05/09/2026
[fontresizer_tawhidurrahmandear_widget]

Tags :pathanamthitta

Main story

ലൈഫ് ഭവന പദ്ധതിയിൽ 50 ലക്ഷത്തിന്റെ തട്ടിപ്പ്; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ,

കോന്നി: സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫിസറെ പൊലീസ് അറസ്റ്റ് ചെയ്തു. വകയാർ മ്ലാന്തടം പുത്തൻവീട് എം.ആർ. റാണി ലക്ഷ്മിയെയാണ് (37) കോന്നി പൊലീസ് ഇൻസ്പെക്ടർ വി.എസ്. കിരണിന്റെ നേതൃത്വത്തിൽ മ്ലാന്തടത്തു നിന്ന് പിടികൂടിയത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ ലൈഫ് ഭവന പദ്ധതിയിൽ പുതിയ വീട് നിർമിക്കുന്നതിനും നവീകരണത്തിനുമായി അനുവദിച്ച തുകയാണ് ഇവർ തട്ടിയെടുത്തത്. ഗുണഭോക്തൃ ലിസ്റ്റിൽ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും [&Read More

Kerala

നാരങ്ങാനത്ത് ബിജെപി ഭരണം വീണു; കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് എൽഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിൽ ബിജെപി ഭരണസമിതിക്ക് തിരിച്ചടി. ബിജെപി ഭരണത്തിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പ്രശസ്തമായ കടമ്മനിട്ട ഗ്രാമം ഉൾപ്പെടുന്ന നാരങ്ങാനം പഞ്ചായത്തിൽ നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലേറിയത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നറുക്കെടുപ്പിൽ ബിജെപിയും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിൽ കോൺഗ്രസുമാണ് അന്ന് വിജയിച്ചിരുന്നത്. അതേസമയം, [&Read More

Kerala

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലേക്ക്; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിൽ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് നേരിട്ടെത്തി സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ എത്തുന്ന മുഖ്യമന്ത്രി ആദ്യം ആറന്മുളയിലെയും തുടർന്ന് റാന്നിയിലെയും ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങളുമായി അദ്ദേഹം നേരിട്ട് സംവദിക്കുകയും വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്യും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പ്രളയബാധിതർക്കുള്ള കൂടുതൽ ധനസഹായ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. പ്രളയക്കെടുതികൾക്കിടയിലും സർക്കാറിന്റെ ഭാഗത്തുനിന്ന് [&Read More

Crime

ഭർത്താവുമായി വേർപിരിഞ്ഞു, വിദേശത്തുനിന്നെത്തി രഹസ്യ പ്രസവം; കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ

കോഴിക്കോട്: പ്രസവിച്ച് 16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയെ പത്തനംതിട്ടയിൽ നിന്നാണ് മെഡിക്കൽ കോളജ് പൊലീസും സിറ്റി പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. വിദേശത്തുനിന്നും എത്തിയ യുവതി വ്യാജ വിലാസം നൽകിയാണ് ആശുപത്രിയിൽ പ്രവേശനം നേടിയത്. ഈ മാസം എട്ടിനാണ് യുവതി ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്. വയനാട് സ്വദേശി എന്ന വിലാസമാണ് ഇവർ ആശുപത്രി രേഖകളിൽ നൽകിയിരുന്നത്. യുവതിയുടെ [&Read More

Main story

ഗവി പ്രിയദർശിനി ബസിൽ നിയന്ത്രണം; യാത്രക്കാരുടെ എണ്ണം 55 ആക്കി ചുരുക്കി

ഗവി: പത്തനംതിട്ടയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസിലെ യാത്രാ പരിധി 55 പേരായി വെട്ടിക്കുറച്ചു. കപ്പാസിറ്റിയിലും കൂടുതൽ ആളുകളുമായി ഗവിയിലേക്ക് പോയ ബസ് വനത്തിനുള്ളിൽ വെച്ച് ബ്രേക്ക് ഡൗണായ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി. 35 സീറ്റുകൾ മാത്രമുള്ള ബസിൽ ഡ്രൈവർക്കും കണ്ടക്ടർക്കും പുറമെ എഴുപതോളം യാത്രക്കാരാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. മൊബൈൽ നെറ്റ്‌വർക്ക് പോലും ലഭ്യമല്ലാത്തതും വന്യമൃഗശല്യമുള്ളതുമായ കാട്ടുപാതയിലൂടെ വൻതോതിൽ അമിതഭാരം കയറ്റി കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നതിനെതിരെ യാത്രക്കാരിൽ നിന്ന് വലിയ തോതിൽ [&Read More

Kerala

വീട്ടിൽ സ്ഥാപിച്ച ലിഫ്റ്റിൽ തലകുടുങ്ങി; പത്തനംതിട്ടയിൽ വയോധികന് ദാരുണാന്ത്യം

പത്തനംതിട്ട: കടമ്മനിട്ടയിൽ ലിഫ്റ്റിൽ തലകുടുങ്ങി വീട്ടുടമസ്ഥന് ദാരുണാന്ത്യം. കടമ്മനിട്ട കല്ലേലുമുക്ക് സ്വദേശിയും കെ.എസ്.ആർ.ടി.സി റിട്ടയേർഡ് ജീവനക്കാരനുമായ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ശാരീരിക പരിമിതകളുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വീടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് അപകടം സംഭവിച്ചത്. പ്രായത്തിന്റേതായ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ റോഡിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിന് വേണ്ടിയാണ് ഇദ്ദേഹം പ്രത്യേകം ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്. റോഡരികിൽ വാഹനം നിർത്തിയ ശേഷം വീട്ടിലേക്ക് പോകാനായി ലിഫ്റ്റിൽ കയറിയപ്പോഴായിരുന്നു അപകടം. മാത്തുക്കുട്ടിയുടെ തല ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ട ഭാര്യ ഉടൻ [&Read More

Kerala

കോന്നി വിദ്യാർത്ഥിനിയുടെ പീഡന പരാതി വ്യാജം; മൊഴിമാറ്റി പെൺകുട്ടി, പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാ

കോന്നി: സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസുകാരിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടി തന്റെ മുൻ മൊഴി മാറ്റിപ്പറയുകയും ചെയ്തു. വൈദ്യപരിശോധനാ റിപ്പോർട്ടും പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും ശനിയാഴ്‌ച രാത്രി തന്നെ പോലീസ് വിട്ടയച്ചു. പ്രണയനൈരാശ്യമാണ് ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ തുടരന്വേഷണം നടത്തി റഫർ റിപ്പോർട്ട് നൽകാനാണ് പോലീസിന്റെ നീക്കം. കോന്നിയിലെ കൂടൽ സ്റ്റേഷൻ [&Read More

Crime

കോന്നിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; പ്രതികളിൽ ഒരാൾ പെൺകുട്ടി;

പത്തനംതിട്ട: കോന്നിയിൽ പതിമൂന്ന് വയസുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സഹപാഠികളായ വിദ്യാർത്ഥികൾ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതായാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വെളിപ്പെടുത്തിയത്. സ്‌കൂളിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിനിടെയായിരുന്നു കുട്ടി ഈ ഞെട്ടിക്കുന്ന വിവരങ്ങൾ തുറന്നുപറഞ്ഞത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് നിലവിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ അതിക്രമ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറുപേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. പ്രതികളിൽ ഉൾപ്പെട്ട [&Read More

Kerala

‘എനിക്കെതിരേ 36 കേസ്, 55 മണിക്കൂർ ചോദ്യംചെയ്തു; പക്ഷേ, കേരള മുഖ്യമന്ത്രിയെ ബിജെപി

പത്തനംതിട്ട: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനങ്ങളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അടൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികൾ തന്നെ വേട്ടയാടുമ്പോഴും കേരള മുഖ്യമന്ത്രിക്ക് നേരെ ബിജെപി മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. രാജ്യത്ത് ബിജെപിയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക ശക്തി കോൺഗ്രസ് ആണെന്ന് അവർക്കറിയാം. അതുകൊണ്ട് തന്നെ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരാൻ ബിജെപി ആഗ്രഹിക്കുന്നില്ല. ഡൽഹിയിൽ ബിജെപി അധികാരത്തിലിരുന്നാൽ കേരളത്തിലെ [&Read More

Main story

പുലര്‍ച്ചെ മുതല്‍ ചോദ്യം ചെയ്യല്‍; പോറ്റിയുമായുള്ള ബന്ധത്തില്‍ വീണു-ഒടുവില്‍ തന്ത്രി കണ്ഠര് രാജീവര്

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം വിളിപ്പിച്ചു വരുത്തിയിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി കടുപ്പിച്ചത്. കേസില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ [&Read More