28/03/2026
[fontresizer_tawhidurrahmandear_widget]

ഷാരൂഖ് ഖാന്റെ മാര്‍ക്ക് ലിസ്റ്റ് പുറത്തായി കിങ് ഖാന്‍ ക്ലാസ്‌റൂമിലും ടോപ്പര്‍!

 ഷാരൂഖ് ഖാന്റെ മാര്‍ക്ക് ലിസ്റ്റ് പുറത്തായി കിങ് ഖാന്‍ ക്ലാസ്‌റൂമിലും ടോപ്പര്‍!

മുംബൈ: ബോളിവുഡിന്റെ ‘കിങ് ഖാൻ’ ഷാരൂഖ് ഖാൻ പഠനത്തിലും മിടുക്കനായിരുന്നുവെന്ന് തെളിയിക്കുന്ന കോളജ് മാർക്ക് ഷീറ്റ് ഓൺ‌ലൈനിൽ ചോർന്നു. ഡൽഹി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ഹൻസ്‌രാജ് കോളേജിൽ പഠിച്ചിരുന്ന ഷാരൂഖിൻ്റെ മാർക്ക് ഷീറ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സിനിമയുടെ രാജാവ് അക്കാദമിക് രംഗത്തും മിടുക്കനായിരുന്നുവെന്നത് ആരാധകർക്ക് പുതിയ അറിവാണ്.

മാർക്ക് ഷീറ്റിലെ വിവരങ്ങൾ പ്രകാരം ഷാരൂഖിൻ്റെ പിതാവിൻ്റെ പേര് മിർ താജ് മുഹമ്മദ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് വിഷയങ്ങളിലായി 92, 51, 78, 78 എന്നിങ്ങനെ മികച്ച മാർക്കുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഇലക്ടീവ് വിഷയത്തിലെ 92 മാർക്ക് ആരാധകരെ ഏറെ ആകർഷിച്ചു. അന്നത്തെ കാലഘട്ടത്തിൽ ഇത്തരമൊരു സ്കോർ നേടുക എന്നത് എളുപ്പമായിരുന്നില്ലെന്നും, ഇത് ഷാരൂഖിൻ്റെ വിദ്യാർത്ഥി കാലത്തെ കഴിവുകൾ തെളിയിക്കുന്നുവെന്നും റെഡ്ഡിറ്റ് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

അതിനിടെ, ഷാരൂഖ് ഖാൻ പുതിയ ആക്ഷൻ ഡ്രാമ ചിത്രമായ ‘കിങ്ങി’ന്‍റെ ചിത്രീകരണത്തിൻ്റെ തിരക്കിലാണ്. മകൾ സുഹാന ഖാൻ സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

സുഹാന ഖാനെ കൂടാതെ അഭയ് വർമ്മ, ദീപിക പദുക്കോൺ, റാണി മുഖർജി എന്നിവരും മൾട്ടി സ്റ്റാർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റും മാർഫ്‌ലിക്‌സ് പിക്‌ചേഴ്‌സുമാണ് ചിത്രം നിർമ്മിക്കുന്നത്.

മുംബൈയിലും വാർസോയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ‘കിങ്’ 2026-ലെ ഏറ്റവും വലിയ ബോളിവുഡ് റിലീസുകളിൽ ഒന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also read: