11/05/2026
[fontresizer_tawhidurrahmandear_widget]

തൃശ്ശൂരിലെ ‘സുരേഷ് ഗോപി ഇഫക്ട്’ അവസാനിക്കുന്നുവോ? രണ്ട് വർഷത്തിനിടെ എൻഡിഎയ്ക്ക് നഷ്ടമായത് 2 ലക്ഷം വോട്ടുകൾ

 തൃശ്ശൂരിലെ ‘സുരേഷ് ഗോപി ഇഫക്ട്’ അവസാനിക്കുന്നുവോ? രണ്ട് വർഷത്തിനിടെ എൻഡിഎയ്ക്ക് നഷ്ടമായത് 2 ലക്ഷം വോട്ടുകൾ

തൃശ്ശൂർ: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ പിടിച്ചെടുക്കാൻ ബിജെപിക്ക് കരുത്തായ ‘സുരേഷ് ഗോപി ഇഫക്ട്’ മങ്ങുന്നുവോ എന്ന ചോദ്യമുയർത്തി തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്ത്. 2024-ൽ തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയ മിന്നുന്ന വിജയത്തിന് പിന്നാലെ, വെറും രണ്ട് വർഷത്തിനിടെ എൻഡിഎ മുന്നണിക്ക് ജില്ലയിൽ നഷ്ടമായത് രണ്ട് ലക്ഷത്തോളം വോട്ടുകളാണ്.

2019-ൽ 93,633 വോട്ടിന്റെ യുഡിഎഫ് ഭൂരിപക്ഷം മറികടന്ന് 74,686 വോട്ടുകൾക്കാണ് 2024-ൽ സുരേഷ് ഗോപി ജയിച്ചുകയറിയത്. അന്ന് ജില്ലയിൽ മൊത്തം 5,55,007 വോട്ടുകൾ എൻഡിഎ നേടിയിരുന്നു. എന്നാൽ 2025-ലെ തദേശ തെരഞ്ഞെടുപ്പിൽ ഇത് 3,96,808 ആയി കുറഞ്ഞു. ഏറ്റവും ഒടുവിൽ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ പുറത്തുവരുമ്പോൾ മുന്നണിയുടെ വോട്ട് വിഹിതം 3,55,757-ലേക്ക് കൂപ്പുകുത്തി.

കേന്ദ്രമന്ത്രിയായ ശേഷമുള്ള സുരേഷ് ഗോപിയുടെ വിവാദ പരാമർശങ്ങളും പ്രവർത്തികളും ജനങ്ങൾക്കിടയിൽ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഗ്രാമീണരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടു നടത്തിയ ‘കലുങ്ക് ചർച്ച’യിൽ വയോധികനെ അപമാനിച്ചെന്ന ആരോപണവും, ‘എസ്.ജി കോഫി ടൈംസ്’ പോലുള്ള പരിപാടികൾ പരാജയപ്പെട്ടതും വോട്ട് ചോർച്ചയ്ക്ക് കാരണമായി. വ്യക്തിപ്രഭാവം വോട്ടാക്കി മാറ്റാനുള്ള ബിജെപിയുടെ തന്ത്രങ്ങൾ പാളിയതോടെ, സുരേഷ് ഗോപി ഇഫക്ട് ഒറ്റത്തവണ പ്രതിഭാസം മാത്രമായിരുന്നോ എന്ന ചർച്ചയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

Also read: