21/07/2026
[fontresizer_tawhidurrahmandear_widget]

യൂറോപ്പിലെ ആദ്യ ‘ഇക്കോ മസ്ജിദ്’ സന്ദർശിച്ച് ചാൾസ് രാജാവ് | King Charles visits eco-mosque Cambridge

 യൂറോപ്പിലെ ആദ്യ ‘ഇക്കോ മസ്ജിദ്’ സന്ദർശിച്ച് ചാൾസ് രാജാവ് | King Charles visits eco-mosque Cambridge

കേംബ്രിഡ്ജ്(ഇംഗ്ലണ്ട്): ബ്രിട്ടന്റെ പാരിസ്ഥിതിക സുസ്ഥിരതയ്ക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും ഒരുപോലെ ഊന്നൽ നൽകിക്കൊണ്ട് കേംബ്രിഡ്ജിൽ ചരിത്രപരമായ പര്യടനം നടത്തി ചാൾസ് മൂന്നാമൻ രാജാവ്(King Charles visits eco-mosque Cambridge). യൂറോപ്പിലെ ആദ്യത്തെ സമ്പൂർണ ‘ഇക്കോ മസ്ജിദ്’ സന്ദർശിച്ച രാജാവ്, തുടർന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ അത്യാധുനിക എയറോസ്പേസ് ആൻഡ് എനർജി റിസർച്ച് കേന്ദ്രമായ ‘ന്യൂ വിറ്റിൽ ലബോറട്ടറിയുടെ’ ഉദ്ഘാടനവും നിർവഹിച്ചു.

ബക്കിങ്ങാം കൊട്ടാരത്തിൽ വച്ച് പുതിയ പ്രധാനമന്ത്രി ആന്റി ബേൺഹാമിനെ സ്വീകരിച്ച്, പുതിയ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിന് തൊട്ടുപിന്നാലെയാണ് ചാൾസ് രാജാവ് മുൻകൂട്ടി നിശ്ചയിച്ച കേംബ്രിഡ്ജ് പര്യടനത്തിനായി പുറപ്പെട്ടത്. പരിസ്ഥിതി സംരക്ഷണം, ബഹുമത ഐക്യം, ശാസ്ത്രീയ ഗവേഷണങ്ങൾ എന്നിവയോടുള്ള രാജാവിന്റെ ദീർഘകാല പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു പര്യടനം.

കേംബ്രിഡ്ജ് സെൻട്രൽ മസ്ജിദിലെ ഊഷ്മള സ്വീകരണം | King Charles visits eco-mosque Cambridge

കേംബ്രിഡ്ജ് പര്യടനത്തിന്റെ ഭാഗമായി ചാൾസ് രാജാവ് ആദ്യം സന്ദർശിച്ചത് മിൽ റോഡിലുള്ള കേംബ്രിഡ്ജ് സെൻട്രൽ മസ്ജിദാണ്. രാജാവിന്റെ വരവറിഞ്ഞ് മിൽ റോഡിൽ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകളും വിശ്വാസികളും വൻ കരഘോഷങ്ങളോടെയാണ് ഔദ്യോഗിക മെറൂൺ ബെന്റ്ലി കാറിൽനിന്നിറങ്ങിയ രാജാവിനെ വരവേറ്റത്.

മസ്ജിദിന്റെ പൂന്തോട്ടത്തിലെ നടപ്പാതയിലൂടെ മനോഹരമായ കാഴ്ചകൾ ചുറ്റിക്കണ്ട അദ്ദേഹം വച്ച് വിശിഷ്ടാതിഥികളുമായും സമുദായ നേതാക്കളുമായും ആശയവിനിമയം നടത്തി. തുടർന്ന്, ആചാരപരമായ മര്യാദകൾ പാലിച്ചാണ് രാജാവ് മസ്ജിദിന്റെ പ്രധാന പ്രാർത്ഥനാ ഹാളിലേക്ക് പ്രവേശിച്ചത്.

മസ്ജിദ് സന്ദർശനത്തിനിടെ അവിടെയുണ്ടായിരുന്ന കുട്ടികളോട് തമാശ പറയാനും അദ്ദേഹം സമയം കണ്ടെത്തി. നിങ്ങളുടെ അവധിക്കാലം നശിപ്പിക്കാനല്ല താൻ ഇവിടെ വന്നതെന്നു പറഞ്ഞായിരുന്നു ചാൾസ് രാജാവ് കുട്ടികളുമായുള്ള സംസാരത്തിനു തുടക്കമിട്ടത്. ആയിരം പേർക്ക് ഒരേസമയം പ്രാർത്ഥിക്കാൻ ശേഷിയുള്ള ഈ മസ്ജിദിനെക്കുറിച്ചുള്ള ഒരു പുസ്തകവും ചടങ്ങിൽ വച്ച് രാജാവിന് സമ്മാനിച്ചു.

”ഈ നിർമിതിയുടെ മനോഹരമായ രൂപകൽപ്പനയും അതിനായി നൽകിയിട്ടുള്ള ശ്രദ്ധയും കരുതലും എന്നെ ഏറെ ആകർഷിച്ചു. ഇത് മുസ്ലിം സമുദായത്തിന് മാത്രമല്ല, കേംബ്രിഡ്ജ് നഗരത്തിന് മുഴുവൻ വലിയ സംഭാവനയാണ് നൽകുന്നത്. നിങ്ങളുടെ ഈ പ്രവർത്തനങ്ങളെ ഞാൻ പൂർണഹൃദയത്തോടെ അഭിനന്ദിക്കുന്നു. മറ്റു മതവിഭാഗങ്ങളുമായി ചേർന്ന് പ്രവർത്തിച്ച്, ഒരു സമന്വിത വിശ്വാസ പ്രവർത്തനങ്ങൾക്കു മികച്ച മാതൃകയാകാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.”-ചടങ്ങിൽ ചാൾസ് രാജാവ് പറഞ്ഞു.

രാജാവിനെ ഇവിടെ സ്വീകരിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണെന്ന് മസ്ജിദ് ട്രസ്റ്റി സൈനബ് കോസ്‌കുൻ പ്രതികരിച്ചു. അദ്ദേഹം വളരെ ദയാവായ്‌പോടെയാണ് എല്ലാവരോടും പെരുമാറിയത്. എല്ലാവരോടും സംസാരിക്കുകയും ഓരോരുത്തരുടെയും ഇടപെടലുകൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. കെട്ടിടത്തിലെ പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളിൽ അദ്ദേഹം വലിയ താൽപര്യം കാണിച്ചെന്നും സൈനബ് ചൂണ്ടിക്കാട്ടി.

മസ്ജിദ് ട്രസ്റ്റ് ബോർഡ് ചെയർമാനും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ അബ്ദുൽ ഹക്കീം മുറാദും രാജാവിന്റെ സന്ദർശനത്തിൽ പ്രതികരിച്ചു. ആധുനിക ബ്രിട്ടനിൽ മുസ്ലിം സമുദായത്തിന്റെ സംയോജനത്തിനും മതങ്ങൾ തമ്മിലുള്ള സാഹോദര്യം ശക്തിപ്പെടുത്തുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് രാജാവിന്റെ സന്ദർശനം വലിയ പ്രോത്സാഹനമാണ് നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കോ മസ്ജിദിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ സവിശേഷതകൾ | King Charles visits eco-mosque Cambridge

2019-ൽ പ്രവർത്തനം ആരംഭിച്ച കേംബ്രിഡ്ജ് സെൻട്രൽ മസ്ജിദ് യൂറോപ്പിലെ തന്നെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ പള്ളിയായാണ് അറിയപ്പെടുന്നത്. കെട്ടിടത്തിന് ആവശ്യമായ വൈദ്യുതോർജത്തിന്റെ ഭൂരിഭാഗവും ഉൽപ്പാദിപ്പിക്കുന്നത് മേൽക്കൂരയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പാനലുകൾ വഴിയാണ്. കെട്ടിടത്തിന്റെ ചൂടും തണുപ്പും നിയന്ത്രിക്കാൻ പാരിസ്ഥിതിക പ്രത്യാഘാതം കുറഞ്ഞ അത്യാധുനിക ഹീറ്റ് പമ്പുകളാണു ഉപയോഗിക്കുന്നത്.

മേൽക്കൂരയിലുള്ള വലിയ സ്‌കൈലൈറ്റുകൾ വഴി വർഷം മുഴുവൻ പ്രകൃതിദത്തമായ വെളിച്ചം മസ്ജിദിനുള്ളിൽ ലഭ്യമാകുന്നു. സ്വാഭാവികമായ വായുസഞ്ചാര രീതികൾ ചൂടുകാലത്തും അകത്തളങ്ങളെ തണുപ്പുള്ളതാക്കി മാറ്റുന്നുണ്ട്. കുളിമുറികളിലെ സിങ്കുകളിൽനിന്നുള്ള വെള്ളവും മഴവെള്ളവും ശേഖരിച്ച് പുനരുപയോഗിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്. ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ഹരിത മേൽക്കൂര സംവിധാനവും ഇതിന്റെ ഭാഗമാണ്.

കേവലം ഒരു ആരാധനാലയം എന്നതിലുപരി, മാലിന്യ ശേഖരണം, വിദ്യാഭ്യാസ പരിപാടികൾ, ഭക്ഷ്യ വിതരണം എന്നിവ നടത്തുന്ന ഒരു സാമൂഹിക കേന്ദ്രമായി മസ്ജിദ് പ്രവർത്തിക്കുന്നു. കൂടാതെ, പ്രശസ്തമായ ഡ്യൂക്ക് ഓഫ് എഡിൻബർഗ് അവാർഡ് സ്‌കീമിന്റെ അംഗീകൃത കേന്ദ്രം കൂടിയാണിത്.

കേംബ്രിഡ്ജിന്റെ 75-ാം വാർഷിക പ്രഖ്യാപനവും സിറ്റി പദവിയും | King Charles visits eco-mosque Cambridge

മസ്ജിദ് സന്ദർശന വേളയിൽ, തന്റെ മുത്തച്ഛനായ ജോർജ് ആറാമൻ രാജാവ് കേംബ്രിഡ്ജ് നഗരത്തിന് ‘സിറ്റി പദവി’ നൽകിയതിന്റെ 75-ാം വാർഷികം അനുസ്മരിക്കുന്ന ഫലകവും ചാൾസ് രാജാവ് അനാച്ഛാദനം ചെയ്തു. കേംബ്രിഡ്ജിന്റെ സമ്പദ്വ്യവസ്ഥയെയും അന്താരാഷ്ട്ര പ്രശസ്തിയെയും ശക്തിപ്പെടുത്തുന്നതിൽ ഇവിടുത്തെ ഗവേഷകരും അക്കാദമിക് വിദഗ്ദ്ധരും വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ രാജാവിന്റെ ഔദ്യോഗിക പദവിയിൽ വരുത്തിയ മാറ്റത്തിന് തൊട്ടുപിന്നാലെയാണ് ഈ ബഹുമത സംഗമം നടന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ‘ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഭരണാധികാരിയും, ബഹുമത രാഷ്ട്രത്തിനുള്ളിലെ വിശ്വാസത്തിന്റെ ഇടങ്ങൾ സംരക്ഷിക്കുന്ന ആളുമാണ് തിരുമനസ്സ്’ എന്നാണ് കൊട്ടാരം അടുത്തിടെ നൽകിയ പുതിയ നിർവചനം.

Also read: