27/01/2026

ആദികടലായിയില്‍ മാക്കുറ്റി തരംഗം; റിജില്‍ മാക്കുറ്റിയുടെ വിജയം എല്‍.ഡി.എഫ് രണ്ടുതവണ ജയിച്ച സീറ്റില്‍

 ആദികടലായിയില്‍ മാക്കുറ്റി തരംഗം; റിജില്‍ മാക്കുറ്റിയുടെ വിജയം എല്‍.ഡി.എഫ് രണ്ടുതവണ ജയിച്ച സീറ്റില്‍

കണ്ണൂര്‍: എല്‍.ഡി.എഫിനെ തോല്‍പ്പിച്ച് കണ്ണൂര്‍ കോര്‍പറേഷനില്‍ സിറ്റിങ്‌സീറ്റ് പിടിച്ചെടുത്ത് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി. ആദികടലായി ഡിവിഷനിലാണ് റിജില്‍ വന്‍ വിജയം നേടിയത്. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയും വിജയിച്ച ഡിവിഷനിലാണ് ഞെട്ടിക്കുന്ന വിജയം.

റിജില്‍ മാക്കുറ്റിക്കെതിരെ സിപിഎമ്മും, ബിജെപിയും അതിശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. റിജില്‍ മാക്കുറ്റി 1404 വോട്ടും സി.പി.ഐയിലെ എം.കെ. ഷാജി 691 വോട്ടും നേടി. എസ്.ഡി.പി.ഐയുടെ മുബഷിര്‍ ടി.കെ 223 വോട്ടും സ്വതന്ത്രനായി മത്സരിച്ച വി. മുഹമ്മദലി 197 വോട്ടും ബി.ജെ.പിയുടെ സായൂജ് യു.കെ 143 വോട്ടും നേടി.

കഴിഞ്ഞ മാസം യു.ഡി.എഫ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് നാദാപുരം വളയത്ത് റിജില്‍ മാക്കുറ്റിക്കെതിരെ ഡി.വൈ.എഫ്.ഐ കൊലവിളി പ്രകടനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.

യു.ഡി.എഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനച്ചടങ്ങില്‍ റിജില്‍ മാക്കുറ്റി പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു പ്രകടനം. റിജില്‍ മാക്കുറ്റിക്കെതിരെ കൊലവിളി നടത്തിയ പ്രകടനക്കാര്‍ തെറിവിളിച്ച് കൊണ്ടാണ് ടൗണ്‍ ചുറ്റിയത്.

Also read: