02/08/2026
[fontresizer_tawhidurrahmandear_widget]

Tags :Argentina

Main story

‘ഇത് കൊള്ളയടിക്കൽ, ഫുട്ബോൾ സംഘടനയ്ക്ക് തന്നെ നാണക്കേട്’; അർജന്റീന-ഈജിപ്ത് മത്സരത്തിലെ റഫറിയിങ്ങിനെതിരെ ആഞ്ഞടിച്ച്

റബാത്ത്: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ ഈജിപ്ത് 3Read More

Sports

‘ഈജിപ്ത് കൊള്ളയടിക്കപ്പെട്ടു’; അർജന്റീനയോടുള്ള വിവാദ തോൽവിയിൽ ഈജിപ്തിന് പിന്തുണയുമായി മംദാനി

ന്യൂയോർക്ക്: ലോകകപ്പ് പ്രീക്വാർട്ടറിൽ അർജൻ്റീനയ്ക്കെതിരെ റഫറിയിങ് പിഴവുകളാൽ പരാജയപ്പെട്ട ഈജിപ്തിന് പിന്തുണയുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. വിവാദമായ മത്സരത്തിൽ ഈജിപ്ത് കൊള്ളയടിക്കപ്പെട്ടുവെന്നും, വിജയം അവരിൽ നിന്ന് തട്ടിയെടുത്തതാണെന്നും അദ്ദേഹം തുറന്നടിച്ചു. ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലറ്റക്‌സിയറുടെ തീരുമാനങ്ങൾക്കെതിരെ ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ ഫിഫയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്നുൾപ്പെടെ ടീമിന് പരസ്യ പിന്തുണ ലഭിക്കുന്നത്. ബുധനാഴ്ച‌ ന്യൂയോർക്ക് നഗരത്തിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച “നെക്സ്റ്റ് സ്റ്റോപ്പ്: ബെറ്റർ ബസസ്, ഫാസ്റ്റർ [&Read More

Football

സൗദിയെ തളച്ച് കാബോ വെർദെ നോക്കൗട്ടിൽ; അടുത്ത പോരാട്ടം അർജന്റീനയുമായി

മിയാമി: ലോകകപ്പിൽ തങ്ങളെ ആരും എഴുതിത്തള്ളേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് ആഫ്രിക്കൻ കരുത്തരായ കാബോ വെർദെ. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ കരുത്തരായ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചതോടെ കാബോ വെർദെ ചരിത്ര നേട്ടത്തോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് Read More

Football

ഹാട്രിക് നേട്ടത്തിലും ആ വേദന കടിച്ചമർത്തി മെസി; കണ്ണീരിന്റെ കാരണം വെളിപ്പെടുത്തി താരം

കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചതിന് പിന്നാലെ, മത്സരത്തിനിടെ കണ്ണീരണിഞ്ഞതിന്റെ യഥാർത്ഥ കാരണം തുറന്നുപറഞ്ഞ് നായകൻ ലയണൽ മെസി. മത്സരത്തിൽ കരിയറിലെ ചരിത്രപരമായ ഹാട്രിക് സ്വന്തമാക്കിയെങ്കിലും, തന്റെ കണ്ണീരിന് ഫുട്‌ബോളുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തിപരമായ ചില കഠിനമായ ദിവസങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും മെസി വെളിപ്പെടുത്തി. ഇതിന് പിന്നാലെ മെസ്സിയുടെ പിതാവ് ജോർജ് മെസിയുടെ ആരോഗ്യനില വഷളായതാണ് താരത്തെ മാനസികമായി തളർത്തിയതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മത്സരത്തിന്റെ 17Read More

Sports

2026 ലോകകപ്പ്: അർജൻ്റീനയ്ക്കും ബ്രസീലിനും ആദ്യ റൗണ്ട് എളുപ്പം, ഇംഗ്ലണ്ടും ക്രൊയേഷ്യയും ഒരു

വാഷിംഗ്ടൺ: ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് പൂർത്തിയായി. വാഷിംഗ്ടണിലെ ജോൺ എഫ്. കെന്നഡി പെർഫോമിങ് ആർട്സ് സെന്ററിൽ വെള്ളിയാഴ്ച നടന്ന വർണാഭമായ ചടങ്ങിലാണ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചത്. ലോക ചാമ്പ്യന്മാരായ അർജൻ്റീനയ്ക്കും കരുത്തരായ ബ്രസീലിനും ആദ്യ റൗണ്ടിൽ താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പുകളാണ് കിട്ടിയത്. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവയും, അർജൻ്റീന കളിക്കുന്ന ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയ, അൾജീരിയ, ജോർദാൻ എന്നിവയും ആണ് ഉൾപ്പെടുന്നത്. ഇംഗ്ലണ്ട്, [&Read More

Kerala

23-ാം വയസു മുതല്‍ മാധ്യമങ്ങള്‍ എന്നെ തകര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്; ആൻ്റോ അഗസ്റ്റിൻ

കൊച്ചി: ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ വിശദീകരണവുമായി സംഘാടകനായ ആന്റോ അഗസ്റ്റിന്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് കളികള്‍ മുടങ്ങാന്‍ പ്രധാന കാരണമായതെന്നും, ഇതിന് പുറമെ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളും പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു. മെസി ഇവിടെ വരുമെന്നും, ഫുട്‌ബോള്‍ ചരിത്രത്തില്‍ ആന്റോ അഗസ്റ്റിന്റെയും അഗസ്റ്റിന്‍ ബ്രദേഴ്‌സിന്റെയും പേര് രേഖപ്പെടുത്തപ്പെടുമെന്നും ആന്റോ പറഞ്ഞു. മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പ്രൊജക്റ്റ് ആയിരുന്നുവെന്നും, സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് താന്‍ [&Read More