06/08/2026
[fontresizer_tawhidurrahmandear_widget]

നാരങ്ങാനത്ത് ബിജെപി ഭരണം വീണു; കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് എൽഡിഎഫ്

 നാരങ്ങാനത്ത് ബിജെപി ഭരണം വീണു; കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് എൽഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിൽ ബിജെപി ഭരണസമിതിക്ക് തിരിച്ചടി. ബിജെപി ഭരണത്തിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.

പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പ്രശസ്തമായ കടമ്മനിട്ട ഗ്രാമം ഉൾപ്പെടുന്ന നാരങ്ങാനം പഞ്ചായത്തിൽ നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലേറിയത്.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നറുക്കെടുപ്പിൽ ബിജെപിയും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിൽ കോൺഗ്രസുമാണ് അന്ന് വിജയിച്ചിരുന്നത്. അതേസമയം, ഇത് എൽഡിഎഫുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടല്ലെന്നും, വികസനവിരുദ്ധ ഭരണസമിതിക്കെതിരായ സ്വാഭാവിക പ്രതികരണം എന്ന നിലയിലാണ് ഇടതുമുന്നണി അവിശ്വാസത്തെ പിന്തുണച്ചതെന്നും യുഡിഎഫ് അംഗങ്ങൾ വ്യക്തമാക്കി.

എന്നാൽ സിപിഎമ്മും കോൺഗ്രസും ചേർന്ന് ഇന്ഡി മുന്നണിയായി പ്രവർത്തിച്ച് നാരങ്ങാനം പഞ്ചായത്ത് ഭരണം അട്ടിമറിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ബിജെപി വളരെ മികച്ച നിലയിലാണ് പഞ്ചായത്ത് ഭരണം നടത്തിവന്നിരുന്നത്. കുത്തിത്തിരിപ്പ് നടത്തി ബിജെപിയുടെ ഭരണം വലിച്ചു താഴെയിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് യുഡിഎഫും എൽഡിഎഫും പരസ്യമായി യോജിച്ചതെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു.

Also read: