21/11/2026
[fontresizer_tawhidurrahmandear_widget]

‘മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു അവിടെ, ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയി’; രാജിവെച്ച് പത്മജ വേണുഗോപാൽ

 ‘മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു അവിടെ, ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയി’; രാജിവെച്ച് പത്മജ വേണുഗോപാൽ

തൃശൂർ: പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവച്ചു. താൻ ജനിച്ചുവീണത് കോൺഗ്രസിലാണെന്നും ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

ബിജെപിയിൽ ചേരാൻ എടുത്ത തീരുമാനം ഒരു ദിവസം കൊണ്ട് ചാടിപ്പിടഞ്ഞെടുത്ത തീരുമാനമായിരുന്നുവെന്ന് അവർ വ്യക്തമാക്കി. ‘മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു അവിടെ. തിരികെ കോൺഗ്രസിൽ ചേരണമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല’ – പത്മജ പറഞ്ഞു.

കോൺഗ്രസ് നേതൃത്വവുമായി കലഹിച്ചാണ് 2024 മാർച്ച് 7-ന് പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത്. ബിജെപിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് ദേശീയ സമിതി അംഗമായ ഇവർ രാജിവയ്ക്കുന്നുവെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് പത്മജ വിട്ടുനിൽക്കുകയായിരുന്നു. പാർട്ടിയുടെ പ്രധാന പരിപാടികളിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നില്ല. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അംഗീകാരവും ലഭിച്ചില്ലെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന ഇവർ ഏതാനും ആഴ്ചകളായി പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്റെ പേജുകളിൽ പങ്കുവച്ചിരുന്നില്ല.

Also read: