‘പന്ത് തട്ടിക്കലായിരുന്നില്ല, പണം തട്ടലായിരുന്നു ലക്ഷ്യം’; മെസ്സി തട്ടിപ്പുകേസിൽ പിണറായി വിജയനും വി.
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുകേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനും മുൻ മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. മെസ്സിയെ കൊണ്ടുവന്ന് പന്ത് തട്ടിക്കലായിരുന്നില്ല, മറിച്ച് പണം തട്ടലായിരുന്നു പദ്ധതിയെന്നും കായിക വകുപ്പിൽ അഴിമതി നടത്താൻ വരെ ചിലർ ശ്രമിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 10 വർഷക്കാലത്ത് ഇടതുപക്ഷ സർക്കാർ നടത്തിയ പല അഴിമതികളും പുറത്തുവരാനുണ്ടെന്നും പിണറായി വിജയനടക്കം സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ കൂട്ടുനിന്നുവെന്നും അദ്ദേഹം ആരോപിച്ചു. [&Read More