03/06/2026
[fontresizer_tawhidurrahmandear_widget]

ജപ്പാനിൽ അനുമതിയില്ലാതെ പാക്കിസ്ഥാന്റെ പള്ളി നിർമാണം; പിടിവീണപ്പോൾ ജനങ്ങളുടെ തലയിൽവെച്ച് കൈയൊഴിഞ്ഞ് എംബസി!

 ജപ്പാനിൽ അനുമതിയില്ലാതെ പാക്കിസ്ഥാന്റെ പള്ളി നിർമാണം; പിടിവീണപ്പോൾ ജനങ്ങളുടെ തലയിൽവെച്ച് കൈയൊഴിഞ്ഞ് എംബസി!

ജപ്പാനിൽ പ്രാദേശിക നിയമങ്ങൾ ലംഘിച്ചും ആവശ്യമായ അനുമതികൾ വാങ്ങാതെയുമാണ് പാകിസ്താൻ പള്ളി നിർമിച്ചതെന്ന് റിപ്പോർട്ട്. നിർമാണം അനധികൃതമാണെന്ന് ജപ്പാൻ കണ്ടെത്തിയതോടെ പള്ളിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത പാക് അംബാസഡർ ഉൾപ്പെടെയുള്ളവർ പ്രതിരോധത്തിലായി. സംഭവം വലിയ വിവാദമായതോടെ നിർമാണത്തിന്റെ ഉത്തരവാദിത്തം പ്രദേശവാസികളുടെ തലയിൽവച്ച് പാകിസ്താൻ എംബസി കൈയൊഴിയുകയും ചെയ്തു.

സൈതാമ പ്രവിശ്യയിലെ കവാഗോയിലുള്ള യാഷിയോ മസ്ജിദ് എന്നറിയപ്പെടുന്ന ഈ പള്ളി നഗരവികസന നിയന്ത്രണമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. നിർമാണ പ്രവൃത്തികൾക്ക് നിരോധനമുള്ള 4,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വനഭൂമി മേഖലയിലാണ് ഈ പള്ളി നിർമിച്ചിരിക്കുന്നത്. നഗരസഭയുടെ അനുമതിയില്ലാതെ നിർമിച്ച ഈ കെട്ടിടം അധികൃതർ പൊളിച്ചുമാറ്റിയേക്കുമെന്നാണ് സൂചനകൾ. ഫ്യുജിമി ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിന്നും കവാഗോയിയിലെ വിലാസത്തിൽ രജിസ്റ്റർ ചെയ്ത ഒരു സ്ഥാപനത്തിലേക്ക് 2025 മാർച്ചിൽ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റിയതായി രേഖകൾ വ്യക്തമാക്കുന്നു. തുടർന്ന് 2026-ന്റെ തുടക്കത്തിൽ തന്നെ ഈ പള്ളിയുടെ ഉദ്ഘാടനം നടക്കുകയും ചടങ്ങിൽ ജപ്പാനിലെ പാക് അംബാസഡർ അബ്ദുൽ ഹമീദ് പങ്കെടുക്കുകയും ചെയ്തു. അംബാസഡറുടെ സന്ദർശനത്തോടെയാണ് പള്ളിനിർമാണം വലിയ ചർച്ചയായത്.

മുൻപ് 2000-ത്തിൽ ഒരു ഫാക്ടറിയിലാണ് ഈ പള്ളി പ്രവർത്തനം ആരംഭിച്ചതെന്നും 2007-ൽ മതപരമായ സ്ഥാപനമായി രജിസ്റ്റർ ചെയ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. യാഷിയോ മസ്ജിദ് പ്രാദേശിക അധികാരികളുമായും താമസക്കാരുമായും ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും വിവരമുണ്ട്. എന്നാൽ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ജപ്പാനീസ് നിയമങ്ങൾ പൂർണ്ണമായി പാലിക്കാനും അധികാരികളോട് സഹകരിക്കാനും കമ്മ്യൂണിറ്റി അംഗങ്ങളോട് പാക് എംബസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രാദേശിക നിയമങ്ങൾ അനുസരിച്ച് മാത്രമേ ഇത്തരം പദ്ധതികൾ നടപ്പാക്കാവൂ എന്ന് വ്യക്തമാക്കിയ എംബസി, ഈ പള്ളിനിർമാണവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്.

Also read: