27/09/2026
[fontresizer_tawhidurrahmandear_widget]

‘തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണങ്ങൾ ജനം ചവറ്റുകൊട്ടയിലെറിഞ്ഞു’: പിണറായി വിജയൻ

 ‘തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണങ്ങൾ ജനം ചവറ്റുകൊട്ടയിലെറിഞ്ഞു’: പിണറായി വിജയൻ

തിരുവനന്തപുരം: സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. എല്ലാ ആരോപണങ്ങളെയും പാർട്ടി അതിജീവിക്കുമെന്നും തകർത്തു കളയാമെന്ന ദുർമോഹം ആർക്കും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറിയാകും മുൻപേ തനിക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയായപ്പോഴും ഹീനമായ ആക്രമണങ്ങൾ തുടർന്നു. 2016-ൽ എൽഡിഎഫ് അധികാരത്തിൽ വന്ന ഘട്ടത്തിൽ മനുഷ്യത്വമില്ലാത്ത രീതിയിലാണ് ആക്രമണങ്ങൾ ഉണ്ടായത്. കോവിഡ് കാലത്ത് ഡാറ്റ ചോർത്തിയെന്ന ആരോപണവും ബിരിയാണി ചെമ്പിലെ സ്വർണക്കടത്ത് ആരോപണവും ഉന്നയിക്കപ്പെട്ടു. എന്നാൽ ഇത്തരം ഒരു ആരോപണവും നിയമത്തിന് മുന്നിൽ നിലനിന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ആരോപണങ്ങളെയും ജനങ്ങൾ ചവിട്ടിക്കൂട്ടി ചവറ്റുകൊട്ടയിൽ എറിഞ്ഞു. 2021-ൽ ചരിത്രത്തിലാദ്യമായി എൽഡിഎഫിന് ജനം തുടർഭരണം നൽകിയതോടെ സംഘടിത ആക്രമണങ്ങളുടെ പെരുമഴ തന്നെ ഉണ്ടായി. 2021 ലെ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ യുഡിഎഫും ബിജെപിയും തമ്മിൽ സംസ്ഥാന തലത്തിൽ ഏകോപനം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച് പ്രസ്ഥാനം മുന്നോട്ട് പോകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Also read: