വാഴക്കാട്: മലപ്പുറം വാഴക്കാട് പഞ്ചായത്തിൽ ബിജെപി സംഘടിപ്പിച്ച തിരംഗ യാത്ര എൽഡിഎഫ് പഞ്ചായത്തംഗം ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ വിവാദമാകുന്നു. വാഴക്കാട് പഞ്ചായത്തിലെ നാലാം വാർഡായ ചെറുവട്ടൂർ ജനപ്രതിനിധി സ്രാമ്പിയേക്കൽ ബഷീറാണ് ദേശീയ പതാക കൈമാറി ബിജെപി വാഴക്കാട് മണ്ഡലം കമ്മിറ്റിയുടെ പരിപാടി ഉദ്ഘാടനം ചെയ്തത്. സംഭവം വിവാദമായതോടെ എൽഡിഎഫിനെതിരെ കടുത്ത വിമർശനവുമായി യുഡിഎഫ് രംഗത്തെത്തി. ചെറുവട്ടൂർ വാർഡിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ലെന്നും, സിപിഎമ്മിന് ബിജെപി വോട്ട് മറിച്ചുനൽകിയെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സംഭവമെന്നും യുഡിഎഫ് [&Read More
Tags :UDF
‘ചോദ്യത്തിന്റെ മാത്രം പ്രശ്നമല്ല, കുട്ടികൾക്ക് പകർന്നു നൽകുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണ് എന്നതിന്റെ
കോഴിക്കോട്: സ്‌കൂൾ ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ ഇത് കേവലം ഒരു ചോദ്യത്തിന്റെ പ്രശ്നമല്ലെന്നും, കുട്ടികളെ പഠിപ്പിക്കുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണെന്നതിന്റെ രാഷ്ട്രീയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ അജണ്ടകൾക്ക് യുഡിഎഫ് സർക്കാർ പച്ചക്കൊടി കാട്ടുകയാണെന്നും റിയാസ് കുറ്റപ്പെടുത്തി. കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ പാരമ്പര്യത്തെ തകർക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള ശ്രമങ്ങളെ കേരളം ചെറുക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. [&Read More
പത്തനംതിട്ട: പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിൽ ബിജെപി ഭരണസമിതിക്ക് തിരിച്ചടി. ബിജെപി ഭരണത്തിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പ്രശസ്തമായ കടമ്മനിട്ട ഗ്രാമം ഉൾപ്പെടുന്ന നാരങ്ങാനം പഞ്ചായത്തിൽ നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലേറിയത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നറുക്കെടുപ്പിൽ ബിജെപിയും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിൽ കോൺഗ്രസുമാണ് അന്ന് വിജയിച്ചിരുന്നത്. അതേസമയം, [&Read More
തിരുവനന്തപുരം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ മുനീറിനെ കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ ധാരണയായി. യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമായിരിക്കും സർക്കാർ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.കെ മുനീർ മത്സരിച്ചിരുന്നില്ല. നിലവിൽ ബോർഡ്, കോർപ്പറേഷൻ പദവികളുടെ വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നണിയിൽ പുരോഗമിക്കുകയാണ്. അതേസമയം, മാണി സി. കാപ്പനും പി.ജെ ജോസഫും കാബിനറ്റ് പദവി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കി അടുത്ത യുഡിഎഫ് [&Read More
ഹൈക്കോടതി പ്ലീഡർ നിയമനം;’സർക്കാറിന്റെ പോരായ്മ ചൂണ്ടിക്കാട്ടി, അത് തെറ്റാണെങ്കിൽ ആ തെറ്റ് വീണ്ടും
ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ സർക്കാർ നടപടി തെറ്റായിരുന്നുവെന്ന നിലപാടിൽ ഉറച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ.Read More
‘പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമെന്ന വ്യവസ്ഥയിൽ എൽഡിഎഫ് ഒപ്പിട്ടു’
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള പൂർണ്ണമായ അവകാശവും അധികാരവും കേന്ദ്ര സർക്കാരിന് മാത്രമാണെന്ന വ്യവസ്ഥയിൽ മുൻ എൽഡിഎഫ് സർക്കാർ ഒപ്പിട്ട് നൽകിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം (എൽഡിഎഫ്) നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. “പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ സർക്കാരാണ് ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്രം തടഞ്ഞുവെച്ചിരുന്ന സമഗ്ര ശിക്ഷാ (എസ്എസ്) ഫണ്ടായ 99.27 കോടി രൂപ കഴിഞ്ഞ സർക്കാർ കൈപ്പറ്റുകയും [&Read More
‘പിണറായിയോടുള്ള പ്രശ്നം രാഹുലിൻ്റെ മനസിലെ ജാതിബോധം, മോദിയെ കെട്ടിപ്പിടിക്കാൻ പ്രശ്നവുമില്ല’- എ.കെ ബാലൻ
തിരുവനന്തപുരം: പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് എ.കെ ബാലൻ. പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന് രാഹുൽ പറയുന്നത് അദ്ദേഹത്തിന്റെ മനസ്സിലെ ജാതിബോധവും സവർണ ചിന്താഗതിയും കൊണ്ടാണെന്ന് എ.കെ ബാലൻ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കാൻ രാഹുലിന് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിനെ പരിഹസിച്ചുകൊണ്ടായിരുന്നു എ.കെ ബാലന്റെ പ്രതികരണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നായിരുന്നു കെ.എം [&Read More
കോഴിക്കോട്: നാടിൻ്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് കാഫിർ സ്ക്രീൻ ഷോട്ടെന്ന് ഷാഫി പറമ്പിൽ എംപി. വ്യാജ നിർമ്മിതികൾ ഉണ്ടാക്കി മറ്റ് പാർട്ടികളുടെ തലയിൽ ഇടാനാണ് സിപിഎം ശ്രമിച്ചതെന്നും, മുൻപ് പേരാമ്പ്രയിലും ഇത്തരം ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യം പുറത്തുവന്നതിൽ വടകരയിലെ ജനങ്ങളോടും പൊലീസിനോടും നന്ദി പറയുന്നതായി ഷാഫി പറമ്പിൽ വ്യക്തമാക്കി. രണ്ട് വർഷം കഴിഞ്ഞാണ് ഈ സത്യം തെളിഞ്ഞത്. ഇതിന് മുൻപ് തന്നെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഇതിന് മറുപടി നൽകിയിരുന്നു. തുടക്കത്തിൽ [&Read More
തിരുവനന്തപുരം: സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയെ നിയമിക്കും. ബെന്നി തോമസ് രാജി വെച്ച ഒഴിവിലാണ് നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിയമസഭാ തഎരഞ്ഞെടുപ്പിൽ മട്ടന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ചന്ദ്രൻ തില്ലങ്കേരി. സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ ബെന്നി തോമസിനെ പേഴ്‌സണൽ സ്റ്റാഫായി നിയമിച്ചത് വലിയ വിവാദമായിരുന്നു. പാർട്ടി ഭാരവാഹികളുടെ അപേക്ഷ തള്ളിയായിരുന്നു ഈ ബന്ധുനിയമനം. മുൻ എൽഡിഎഫ് സർക്കാരിന്റെ ബന്ധുനിയമനങ്ങൾക്കെതിരെ യുഡിഎഫ് പ്രക്ഷോഭം നടത്തിയിരുന്ന [&Read More
തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമാണ് എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്യുന്ന 308 അധ്യാപകരെയാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടത്. പ്രക്ഷോഭത്തിലുള്ള അധ്യാപകരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് ജോലിയിൽ തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പട്ടികവർഗ വകുപ്പു വഴിയാണ് ഒന്നാം [&Read More