30/03/2026
[fontresizer_tawhidurrahmandear_widget]

പുടിൻ വരുന്നത് വമ്പൻ ’സമ്മാന’വുമായി റഷ്യയിൽ നിന്ന് ഇന്ത്യ; 300 എസ്-400 മിസൈലുകൾ വാങ്ങുന്നു

 പുടിൻ വരുന്നത് വമ്പൻ ’സമ്മാന’വുമായി റഷ്യയിൽ നിന്ന് ഇന്ത്യ;  300 എസ്-400 മിസൈലുകൾ വാങ്ങുന്നു

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി, റഷ്യയില്‍ നിന്ന് 300 പുതിയ എസ്400 മിസൈലുകള്‍ വാങ്ങുന്നതിനുള്ള 10,000 കോടി രൂപയുടെ കരാറിന് ഇന്ത്യ അനുമതി നല്‍കി. രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന നിര്‍ണായക തീരുമാനമാണിത്.

ഇപ്പോള്‍ ഐഎഎഫിന് കൈവശമുള്ള മൂന്ന് എസ്400, സംവിധാനങ്ങള്‍ക്ക് പിന്തുണയായി അധിക മിസൈലുകള്‍ എത്തും. അടുത്ത വര്‍ഷം രണ്ട് പുതിയ എസ്400 സംവിധാനങ്ങളും ഇന്ത്യയ്ക്ക് ലഭിക്കും. നിലവിലെ അഞ്ച് സംവിധാനങ്ങളില്‍ മൂന്നും, ഇതിനകം വിന്യസിച്ചിരിക്കുകയാണ്.

അഞ്ച് പുതിയ എസ്400 സംവിധാനങ്ങള്‍ക്കായുള്ള മറ്റൊരു വലിയ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടരുകയാണ്. പുടിന്‍ സന്ദര്‍ശന സമയത്ത് ഇത് സംബന്ധിച്ച് പ്രഖ്യാപന സന്ദര്‍ശന വേളയില്‍, ഉണ്ടാകില്ലെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. ചെലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനാല്‍, കരാര്‍ ഔപചാരിക സംഭരണ ട്രാക്കില്‍ ഇതുവരെ പ്രവേശിച്ചിട്ടില്ല.

ഇന്ത്യയ്ക്ക് പത്ത് എസ്400 സംവിധാനങ്ങള്‍ വിവിധ അതിര്‍ത്തി മേഖലകളില്‍ വിന്യസിക്കാനുള്ള പദ്ധതിയുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ മൂന്ന്, മഹാരാഷ്ട്രയും ഗുജറാത്തും ഓരോന്ന്, വടക്കുകിഴക്കില്‍ രണ്ട്, ജമ്മുകശ്മീരില്‍ ഒന്ന് എന്നിങ്ങനയായി വിന്യാസം ആസൂത്രണം ചെയ്തു.
ബാക്കി സംവിധാനങ്ങള്‍ പരിശീലനത്തിനും അറ്റകുറ്റപ്പണികള്‍ക്കും ഉപയോഗിക്കാനാണ് പദ്ധതി.

പുടിന്‍ ഈ വെള്ളിയാഴ്ച രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വ്യോമ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലേക്കുള്ള ഇന്ത്യയുടെ വലിയ മുന്നേറ്റമാണിത്

Also read: