18/06/2026
[fontresizer_tawhidurrahmandear_widget]

ഹാട്രിക് നേട്ടത്തിലും ആ വേദന കടിച്ചമർത്തി മെസി; കണ്ണീരിന്റെ കാരണം വെളിപ്പെടുത്തി താരം

 ഹാട്രിക് നേട്ടത്തിലും ആ വേദന കടിച്ചമർത്തി മെസി; കണ്ണീരിന്റെ കാരണം വെളിപ്പെടുത്തി താരം

ഹാട്രിക് നേട്ടത്തിലും ആ വേദന കടിച്ചമർത്തി മെസി; കണ്ണീരിന്റെ കാരണം വെളിപ്പെടുത്തി താരം | Emotional Lionel Messi Cried During World Cup Hat-Trick vs Algeria Due to Father Jorge Messi’s Health Battle

കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചതിന് പിന്നാലെ, മത്സരത്തിനിടെ കണ്ണീരണിഞ്ഞതിന്റെ യഥാർത്ഥ കാരണം തുറന്നുപറഞ്ഞ് നായകൻ ലയണൽ മെസി. മത്സരത്തിൽ കരിയറിലെ ചരിത്രപരമായ ഹാട്രിക് സ്വന്തമാക്കിയെങ്കിലും, തന്റെ കണ്ണീരിന് ഫുട്‌ബോളുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തിപരമായ ചില കഠിനമായ ദിവസങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും മെസി വെളിപ്പെടുത്തി. ഇതിന് പിന്നാലെ മെസ്സിയുടെ പിതാവ് ജോർജ് മെസിയുടെ ആരോഗ്യനില വഷളായതാണ് താരത്തെ മാനസികമായി തളർത്തിയതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ തന്റെ ആദ്യ ഗോൾ നേടിയതിന് പിന്നാലെയാണ് മെസി വികാരാധീനനായത്. ജഴ്സി കൊണ്ട് മുഖം മറച്ച് കണ്ണീർ തുടയ്ക്കുന്ന മെസിയുടെ ദൃശ്യങ്ങൾ ആരാധകരെയും കണ്ണീരണിയിച്ചിരുന്നു. ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മെസിയുടെ പിതാവും ഏജന്റുമായ ജോർജ് മെസി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുകയാണ്. ലോകകപ്പ് പോലൊരു വൻവേദിയിൽ രാജ്യത്തിനായി കളത്തിലിറങ്ങുമ്പോൾ പിതാവിന്റെ ഈ അവസ്ഥ മെസിയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരുന്നു. ഈ കഠിനമായ സങ്കടം ഉള്ളിലൊതുക്കിയാണ് താരം കളിക്കളത്തിൽ മാന്ത്രിക പ്രകടനം പുറത്തെടുത്തത്.

വാർത്താസമ്മേളനത്തിൽ മെസി തന്റെ വികാരനിർഭരമായ നിമിഷത്തെക്കുറിച്ച് മനസ്സ് തുറന്നത് ഇങ്ങനെയായിരുന്നു: ”ഞാൻ എന്തിനാണ് കരഞ്ഞത്? അത് ഫുട്‌ബോളുമായി ഒട്ടും ബന്ധമില്ലാത്ത ഒന്നായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനും കുടുംബവും വളരെ കഠിനവും സങ്കീർണവുമായ ചില സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ, ഈ സമയത്തെല്ലാം എനിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന ടീമംഗങ്ങൾക്കും മാനേജ്മെന്റിനും ഞാൻ നന്ദി പറയുന്നു. എനിക്ക് അതിനെയെല്ലാം അതിജീവിക്കാനുള്ള വലിയ ശക്തി നൽകിയത് അവരാണ്.’

കരിയറിലെ 200-ാം അന്താരാഷ്ട്ര മത്സരത്തിൽ ഹാട്രിക് തികച്ച മെസി, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ(16 ഗോളുകൾ) റെക്കോർഡിനൊപ്പവുമെത്തി. മെസിയുടെ ഈ അസാധാരണ പോരാട്ടവീര്യത്തെ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി വാനോളം പ്രശംസിച്ചു.

”ലിയോയ്ക്ക് കളിക്കാൻ താൽപര്യമുള്ളിടത്തോളം കാലം അവൻ തന്നെയാണ് ലോകത്തെ ഏറ്റവും മികച്ച താരം. കഴിഞ്ഞ 20 വർഷമായി അവൻ ഓരോ മത്സരത്തിലും ഇത് ആവർത്തിക്കുകയാണ്. മാനസികമായി കഠിനമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും അവൻ ടീമിനായി നൽകിയ സംഭാവന വാക്കുകൾക്ക് അതീതമാണ്,’ സ്‌കലോണി പറഞ്ഞു.

Also read: