2026 ലോകകപ്പ്: അർജൻ്റീനയ്ക്കും ബ്രസീലിനും ആദ്യ റൗണ്ട് എളുപ്പം, ഇംഗ്ലണ്ടും ക്രൊയേഷ്യയും ഒരു ഗ്രൂപ്പിൽ
വാഷിംഗ്ടൺ: ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് പൂർത്തിയായി. വാഷിംഗ്ടണിലെ ജോൺ എഫ്. കെന്നഡി പെർഫോമിങ് ആർട്സ് സെന്ററിൽ വെള്ളിയാഴ്ച നടന്ന വർണാഭമായ ചടങ്ങിലാണ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചത്.
ലോക ചാമ്പ്യന്മാരായ അർജൻ്റീനയ്ക്കും കരുത്തരായ ബ്രസീലിനും ആദ്യ റൗണ്ടിൽ താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പുകളാണ് കിട്ടിയത്. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവയും, അർജൻ്റീന കളിക്കുന്ന ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയ, അൾജീരിയ, ജോർദാൻ എന്നിവയും ആണ് ഉൾപ്പെടുന്നത്.
ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പ് എല്ലിൽ മത്സരം തീ പാറും.