വൈക്കം: ഇടതുപക്ഷ പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരിലും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും തോൽക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കേറ്റ തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണമെന്നും കഴിഞ്ഞ സർക്കാരിന്റെ നയങ്ങളെ വിമർശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. കള്ള് ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും കഴിഞ്ഞ സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള സംസ്ഥാന ചെത്തുത്തൊഴിലാളി [&Read More
Tags :LDF
‘തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണങ്ങൾ ജനം ചവറ്റുകൊട്ടയിലെറിഞ്ഞു’: പിണറായി വിജയൻ
തിരുവനന്തപുരം: സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. എല്ലാ ആരോപണങ്ങളെയും പാർട്ടി അതിജീവിക്കുമെന്നും തകർത്തു കളയാമെന്ന ദുർമോഹം ആർക്കും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയാകും മുൻപേ തനിക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയായപ്പോഴും ഹീനമായ ആക്രമണങ്ങൾ തുടർന്നു. 2016Read More
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐ മുഖപത്രമായ ‘ജനയുഗം’. ‘എല്ലാം താനാണ്, താൻ തീരുമാനിക്കും’ എന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്നും പിണറായി മുന്നണി മര്യാദ ലംഘിച്ചെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. മുന്നണി ബന്ധം യജമാനനും ഭൃത്യനും തമ്മിലുള്ളതല്ലെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു. ഉപനേതാവിനെ സിപിഎം നേതാക്കൾക്കിടയിൽ നിന്ന് തന്നെ തീരുമാനിക്കുമെന്നും ഇതേക്കുറിച്ച് സ്പീക്കർക്ക് കത്ത് നൽകുമെന്നുമുള്ള പിണറായിയുടെ പരസ്യപ്രഖ്യാപനമാണ് [&Read More
ദേശീയഗാനവുമായി മേയർ, വന്ദേമാതരവുമായി ബിജെപി കൗൺസിലർമാർ; കോഴിക്കോട് കോർപറേഷനിൽ നാടകീയ രംഗങ്ങൾ
കോഴിക്കോട്: സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ കോഴിക്കോട് കോർപറേഷനിൽ ഭരണസമിതി അംഗങ്ങൾ തമ്മിൽ നാടകീയ രംഗങ്ങൾ. ഭരണസമിതി അംഗങ്ങൾ ഒരേ സമയം ദേശീയഗാനവും വന്ദേമാതരവും ആലപിക്കുകയായിരുന്നു. മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് കൗൺസിലർമാർ ദേശീയഗാനം പാടിയപ്പോൾ, ബിജെപി കൗൺസിലർമാർ ഇതിനൊപ്പം വന്ദേമാതരം ആലപിക്കുകയാണുണ്ടായത്. സ്വാതന്ത്ര്യ ദിന ചടങ്ങിനിടെയുണ്ടായ ഈ സംഭവം കോർപറേഷനിൽ വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.Read More
വാഴക്കാട്: മലപ്പുറം വാഴക്കാട് പഞ്ചായത്തിൽ ബിജെപി സംഘടിപ്പിച്ച തിരംഗ യാത്ര എൽഡിഎഫ് പഞ്ചായത്തംഗം ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ വിവാദമാകുന്നു. വാഴക്കാട് പഞ്ചായത്തിലെ നാലാം വാർഡായ ചെറുവട്ടൂർ ജനപ്രതിനിധി സ്രാമ്പിയേക്കൽ ബഷീറാണ് ദേശീയ പതാക കൈമാറി ബിജെപി വാഴക്കാട് മണ്ഡലം കമ്മിറ്റിയുടെ പരിപാടി ഉദ്ഘാടനം ചെയ്തത്. സംഭവം വിവാദമായതോടെ എൽഡിഎഫിനെതിരെ കടുത്ത വിമർശനവുമായി യുഡിഎഫ് രംഗത്തെത്തി. ചെറുവട്ടൂർ വാർഡിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ലെന്നും, സിപിഎമ്മിന് ബിജെപി വോട്ട് മറിച്ചുനൽകിയെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സംഭവമെന്നും യുഡിഎഫ് [&Read More
പത്തനംതിട്ട: പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിൽ ബിജെപി ഭരണസമിതിക്ക് തിരിച്ചടി. ബിജെപി ഭരണത്തിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പ്രശസ്തമായ കടമ്മനിട്ട ഗ്രാമം ഉൾപ്പെടുന്ന നാരങ്ങാനം പഞ്ചായത്തിൽ നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലേറിയത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നറുക്കെടുപ്പിൽ ബിജെപിയും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിൽ കോൺഗ്രസുമാണ് അന്ന് വിജയിച്ചിരുന്നത്. അതേസമയം, [&Read More
‘പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ല, അത് സിപിഐക്ക് അവകാശപ്പെട്ടത്; ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ പങ്കുവെക്കൽ അനിവാര്യം’-
തിരുവനന്തപുരം: എൽഡിഎഫ് മുന്നണിയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ സ്ഥാനങ്ങൾ പങ്കുവെക്കൽ അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കങ്ങൾ പറഞ്ഞ് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കീഴ്വഴക്കങ്ങളേക്കാൾ രാഷ്ട്രീയത്തിനാണ് പ്രാധാന്യമെന്നും, മാറേണ്ട സാഹചര്യത്തിൽ കീഴ്വഴക്കങ്ങൾ മാറിയേ തീരൂ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, മുന്നണി മര്യാദയനുസരിച്ച് അവ പങ്കുവെക്കപ്പെടണം. സിപിഐയുടെ ഈ ആവശ്യം എൽഡിഎഫിനെ ദുർബലപ്പെടുത്താനല്ല, മറിച്ച് ശക്തമാക്കാനാണ്. [&Read More
‘പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമെന്ന വ്യവസ്ഥയിൽ എൽഡിഎഫ് ഒപ്പിട്ടു’
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള പൂർണ്ണമായ അവകാശവും അധികാരവും കേന്ദ്ര സർക്കാരിന് മാത്രമാണെന്ന വ്യവസ്ഥയിൽ മുൻ എൽഡിഎഫ് സർക്കാർ ഒപ്പിട്ട് നൽകിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം (എൽഡിഎഫ്) നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. “പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ സർക്കാരാണ് ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്രം തടഞ്ഞുവെച്ചിരുന്ന സമഗ്ര ശിക്ഷാ (എസ്എസ്) ഫണ്ടായ 99.27 കോടി രൂപ കഴിഞ്ഞ സർക്കാർ കൈപ്പറ്റുകയും [&Read More
‘പിണറായിയോടുള്ള പ്രശ്നം രാഹുലിൻ്റെ മനസിലെ ജാതിബോധം, മോദിയെ കെട്ടിപ്പിടിക്കാൻ പ്രശ്നവുമില്ല’- എ.കെ ബാലൻ
തിരുവനന്തപുരം: പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് എ.കെ ബാലൻ. പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന് രാഹുൽ പറയുന്നത് അദ്ദേഹത്തിന്റെ മനസ്സിലെ ജാതിബോധവും സവർണ ചിന്താഗതിയും കൊണ്ടാണെന്ന് എ.കെ ബാലൻ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കാൻ രാഹുലിന് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിനെ പരിഹസിച്ചുകൊണ്ടായിരുന്നു എ.കെ ബാലന്റെ പ്രതികരണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നായിരുന്നു കെ.എം [&Read More
കോഴിക്കോട്: നാടിൻ്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് കാഫിർ സ്ക്രീൻ ഷോട്ടെന്ന് ഷാഫി പറമ്പിൽ എംപി. വ്യാജ നിർമ്മിതികൾ ഉണ്ടാക്കി മറ്റ് പാർട്ടികളുടെ തലയിൽ ഇടാനാണ് സിപിഎം ശ്രമിച്ചതെന്നും, മുൻപ് പേരാമ്പ്രയിലും ഇത്തരം ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യം പുറത്തുവന്നതിൽ വടകരയിലെ ജനങ്ങളോടും പൊലീസിനോടും നന്ദി പറയുന്നതായി ഷാഫി പറമ്പിൽ വ്യക്തമാക്കി. രണ്ട് വർഷം കഴിഞ്ഞാണ് ഈ സത്യം തെളിഞ്ഞത്. ഇതിന് മുൻപ് തന്നെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഇതിന് മറുപടി നൽകിയിരുന്നു. തുടക്കത്തിൽ [&Read More