02/04/2026
[fontresizer_tawhidurrahmandear_widget]

ബാര്‍ബറില്‍നിന്ന് 1,200 കോടി ആസ്തിയുള്ള സംരംഭകനിലേക്ക്; ഒരു സാധാരണക്കാരന്റെ അസാധാരണ വിജയഗാഥ

 ബാര്‍ബറില്‍നിന്ന് 1,200 കോടി ആസ്തിയുള്ള സംരംഭകനിലേക്ക്; ഒരു സാധാരണക്കാരന്റെ അസാധാരണ വിജയഗാഥ

ബെംഗളൂരു: ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ നിരയിലേക്ക് പേര് ചേര്‍ക്കപ്പെട്ട ഒരു സാധാരണക്കാരന്റെ അസാധാരണ വിജയകഥയിതാ… രാജ്യത്തെ ടെക് ഭീമന്മാര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് കോടീശ്വരന്‍മാര്‍ക്കുമിടയില്‍ ഒരു സാധാരണ കുടുംബത്തില്‍ ബാര്‍ബറായി ജീവിതം തുടങ്ങിയ രമേശ് ബാബുവിന്റെ വളര്‍ച്ചയുടെ കഥ ഏവര്‍ക്കും പ്രചോദനമാകുമെന്നത് തീര്‍ച്ച.

ഇന്ന് ഏകദേശം 1200 കോടി രൂപയുടെ ആസ്തിയുള്ള ഈ സംരംഭകന്റെ കൈവശമുള്ളത് റോള്‍സ് റോയ്‌സ് ഗോസ്റ്റ് ഉള്‍പ്പെടെ 400ല്‍ അധികം ആഡംബര കാറുകളുടെ വന്‍ശേഖരമാണ്. തന്റെ 13ാം വയസ്സില്‍ പത്രം വിതരണം ചെയ്തും പിതാവിന്റെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി നോക്കിയുമാണ് കുഞ്ഞു രമേശ് ബാബു തന്റെ തൊഴില്‍ ജീവിതം തുടങ്ങിയത്. കഠിനാധ്വാനത്തിലൂടെ ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമ നേടിയ അദ്ദേഹം 1993ല്‍ ഒരു മാരുതി ഓമ്‌നി വാങ്ങി വാടകയ്ക്ക് നല്‍കിത്തുടങ്ങി. അത് പിന്നീട് ‘രമേശ് ടൂര്‍സ് ആന്റ് ടാവല്‍സ്’ എന്ന ബിസിനസിന് തുടക്കമിട്ടു.

ആദ്യമൊക്കെ രമേശ് സ്വയം ഡ്രൈവ് ചെയ്തായിരുന്നു സ്ഥാപനം മുന്നോട്ട് കൊണ്ടുപോയത്. പിന്നീട് ജീവനക്കാരെ നിയമിക്കുന്ന തലത്തിലേക്ക് സ്ഥാപനം ഉയര്‍ന്നു. 2004ല്‍ ഒരു മെഴ്‌സിഡസ് ബെന്‍സ് ഇക്ലാസ് സ്വന്തമാക്കി ആഡംബര കാര്‍ വാടക വിപണിയിലേക്ക് ചുവടുമാറ്റിയത് മറ്റൊരു വഴിത്തിരിവായി.

ഇന്ന്, മെഴ്‌സിഡസ് മെയ്ബാക്ക്, ജാഗ്വാര്‍, ബിഎംഡബ്ല്യു,ഔഡി തുടങ്ങിയ മുന്‍നിര വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ വാഹനവ്യൂഹം പ്രാദേശിക ഉപഭോക്താക്കള്‍ക്കും സെലിബ്രിറ്റികള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും ഒരുപോലെ പ്രിയങ്കരമായി മാറിയിരിയ്ക്കുകയാണ്.

ചെറിയ തുടക്കത്തില്‍ നിന്ന് പ്രതിബന്ധങ്ങളെ മറികടന്ന് രമേശ് ബാബു നേടിയ വമ്പന്‍ വിജയം ഏവര്‍ക്കും പ്രചോദനമാണ്. ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ഏതൊരു സ്വപ്നവും യാഥാര്‍ത്ഥ്യമാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇദ്ദേഹത്തിന്റെ വിജയം.

Also read: