29/07/2026
[fontresizer_tawhidurrahmandear_widget]

Tags :KSU

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ്; ‘നീറ്റി’ൽ പ്രതിഷേധവുമായി കെഎസ്‌യുവും എസ്എഫ്ഐയും

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളെ ഡൽഹിയിൽ പൊലീസ് തെരുവിൽ വലിച്ചിഴച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യുവും എ.ഐ.എസ്.എഫും ഇന്നും, എസ്.എഫ്.ഐ നാളെയുമാണ് സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കുന്നത്. ക്യാമ്പസുകളിൽ കെ.എസ്.യു പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും. കൂടാതെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ലോക്ഭവനിലേക്ക് ഇന്ന് എസ്.എഫ്.ഐ നടത്തുന്ന മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ [&Read More

Kerala Politics

‘തിരിഞ്ഞു നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ല’; മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യു സംസ്ഥാന ജനറൽ

കോഴിക്കോട്: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് കെഎസ്‌യുവിൽ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ വിമർശനം കടുപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിക്കെതിരെ കൂടുതൽ നേതാക്കൾ രംഗത്തെത്തി. തിരിഞ്ഞുനോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ലെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു. നിരന്തര പ്രക്ഷോഭങ്ങളുടെ ഭാഗമായി കെഎസ്‌യു പ്രവർത്തകർ ജയിലിൽ കിടന്നപ്പോൾ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയാണെന്നും സച്ചിൻ ആരോപിച്ചു. അതേസമയം, നിലവിലെ വിവാദങ്ങൾക്ക് [&Read More

Kerala

‘കെഎസ്‌യുവിന്‌ അഭിപ്രായം പറയാം, പക്ഷേ അതിന് ചില രീതികളുണ്ട്; പരാതിയുണ്ടെങ്കിൽ പരിശോധിക്കും’ -രമേശ്

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെ.എസ്.യുവിന് നിലപാടുകളും അഭിപ്രായങ്ങളും പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ അതിന് ചില രീതികളുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കെ.എസ്.യുവിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താവുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ ഇതിന് മുൻകൈ എടുക്കുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, ‘ഓപറേഷൻ [&Read More

Kerala

‘മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ല’ അലോഷ്യസിനെതിരെ വിമർശനവുമായി കെ.എസ്.യു ജില്ലാ പ്രസിഡൻ്റ്

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാലും സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയും പരസ്യമായി രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് കൃഷ്ണലാൽ വ്യക്തമാക്കി. ഏതെങ്കിലും നേതാക്കളുടെ പ്രീതി പിടിച്ചുപറ്റാൻ ഫേസ്ബുക്കിൽ എഴുതിയാൽ കേരള മുഖ്യമന്ത്രിയും സർക്കാരും വീഴില്ലെന്നും അദ്ദേഹം കുറിച്ചു. ചിലർ പ്രസ്ഥാനത്തെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് മുബാസ് ഓടക്കലി വിമർശിച്ചു. പ്ലീഡർ [&Read More

Kerala

ഹൈക്കോടതി പ്ലീഡർ നിയമനം;’സർക്കാറിന്റെ പോരായ്മ ചൂണ്ടിക്കാട്ടി, അത് തെറ്റാണെങ്കിൽ ആ തെറ്റ് വീണ്ടും

ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ സർക്കാർ നടപടി തെറ്റായിരുന്നുവെന്ന നിലപാടിൽ ഉറച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ.Read More

Kerala Politics

‘സജീവ എസ്എഫ്‌ഐ പ്രവർത്തകയെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചു’; അതൃപ്തി പ്രകടിപ്പിച്ച് കെഎസ്‌യു

: ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.Read More

Main story

പിണറായിയുടെ ഗണ്‍മാന്മാർക്ക് ജാമ്യം; സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയുടെ മകളുടെ കോടതിയില്‍ നിന്ന്

തിരുവനന്തപുരം: നവകേരള യാത്രക്കിടെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ രംഗത്ത്. സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയുടെ മകളുടെ കോടതിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അരുണ്‍ രാജേന്ദ്രന്‍ വിമര്‍ശിച്ചു. നിയമങ്ങള്‍ പാലിക്കേണ്ടവര്‍ പക്ഷം ചേര്‍ന്നാല്‍ നീതിയുടെ പക്ഷമായി തങ്ങള്‍ മാറുമെന്നും അരുണ്‍ രാജേന്ദ്രന്‍ പറഞ്ഞു. സഹപ്രവര്‍ത്തകന്റെ ചോരകൊണ്ട് എഴുതിയ [&Read More

Kerala

കേരള യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം; 30,000 രൂപയുടെ നാശനഷ്ടമെന്ന് എഫ്‌ഐആർ

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തു.Read More

Kerala

പോലീസ് സൊസൈറ്റി പരീക്ഷ രഹസ്യമാക്കിയെന്ന് ആരോപണം; തടഞ്ഞ് കെ.എസ്.യു പ്രവർത്തകർ, ചോദ്യപ്പേപ്പറും ഹാൾടിക്കറ്റും

കണ്ണൂർ: കണ്ണൂർ പൊലീസ് സൊസൈറ്റിയിലെ ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷ രഹസ്യമായി സംഘടിപ്പിച്ചതാണെന്ന് ആരോപിച്ച് കെഎസ്‌യു പ്രവർത്തകർ പരീക്ഷാ ഹാൾ ഉപരോധിച്ചു. പരീക്ഷ തടഞ്ഞ പ്രതിഷേധക്കാർ ചോദ്യപ്പേപ്പറുകളും ഹാൾടിക്കറ്റുകളും വലിച്ചുകീറി എറിഞ്ഞു. നൈറ്റ് വാച്ച്‌മാൻ, പ്യൂൺ തസ്തികകളിലേക്കുള്ള നിയമനത്തിനായി ഇന്ന് രാവിലെ 10 മണിക്ക് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് തടസ്സപ്പെട്ടത്. അപേക്ഷ നൽകിയ എല്ലാവർക്കും ഹാൾടിക്കറ്റ് ലഭ്യമാക്കിയില്ലെന്നും പാർട്ടിക്കാർക്ക് വേണ്ടി രഹസ്യമായാണ് പരീക്ഷ നടത്തുന്നതെന്നുമാണ് കെഎസ്‌യു ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരീക്ഷാ വിജ്ഞാപനം കൃത്യമായി പത്രങ്ങളിൽ [&Read More

Kerala

കെഎസ്‍യു പ്രവർത്തകർ പ്രതിഷേധിച്ചത് പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നത് പോലെ, എന്റെ ദേഹം നൊന്തു:

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ തനിക്കെതിരെ നടത്തിയത് ജനാധിപത്യപരമായ പ്രതിഷേധമല്ലെന്നും, മുൻകൂട്ടി നിശ്ചയിച്ച ആക്രമണമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. പുലി പതുങ്ങിയിരുന്ന് നടത്തുന്ന ആക്രമണം പോലെയായിരുന്നു പ്രതിഷേധമെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനും മറ്റ് ഔദ്യോഗിക പരിപാടികൾക്കുമായി കണ്ണൂരിലെത്തിയപ്പോഴായിരുന്നു തുടർച്ചയായ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നതെന്നും ഒരു മലയാളം മാധ്യമത്തോട് അവർ പ്രതികരിച്ചു. ”രാവിലെ തലശ്ശേരിയിൽ നിന്ന് മട്ടന്നൂരിലേക്ക് പോകുമ്പോൾ തന്നെ കരിങ്കൊടി പ്രതിഷേധം തുടങ്ങിയിരുന്നു. റോഡ് സൈഡിൽ നിന്ന് കരിങ്കൊടി [&Read More