28/03/2026
[fontresizer_tawhidurrahmandear_widget]

ക്രിസ്റ്റ്യാനോ ഇല്ലാതെ എന്ത് ലോകകപ്പ്!; പുതിയ പോസ്റ്റര്‍ പുറത്തിറക്കി ഫിഫ

 ക്രിസ്റ്റ്യാനോ ഇല്ലാതെ എന്ത് ലോകകപ്പ്!; പുതിയ പോസ്റ്റര്‍ പുറത്തിറക്കി ഫിഫ

സൂറിച്ച്: 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ വന്‍ വിവാദം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കിയതില്‍ ആരാധകര്‍ പ്രതിഷേധിച്ചതോടെ ഫിഫയ്ക്ക് പോസ്റ്റര്‍ എക്‌സില്‍ നിന്ന് നീക്കം ചെയ്യേണ്ടിവന്നു.

ആദ്യ പോസ്റ്ററില്‍ ലയണല്‍ മെസ്സി, ഹാളണ്ട്, എംബാപ്പെ എന്നിവരുണ്ടായിരുന്നെങ്കിലും പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കാന്‍ റൊണാള്‍ഡോയ്ക്ക് പകരം ബ്രൂണോ ഫെര്‍ണാണ്ടസിനെയാണ് ഉള്‍പ്പെടുത്തിയത്. ശക്തമായ വിമര്‍ശനങ്ങളെ തുടര്‍ന്ന് ഫിഫ പുതിയ പോസ്റ്റര്‍ പുറത്തിറക്കി.

പുതിയ പോസ്റ്ററില്‍ റൊണാള്‍ഡോയ്ക്ക് ഇടം നല്‍കിയിട്ടുണ്ട്. എങ്കിലും, ലോകകപ്പ് ട്രോഫിയേന്തി നില്‍ക്കുന്ന ലയണല്‍ മെസ്സി തന്നെയാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. 2022 ലോകകപ്പ് ഫൈനലിലെ നിര്‍ണ്ണായക നിമിഷങ്ങളും, പോര്‍ച്ചുഗലിനെ പുറത്താക്കിയ യൂസഫ് എന്‍നെസിരിയുടെ ഹെഡര്‍ ഷോട്ടും പുതിയ പോസ്റ്ററില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം, അടുത്തിടെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനാല്‍, റൊണാള്‍ഡോയ്ക്ക് 2026 ലോകകപ്പിലെ ചില മത്സരങ്ങള്‍ നഷ്ടമായേക്കാം എന്ന ആശങ്കയുമുണ്ട്.

Also read: