21/07/2026
[fontresizer_tawhidurrahmandear_widget]

ഹൈക്കോടതി പ്ലീഡർ നിയമനം;’സർക്കാറിന്റെ പോരായ്മ ചൂണ്ടിക്കാട്ടി, അത് തെറ്റാണെങ്കിൽ ആ തെറ്റ് വീണ്ടും തുടരും’; അലോഷ്യസ് സേവ്യർ

 ഹൈക്കോടതി പ്ലീഡർ നിയമനം;’സർക്കാറിന്റെ പോരായ്മ ചൂണ്ടിക്കാട്ടി, അത് തെറ്റാണെങ്കിൽ ആ തെറ്റ് വീണ്ടും തുടരും’; അലോഷ്യസ് സേവ്യർ

കൊച്ചി: ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ സർക്കാർ നടപടി തെറ്റായിരുന്നുവെന്ന നിലപാടിൽ ഉറച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. തേവര എസ്എൻ കോളജിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും അലോഷ്യസ് സേവ്യറും പങ്കെടുത്തിരുന്നു. ഒരേ ചടങ്ങിലുണ്ടായിട്ടും മുഖ്യമന്ത്രി ഗൗനിക്കാതെ പോയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സർക്കാറെന്നും തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

മുഖ്യമന്ത്രി തന്നെ കണ്ടോ എന്നറിയില്ലെന്നും അലോഷ്യസ് പറഞ്ഞു. പ്ലീഡർ നിയമനത്തിൽ സർക്കാറിന് തെറ്റ് പറ്റിയിട്ടുണ്ടെന്ന് പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ ആ തെറ്റ് വീണ്ടും തുടരുമെന്നും അലോഷ്യസ് വ്യക്തമാക്കി. ഇത് എന്റെ കൂടി സർക്കാറാണ്. ഈ നാട്ടിലെ സാധാരണക്കാരുടെയും സർക്കാരാണിത്. പോരായ്മ ചൂണ്ടിക്കാട്ടിയത് വിമർശനമായി കാണേണ്ടതില്ലെന്നും അലോഷ്യസ് പറഞ്ഞു.

പ്ലീഡർ നിയമനത്തിൽ കെഎസ് യുവിന് റോളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് സാങ്കേതികമായി ശരിയായിരിക്കാം. എന്നാൽ തന്റെ പ്രവർത്തകരുടെ വികാരത്തോടൊപ്പമാണ് താൻ ചേർന്നുനിൽക്കാൻ ശ്രമിക്കുന്നത്. പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിക്ക് കുറച്ചുകൂടി ജാഗ്രത പുലർത്താമായിരുന്നുവെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

Also read: