28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Argentina

Football

ഫൈനലിനു മുൻപ് അർജന്റീന ഡ്രെസിങ് റൂമിൽ സംഭവിച്ചതെന്ത്? വെളിപ്പെടുത്തി മാക് അലിസ്റ്ററുടെ പിതാവ്

ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫൈനലിൽ അർജന്റീന നേരിട്ട തോൽവിക്കു പിന്നാലെ സോഷ്യൽ മീഡിയയിലും കായിക ലോകത്തും കാട്ടുതീ പോലെ പടർന്ന ഒന്നായിരുന്നു ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഡ്രസ്സിങ് റൂം സന്ദേശം(Read More

Main story

90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല; ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോർഡുമായി

ന്യൂയോർക്ക്: ഫൈനലിന്റെ തുടക്കം മുതൽ ഒടുക്കം വരെ മൈതാനത്ത് സ്പെയിൻ പയറ്റിയ കൃത്യമായ തന്ത്രങ്ങൾക്ക് മുന്നിൽ അർജന്റീനയുടെ ആവനാഴിയിൽ ദിവ്യാസ്ത്രങ്ങൾ ഒന്നുമില്ലായിരുന്നു. സ്പാനിഷ് പട കളി പൂർണ്ണമായി നിയന്ത്രിച്ചപ്പോൾ ലയണൽ മെസ്സിക്കും സംഘത്തിനും പന്ത് കൈവശം വെക്കാൻ പോലും ഇടം ലഭിച്ചില്ല. ടൂർണമെന്റിലുടനീളം മികച്ച ഫോമിൽ പന്തുതട്ടിയ അർജന്റീനയ്ക്ക് ഫൈനലിൽ കാര്യമായ ഒരു ഗോളവസരം പോലും സൃഷ്ടിക്കാൻ സാധിച്ചില്ല എന്നത് കളിയിലെ സ്പാനിഷ് ആധിപത്യം വ്യക്തമാക്കുന്നതാണ്. നിശ്ചിത സമയവും കഴിഞ്ഞ് അധിക സമയത്തേക്ക് നീണ്ടുപോയ മത്സരത്തിൽ എതിരാളികളുടെ [&Read More

Football

എറിക് ഗാർസ്യയുടെ കഴുത്തിന് പിടിച്ച് പരേഡസ്; തോൽവിക്ക് പിന്നാലെ കയ്യാങ്കളിയുമായി അർജൻ്റീന താരങ്ങൾ

ലയണൽ മെസിയെ പൂർണ്ണമായും പൂട്ടിക്കെട്ടി സ്പെയിൻ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചതോടെ ഫൈനൽ പോരാട്ടത്തിന് പിന്നാലെ ഗ്രൗണ്ടിൽ കയ്യാങ്കളി. ഫുൾടൈം വിസിൽ മുഴങ്ങിയതിന് തൊട്ടുപിന്നാലെ അർജന്റീന താരം ലിയാൻഡ്രോ പരേഡസ് സ്പാനിഷ് താരം എറിക് ഗാർസ്യയുടെ കഴുത്തിൽ കുത്തിപ്പിടിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇതുകണ്ട് കളിക്കാതെ ബെഞ്ചിലിരുന്ന ഗാവി പരേഡസിന് നേർക്ക് പാഞ്ഞടുത്തതോടെ രംഗം വൻ തമ്മിൽതല്ലിലേക്ക് നീങ്ങി. തിയാഗോ അൽമേഡയും സംഭവത്തിനിടയിലേക്ക് കടന്നുവന്നു. ഒടുവിൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി ഇടപെട്ടാണ് താരങ്ങളെ ശാന്തരാക്കി പിടിച്ചുമാറ്റിയത്. മത്സരത്തിലുടനീളം സ്പാനിഷ് [&Read More

Main story

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം: ലോകകപ്പിന്റെ ഫൈനൽ ആവേശത്തിൽ പങ്കുചേരാൻ വിദ്യാർഥികൾക്ക് അവധി നൽകി സർക്കാർ. പ്രഫഷനൽ കോളജുകൾക്ക് ഉൾപ്പെടെ അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്. ഇന്ന് അർധരാത്രിക്കുശേഷമാണ് ലോകം കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം നടക്കുന്നത്.ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം രാവിലെ സ്കൂളിൽ എത്തുമ്പോൾ കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള കടുത്ത ക്ഷീണം [&Read More

Kerala

ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നൽകണമെന്ന ആവശ്യവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30Read More

Main story

ഇത്തവണത്തെ ലോകകപ്പ് ജേതാക്കൾക്ക് ട്രോഫി മാത്രമല്ല; ഫിഫയുടെ വക സർപ്രൈസ് സമ്മാനവും

ന്യൂയോർക്ക്: ഇത്തവണത്തെ ഫിഫ ലോകകപ്പ് ഫൈനലിലെ വിജയികളെ കാത്ത് ഇത്തവണ ട്രോഫിക്കും സ്വർണ്ണ മെഡലിനും പുറമെ ഒരു സർപ്രൈസ് സമ്മാനവും. ചരിത്രത്തിലാദ്യമായി ലോകകപ്പ് ചാമ്പ്യന്മാർക്ക് പ്രത്യേക ‘ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ’ സമ്മാനമായി നൽകാൻ ഫിഫ തീരുമാനിച്ചു. അമേരിക്കൻ കായിക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ഈ അപൂർവ്വ മോതിരങ്ങൾ ഫൈനൽ ജയിക്കുന്ന ടീമിലെ അംഗങ്ങൾക്കാണ് ലഭിക്കുക. ലോകകപ്പ് നടക്കുന്ന വർഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആകെ 2,026 മോതിരങ്ങളാണ് ഫിഫ ഇതിനായി നിർമ്മിക്കുന്നത്. ഇതിൽ 30 എണ്ണം ഫൈനൽ [&Read More

Main story

‘മൂങ്ങ ഇതിലും നന്നായി കാണും’; ഫിഫക്കും അർജന്റീനക്കും ട്രോളുമായി പുത്തൂർ സുവോളജിക്കൽ പാർക്ക്

തൃശൂർ: അർജന്റീനയെ പരിഹസിച്ച് വിവാദമായ കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് തൊട്ടുപിന്നാലെ, സമാനമായ ട്രോളുമായി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കും രംഗത്ത്. പാർക്കിലെ ‘ഫിഷ് ഔൾ’ (മീൻകൂമൻ) എന്ന ഇനം മൂങ്ങയെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനായി തയ്യാറാക്കിയ പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. അർജന്റീനയുടെ പതാകയും ആരാധകരെയും പശ്ചാത്തലമാക്കി, ഫുട്ബോൾ പോസ്റ്റിന് മുകളിൽ ഇരിക്കുന്ന മൂങ്ങയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. ‘മൂങ്ങ ഇതിലും നന്നായി കാണും’ എന്ന പരോക്ഷമായ പരിഹാസ വാചകവും ചിത്രത്തിലുണ്ട്. “കണ്ണ് [&Read More

Kerala

അർജന്റീന ഫാൻസിന്റെ ആഘോഷ പ്രകടനം; പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിൻ്റെ വിരലുകള്‍ അറ്റു

കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ആവേശവിജയം ആഘോഷിക്കുന്നതിനിടെ കോഴിക്കോട് യുവാവിന് പടക്കം പൊട്ടി ഗുരുതര പരിക്ക്. കോഴിക്കോട് ചക്കുംകടവ് സ്വദേശിയായ മുഹമ്മദ് സഹദിനാണ് (22) അപകടം സംഭവിച്ചത്. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സഹദിന്റെ ഇടതുകൈയിലെ രണ്ട് വിരലുകൾ അറ്റുപോയതായാണ് വിവരം. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ എക്സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്‌സർലൻഡിനെ [&Read More

Main story

എക്സ്ട്രാ ടൈം ത്രില്ലറിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി അർജന്റീന സെമിയിൽ

ശ്വാസമടക്കിപ്പിടിച്ചുള്ള എക്സ്ട്രാ ടൈം പോരാട്ടത്തിനൊടുവിൽ സ്വിറ്റ്സർലൻഡിന്റെ കടുത്ത പ്രതിരോധപ്പൂട്ട് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫിഫ ലോകകപ്പ് 2026Read More

World

പറക്കുന്ന വിമാനത്തിൽ നിന്ന് താഴേക്ക് ചാടി ഫ്‌ലൈറ്റ് ഇൻസ്ട്രക്ടർ ; വിമാനം സേഫായി

പരിശീലനപ്പറക്കലിനിടെ പറക്കുന്ന വിമാനത്തിൽ നിന്ന് ഫ്‌ലൈറ്റ് ഇൻസ്ട്രക്ടർ താഴേക്ക് ചാടി ജീവനൊടുക്കി. വിമാനത്തിൽ ഒറ്റയ്ക്കായ 22കാരിയായ വിദ്യാർത്ഥിനി അത്ഭുതകരമായി വിമാനം താഴെയിറക്കി. Read More