14/05/2026
[fontresizer_tawhidurrahmandear_widget]

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി; അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

 മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി; അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് നീളുന്നതിൽ മുസ്ലിം ലീഗിൽ കടുത്ത അതൃപ്തി. നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ നാളെ രാവിലെ പത്ത് മണിക്ക് പാണക്കാട് അടിയന്തര നേതൃയോഗം വിളിച്ചു. 102 സീറ്റുകൾ നേടി മുന്നണി അധികാരത്തിലേക്ക് എത്തുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങൾ ഭരണത്തുടക്കത്തിന് തടസ്സമാകുന്നത് ശരിയല്ലെന്ന നിലപാടിലാണ് ലീഗ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ലീഗുമായി ഔദ്യോഗിക ചർച്ചകൾ നടന്നില്ലെങ്കിലും, പ്രഖ്യാപനത്തിന് മുൻപ് തങ്ങളെ വിശ്വാസത്തിലെടുക്കണമെന്നത് പാർട്ടിയുടെ ഉറച്ച നിലപാടാണ്.

നാളെ ചേരുന്ന യോഗത്തിൽ ലീഗ് മന്ത്രിമാരുടെ കാര്യത്തിലും ധാരണയുണ്ടാകുമെന്നാണ് സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. അഞ്ചാമതൊരു മന്ത്രിസ്ഥാനം കൂടി ലഭിക്കുകയാണെങ്കിൽ അത് കാസർകോട് നിന്നുള്ള എ.കെ.എം. അഷ്റഫിന് നൽകാനാണ് സാധ്യത. ഇതിന് പുറമെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളെക്കുറിച്ചും എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നിവർക്ക് നൽകേണ്ട പദവികളെക്കുറിച്ചും യോഗം ചർച്ച ചെയ്യും. ഭരണപരിഷ്കാര കമ്മീഷൻ ഉൾപ്പെടെയുള്ള സുപ്രധാന പദവികളിൽ ലീഗിന് അർഹമായ പ്രാതിനിധ്യം വേണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നേക്കും.

Also read: