09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Assembly Election 2026

Kerala

‘ചതിച്ചതാര്? ചന്തു തന്നെ, ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു’; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെതിരെ പി.വി. അൻവർ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ. താൻ ചതിക്കപ്പെട്ടുവെന്നും ഇതാണ് തന്റെ നിശബ്ദമായ പിൻമാറ്റത്തിന് കാരണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് അൻവർ ഫെയ്‌സ്ബുക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ചതിച്ചതാര്? ചന്തുതന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല’ എന്ന് തുടങ്ങുന്ന പോസ്റ്റിൽ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് പ്രധാന ആരോപണങ്ങൾ. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ബേപ്പൂരിലെ തോൽവിയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അൻവറിന്റെ പ്രതികരണം. പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു [&Read More

Main story

‘ലിജു കരഞ്ഞ് വോട്ടുപിടിച്ചു, എന്നെ വില്ലത്തിയാക്കി’, ആരോപണവുമായി യു. പ്രതിഭ

ആലപ്പുഴ: മന്ത്രി എം. ലിജുവിനെതിരെ കായംകുളം മുൻ എംഎൽഎ യു. പ്രതിഭ. ലിജു ജയിച്ചത് ശരിയായ മാർഗത്തിൽ അല്ലെന്നാണ് യു. പ്രതിഭയുടെ ആരോപണം. തിരഞ്ഞെടുപ്പ് വേളയിൽ ലിജു വോട്ടർമാരുടെ മുന്നിൽ കരഞ്ഞ് സഹതാപം നേടി വോട്ട് പിടിച്ചെന്നും തനിക്കെതിരെ മോശം പ്രചരണങ്ങൾ അഴിച്ചുവിട്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കി എന്നും അവർ കൂട്ടിച്ചേർത്തു. ലിജു ജയിച്ചത് ശരിയായ മാർഗത്തിലല്ല, കരഞ്ഞ് വോട്ട് വാങ്ങി. താൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ലെന്നും [&Read More

Main story

സെയിൽസ്മാനും സെക്യൂരിറ്റിയും ആയിരുന്ന ഒ.ജെ.ജനീഷ്; ഇന്ന് യുവജനങ്ങളുടെ കാവലാൾ

തൃശൂർ: സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങി ഒടുവിൽ സംസ്ഥാന മന്ത്രിസഭയിലേക്ക് ഉയർന്നു വന്നിരിക്കുകയാണ് ഒ.ജെ. ജനീഷ്. ലീഡർ കെ. കരുണാകരന്റെ രാഷ്ട്രീയ തട്ടകമായിരുന്ന മാള ഉൾപ്പെടുന്ന കൊടുങ്ങല്ലൂരിൽ നിന്നാണ് ഈ യുവനേതാവിന്റെ വരവ്. കഠിനമായ ജീവിത സാഹചര്യങ്ങളോട് പോരാടിയാണ് ജനീഷ് തന്റെ വിജയം കൈവരിച്ചത്. പെരുമ്പാവൂർ കൂവപ്പടി ഗവ. പോളിടെക്‌നിക് കോളജിൽ പഠിക്കുന്ന കാലത്താണ് ജനീഷ് കെഎസ്‌യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഡിപ്ലോമ പഠനകാലത്തായിരുന്നു അച്ഛൻ ജനരഞ്ജനന്റെ അപ്രതീക്ഷിത മരണം. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ പുഷ്പയുടെ [&Read More

Main story

‘യുവാക്കൾ മന്ത്രിസ്ഥാനത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം’: ചാണ്ടി ഉമ്മനെ അനുകൂലിച്ച് ഓർത്തഡോക്‌സ് സഭ

കോട്ടയം: നിയുക്ത പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന്റെ മന്ത്രിസ്ഥാനത്തിൽ യാതൊരുവിധ മാറ്റവും ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും, യുവാക്കൾ മന്ത്രിപദവികളിലേക്ക് കടന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഓർത്തഡോക്‌സ് സഭ. ചാണ്ടി ഉമ്മൻ പുതിയ മന്ത്രിസഭയിൽ അംഗമാകുമെന്ന് തന്നെയാണ് തങ്ങൾക്ക് അറിയാൻ കഴിയുന്നതെന്ന് കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി. യുവതലമുറയെ ഭരണത്തിൽ പരിഗണിക്കുന്ന കാര്യത്തിൽ അയൽസംസ്ഥാനമായ തമിഴ്‌നാട് മികച്ച ഉദാഹരണമാണെന്ന് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനത്തിൽ [&Read More

Kerala

‘ജയിച്ചവരില്‍ മഠവുമായി ബന്ധപ്പെട്ട 9 പേരുണ്ട്; മൂന്ന്-നാല് പേരെയെങ്കിലും മന്ത്രിയാക്കണം’; ആവശ്യം ഉന്നയിച്ച്

തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ പ്രധാന ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് ബോധിപ്പിച്ചതായി ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി. ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്ന ഒമ്പത് പേര്‍ ഇത്തവണ പുതിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും യോഗ്യരായ മൂന്നോ നാലോ പേരെയെങ്കിലും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് നിയുക്ത മുഖ്യമന്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പിന്നാക്കക്ഷേമ വകുപ്പ്, പട്ടികജാതിRead More

Kerala

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി; അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് നീളുന്നതിൽ മുസ്ലിം ലീഗിൽ കടുത്ത അതൃപ്തി. നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ നാളെ രാവിലെ പത്ത് മണിക്ക് പാണക്കാട് അടിയന്തര നേതൃയോഗം വിളിച്ചു. 102 സീറ്റുകൾ നേടി മുന്നണി അധികാരത്തിലേക്ക് എത്തുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങൾ ഭരണത്തുടക്കത്തിന് തടസ്സമാകുന്നത് ശരിയല്ലെന്ന നിലപാടിലാണ് ലീഗ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ലീഗുമായി ഔദ്യോഗിക ചർച്ചകൾ നടന്നില്ലെങ്കിലും, പ്രഖ്യാപനത്തിന് മുൻപ് തങ്ങളെ വിശ്വാസത്തിലെടുക്കണമെന്നത് പാർട്ടിയുടെ ഉറച്ച [&Read More

Kerala

പത്തനാപുരത്ത് യു.ഡി.എഫിന് വേണ്ടി ബിജെപി വോട്ട് മറിച്ചു; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ

കൊല്ലം: പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ യുഡിഎഫിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ബിജെപി വോട്ട് മറിച്ചതാണ് തന്റെ തോൽവിക്ക് കാരണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപി നേടിയ വോട്ടുകൾ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കാണാനില്ലെന്നും, ഇത് വോട്ട് കച്ചവടത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റിRead More

Main story

മൃത്യുഞ്ജയഹോമം, ഗണപതിഹോമം; വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തിൽ പൂജ

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവെ, വി.ഡി. സതീശന്റെ വിജയത്തിനായി ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങി വിപുലമായ വഴിപാടുകളാണ് സതീശനായി ക്ഷേത്രത്തിൽ നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് 955 രൂപ അടച്ച് ഈ പൂജകൾ ബുക്ക് ചെയ്തത്. അബുദാബിയിൽ ജോലി ചെയ്യുന്ന തരുൺ തന്റെ സുഹൃത്ത് മുഖാന്തിരമാണ് വഴിപാടുകൾ [&Read More

Kerala

‘മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും, നേതാക്കൾക്ക് വേണ്ടി പ്രകടനം നടത്തിയാല്‍ നടപടി’; സര്‍ക്കുലറുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ട സാഹചര്യത്തിൽ, നേതാക്കൾക്കായി തെരുവിൽ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കെപിസിസി. ആർക്കെങ്കിലും വേണ്ടി പ്രകടനങ്ങൾ നടത്തുന്നതോ പരസ്യപ്രസ്താവനകൾ നടത്തുന്നതോ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനങ്ങൾ നടത്തുകയും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ‘ജനമനസ്സറിഞ്ഞ നായകൻ തന്നെ നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി വയനാട്, [&Read More

Kerala

‘ഒരുത്തനെയും വെറുതെ വിടില്ല, എംഎൽഎ ആകാൻ ചെലവാക്കിയത് 35 ലക്ഷം’; വിശദീകരണവുമായി അഞ്ജലി

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി അഞ്ജലി നായർ രംഗത്തെത്തി. തന്നെ എം.എൽ.എ ആക്കാമെന്ന് വാഗ്ദാനം നൽകി ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, പരാജയപ്പെട്ട സാഹചര്യത്തിൽ പണം വാങ്ങിയവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഈ പ്രചാരണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം വീഡിയോ പങ്കുവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട വസ്തുതകൾ മനസ്സിലാക്കാതെയാണ് പലരും ഇത്തരം പോസ്റ്റുകൾ ഇടുന്നതെന്ന് അഞ്ജലി വിമർശിച്ചു. രാഷ്ട്രീയത്തിലേക്ക് [&Read More