തിരുവനന്തപുരം: ‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടിയിൽ വിലയിരുത്തലുണ്ടായതായി മുൻമന്ത്രി പി. രാജീവ് വെളിപ്പെടുത്തി. ഈ മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്. വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റി. അനുഭവത്തിൽനിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ നടപടി സ്വീകരിക്കണമായിരുന്നുവെന്നും പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ അല്ല നോക്കേണ്ടിയിരുന്നതെന്നും വിലയിരുത്തലുണ്ടായി. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീൽ ആക്കിയതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിലെ [&Read More
Tags :LDF
ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ പിരിച്ചുവിട്ട നടപടി കടുത്ത അന്യായം, ജോലിയിൽ
തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമാണ് എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്യുന്ന 308 അധ്യാപകരെയാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടത്. പ്രക്ഷോഭത്തിലുള്ള അധ്യാപകരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് ജോലിയിൽ തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പട്ടികവർഗ വകുപ്പു വഴിയാണ് ഒന്നാം [&Read More
‘പൂക്കി മുഖ്യമന്ത്രിയായിട്ട് കാര്യമില്ല, സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഗണിക്കണം; സതീശൻ ‘മേനോൻ’ ആയത് യാദ്യച്ഛികമല്ല’
കൊച്ചി: വി.ഡി. സതീശൻ പൂക്കി മുഖ്യമന്ത്രിയായിട്ട് കാര്യമില്ലെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ആർ.ബിന്ദു. സാധാരണക്കാരുടെ പ്രശ്‌നത്തിന് ഒന്നാമത് പരിഗണന നൽകണമെന്നും അവർ ആവശ്യപ്പെട്ടു. എറണാകുളം മലയിടംതുരുത്ത് പാരിയാത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിനെതിരെ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ഐക്യദാർഢ്യ സമരത്തിൽ സംസാരിക്കുകയായിരുന്നു ബിന്ദു. ഇതുവരെ വി.ഡി സതീശനായിരുന്ന നമ്മുടെ മുഖ്യമന്ത്രി, സത്യപ്രതിജ്ഞാവേളയിൽ വടശ്ശേരി ദാമോദര മേനോൻ സതീശനായി മാറിയത് കേവല യാദൃഛികതയാണ് എന്ന് താൻ കരുതുന്നില്ലെന്നും ബിന്ദു പറഞ്ഞു. ‘പലവിധ സാമുദായിക ചേരികളെ പ്രയോജനപ്പെടുത്തി, എല്ലാ സാമുദായിക സംഘടനകളുമായി [&Read More
‘വിശ്രമിക്കൂ പ്രിയ സഖാവേ, നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ’; പരിഹാസവുമായി തോമസ് ഐസക്കിന്റെ
ആലപ്പുഴ: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചതിനെതിരെ തോമസ് ഐസക്കിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ മുകുന്ദൻ. സഖാവ് പിണറായി വിജയൻ വിശ്രമിക്കണമെന്നാണ് ഗോപകുമാർ മുകുന്ദൻ ആവശ്യപ്പെടുന്നത്. ‘വിശ്രമിക്കൂ പ്രിയ സഖാവേ, നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ’ എന്ന് ഗോപകുമാർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. പിണറായി വിജയൻ സർക്കാരിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന ഗോപകുമാർ മുകുന്ദൻ, സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കീഴിലെ അഭിഭാഷക ബ്രാഞ്ച് അംഗവുമാണ്. “ഇന്ന് സഖാവ് പിണറായി വിജയൻ ഏതോ ഒരു യോഗത്തിൽ പ്രസംഗിക്കാൻ [&Read More
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ എല്ലാ പ്രതികൾക്കും പരോൾ ലഭിച്ചു. പിണറായി സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടു മുമ്പാണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. 20 ദിവസത്തെ പരോൾ ആണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ബിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ ജയിലിൽ നിന്നിറങ്ങി ഇതിനോടകം വീടുകളിലെത്തിക്കഴിഞ്ഞു. ബാക്കിയുള്ള പ്രതികൾ അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങും. അതേസമയം, കൃത്യമായ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് [&Read More
സതീശൻ പറഞ്ഞത് സംഭവിച്ചു; നൂറിലധികം സീറ്റ് ലഭിക്കുമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചില്ല-ടി.പി രാമകൃഷ്ണൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വി.ഡി സതീശൻ പ്രവചിച്ചതുപോലെ യു.ഡി.എഫ് 100 കടന്നത് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് സമ്മതിച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. നൂറിലധികം സീറ്റ് കിട്ടുമെന്ന് സതീശൻ പറഞ്ഞപ്പോൾ കിട്ടില്ലെന്നാണ് ഞങ്ങൾ ധരിച്ചത്. എന്നാൽ അദ്ദേഹം പറഞ്ഞത് ശരിയായി, അവർക്ക് 102 സീറ്റ് ലഭിച്ചുവെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ വിജയം മുൻകൂട്ടി കാണാൻ വി.ഡി. സതീശന് സാധിച്ചുവെന്നത് വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു. ‘അവർ പി.ആർ ഏജൻസികളെയെല്ലാം ആശ്രയിച്ചിട്ടുണ്ട്. അദ്ദേഹം ഇതു [&Read More
‘പരാജയത്തിന് പല കാരണങ്ങൾ; ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ച് വരും’: തോൽവിയിൽ ആദ്യമായി പ്രതികരിച്ച്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിൽ ആദ്യ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി യോഗത്തിലാണ് പരാജയത്തിന് പിന്നിൽ ഒന്നിലധികം കാരണങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പരാജയം ഏതെങ്കിലും ഒരു പ്രത്യേക കാരണത്താൽ ഉണ്ടായതല്ലെന്നും, നിലവിലെ ഇടതു വിരുദ്ധ വികാരത്തിന് പിന്നിൽ പല ഘടകങ്ങളുണ്ടെന്നും അദ്ദേഹം വിലയിരുത്തി. തനിക്കെതിരെ ഉണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്നും, ഒറ്റക്കെട്ടായി നിന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം [&Read More
‘തോൽക്കാൻ കാരണം സിപിഎം-ബിജെപി കൂട്ടുകെട്ട്’; ബേപ്പൂരിൽ ലീഗ് എൽഡിഎഫിന് വോട്ട് മറിച്ചു എന്ന
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ മുസ്ലീം ലീഗ് വോട്ട് മറിച്ചെന്ന ആരോപണങ്ങൾ തള്ളി പി.വി. അൻവർ. ലീഗ് എൽഡിഎഫിനെ സഹായിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാദങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിൽ തനിക്ക് വലിയ പിന്തുണ നൽകിയതും യുഡിഎഫിന്റെ വിജയത്തിനായി ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്തതതും ലീഗ് പ്രവർത്തകരാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസിന്റെ വിജയത്തിന് പിന്നിൽ ബിജെപി വോട്ടുകൾ അനുകൂലമായി പോൾ ചെയ്യപ്പെട്ടതാണെന്ന് അൻവർ ആരോപിച്ചു. സിപിഎംRead More
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വോട്ട് വിലയ്ക്കുവാങ്ങിയെന്ന ഗുരുതര ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി. ശിവൻകുട്ടി. സ്ഥാനാർഥി അറിയാതെ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചുനൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശാസ്ത്രീയമായ രീതിയിലാണ് വോട്ടുകച്ചവടം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള ഐടി സംഘമാണ് ബൂത്തുകൾ കേന്ദ്രീകരിച്ച് ഇതിന് നേതൃത്വം നൽകിയത്. ഓരോ ബൂത്തിലും തിരഞ്ഞെടുക്കപ്പെട്ട 50 വോട്ടർമാർക്ക് വീതം 2000 രൂപ ഗൂഗിൾ പേ വഴി നൽകി. തിരിച്ചറിയൽ കാർഡുമായി എത്തിയവർക്കാണ് പണം കൈമാറിയതെന്നും ശിവൻകുട്ടി ആരോപിച്ചു. 209 [&Read More