28/03/2026
[fontresizer_tawhidurrahmandear_widget]

‘ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നമുക്കിട്ട് വെച്ചു; ജനങ്ങൾ കാണിച്ചത് നന്ദികേട്’- എംഎം മണി

 ‘ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നമുക്കിട്ട് വെച്ചു; ജനങ്ങൾ കാണിച്ചത് നന്ദികേട്’- എംഎം മണി

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ ദയനീയ പരാജയത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം.എം മണി. ജനങ്ങൾ സർക്കാരിന്റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷം മുന്നണിക്ക് എതിരായി വോട്ട് ചെയ്തുവെന്ന് അദ്ദേഹം തുറന്നടിച്ചു.

‘ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷികമായ വികാരത്തിന്റെ പേരിൽ വോട്ട് ചെയ്തു. നന്ദികേടാണ് കാണിച്ചത്. നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചിട്ട് ഇഷ്ടംപോലെ തിന്നിട്ട് നേരെ എതിര് വോട്ട് ചെയ്തുവെന്ന് പറഞ്ഞാൽ അതിന്റെ പേര് പിറപ്പുപണിയെന്ന് പറയും,’ മണി പറഞ്ഞു. ക്ഷേമപ്രവർത്തനങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയ ജനക്ഷേമ പരിപാടികൾ കേരളത്തിന്റെ ചരിത്രത്തിൽ ഇതിനുമുമ്പ് നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തോൽവിക്ക് കാരണം ശബരിമലയോ രാഹുൽ മാങ്കൂട്ടം വിഷയമോ അല്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണ് ഇത്. പരാജയം സംബന്ധിച്ച് സൂക്ഷ്മമായി പരിശോധിക്കുമെന്നും തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോറ്റെന്ന് പറഞ്ഞ് മോങ്ങിക്കൊണ്ടിരിക്കാൻ കഴിയില്ല. തോൽവികൾ കണ്ടിട്ടുള്ള മുന്നണിയാണ് എൽഡിഎഫ്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും മണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ നാല് കോർപറേഷനുകളിലടക്കം യുഡിഎഫ് മുന്നേറ്റമുണ്ടാക്കുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കണ്ടത്.

Also read: