02/03/2026
[fontresizer_tawhidurrahmandear_widget]

നാഗ്‌പൂരിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിനിടെ മലയാളി വൈദികനും ഭാര്യയും കസ്റ്റഡിയിൽ

 നാഗ്‌പൂരിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിനിടെ മലയാളി വൈദികനും ഭാര്യയും കസ്റ്റഡിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിനിടെ മലയാളി വൈദികനെയും ഭാര്യയെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

​സിഎസ്ഐ (CSI) നാഗ്പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായി എന്നിവരാണ് പിടിയിലായത്. നാഗ്പൂരിലെ ഷിംഗോഡിയിൽ വെച്ചായിരുന്നു സംഭവം. പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ ബേനോഡ പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

​ഹിന്ദു വീടുകളിൽ മതപരിവർത്തനത്തിനായി ലഘുലേഖകൾ വിതരണം ചെയ്തു എന്നാരോപിച്ചാണ് പ്രാദേശിക വൃത്തങ്ങൾ പോലീസിൽ പരാതി നൽകിയത്. കസ്റ്റഡിയിലായവരുടെ മോചനത്തിനായി സിഎസ്ഐ സഭാ നേതൃത്വം ഇടപെടുന്നുണ്ടെന്നാണ് വിവരം.

Also read: