര്യ സമരത്തിലെ പരിശ്രമങ്ങളും പ്രഥമ പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇടപെടലുകളും ഓര്‍ക്കുന്നു’ ; ജവഹര്‍ലാല്‍ നെഹ്റുവിന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 ‘സ്വാതന്ത്ര്യ സമരത്തിലെ പരിശ്രമങ്ങളും പ്രഥമ പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇടപെടലുകളും ഓര്‍ക്കുന്നു’ ; ജവഹര്‍ലാല്‍ നെഹ്റുവിന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125-ാം ജന്മവാര്‍ഷികത്തില്‍ ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമരത്തില്‍ നെഹ്റു വഹിച്ച പങ്കിനെയും രാജ്യത്തിന്റെ ആദ്യകാല വളര്‍ച്ചയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെയും മോദി അനുസ്മരിച്ചു.
നെഹ്റുവിന്റെ ജന്മദിനം ഇന്ന് രാജ്യമെമ്പാടും ശിശുദിനമായി ആഘോഷിക്കുകയാണ്.

‘പണ്ഡിറ്റ് നെഹ്റുവിന്റെ 125-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന് എന്റെ ആദരാഞ്ജലികള്‍. സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ ശ്രമങ്ങളെയും പ്രഥമ പ്രധാനമന്ത്രി എന്ന നിലയിലുള്ള പങ്കിനെയും ഞങ്ങള്‍ ഓര്‍ക്കുന്നു.’-പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു

കുട്ടികള്‍ സ്‌നേഹത്തോടെ ‘ചാച്ചാജി’ എന്ന് വിളിക്കുന്ന നെഹ്റുവിന്റെ ജനാധിപത്യം, മതേതരത്വം, ശാസ്ത്രീയ ചിന്ത എന്നിവയിലൂന്നിയ കാഴ്ചപ്പാടുകള്‍ ഇന്നും തലമുറകള്‍ക്ക് പ്രചോദനമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ശക്തമായ പാര്‍ലമെന്ററി ജനാധിപത്യത്തിന് അടിത്തറയിടുന്നതിലും ശാസ്ത്ര-വ്യാവസായിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.

Also read: