ജപ്പാനെ ഇസ്‌ലാമിക് റിപബ്ലിക്ക് എന്നു വിളിച്ച് ട്രംപ്; യുഎസ് പ്രസിഡന്റ് പറഞ്ഞതെന്ത്? | Trump Gaffe: Islamic Republic of Japan
അങ്കാറ: ജപ്പാനെ ഇസ്‌ലാമിക് റിപബ്ലിക്കാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്(Trump Gaffe: Islamic Republic of Japan). തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണു സംഭവം. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കിക്കൊപ്പം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിലാണ് ട്രംപിന്റെ വിചിത്ര പരാമർശം. ദീർഘകാലമായി അമേരിക്കയുടെ ഉറ്റ സഖ്യകക്ഷിയായ ജപ്പാനെയാണു ശത്രുരാജ്യമായ ഇറാനുമായി ചേർത്ത് ട്രംപിന്റെ പരാമർശം.
ട്രംപ് പറഞ്ഞതെന്ത്? | Trump Gaffe: Islamic Republic of Japan
അമേരിക്കയുടെ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പ്രഹരശേഷിയെക്കുറിച്ച് മാധ്യമങ്ങളോട് വാചാലനാകുന്നതിനിടയിലാണ് ട്രംപിന് നാക്കുപിഴ സംഭവിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് അറബിക്കടലിൽ അമേരിക്കയുടെ പ്രശസ്തമായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ എന്ന വിമാനവാഹിനിക്കപ്പലിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെക്കുറിച്ച് വിവരിക്കുകയായിരുന്നു അദ്ദേഹം.
വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു:
”നമ്മുടെ പക്കൽ ലോകത്തെ ഏറ്റവും മനോഹരവും വലുതുമായ വിമാനവാഹിനി കപ്പലുകളിലൊന്നായ എബ്രഹാം ലിങ്കൺ ഉണ്ട്. എന്നാൽ, കഴിഞ്ഞ മാസങ്ങളിൽ ‘ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ജപ്പാൻ’ നമ്മുടെ ഈ കപ്പലിനുനേരെ 111 മിസൈലുകളാണ് ഒന്നിച്ച് തൊടുത്തുവിട്ടത്. വെറും ഒരു മണിക്കൂറിനുള്ളിലാണ് അവർ ഇത്രയും മിസൈലുകൾ അയച്ചത്. എന്നാൽ, നമ്മുടെ പ്രതിരോധ സംവിധാനം ആ 111 മിസൈലുകളെയും ആകാശത്തു വച്ചുതന്നെ വെടിവച്ചിട്ടു.”
ട്രംപ് ഉദ്ദേശിച്ചതെന്ത്? | Trump Gaffe: Islamic Republic of Japan
യഥാർത്ഥത്തിൽ ‘ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാൻ’ എന്ന് പറയുന്നതിന് പകരമാണ് യുഎസ് പ്രസിഡന്റ് ‘ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ജപ്പാൻ’ എന്ന് പ്രയോഗിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയുടെ ഏറ്റവും അടുത്ത സുരക്ഷാ പങ്കാളിയായ ജപ്പാൻ ഒരു ഭരണഘടനാപരമായ രാജഭരണ വ്യവസ്ഥയുള്ള രാജ്യമാണ്. ഇസ്ലാം മതവുമായി യാതൊരു ഔദ്യോഗിക ബന്ധവുമില്ലാത്ത ജപ്പാനെ പെട്ടെന്ന് ‘ഇസ്‌ലാമിക് റിപബ്ലിക്’ ആക്കി മാറ്റിയ ട്രംപിന്റെ പ്രസ്താവന കേട്ട് വേദിയിലിരുന്ന യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി പോലും ഒരു നിമിഷം അമ്പരന്നുപോയി.

ഇതേ വാർത്താ സമ്മേളനത്തിൽ തന്നെ ട്രംപിന് മറ്റൊരു ഭീമൻ അബദ്ധവും സംഭവിച്ചിരുന്നു. തന്റെ തൊട്ടടുത്തിരുന്ന യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയെ ചൂണ്ടിക്കാട്ടി, ‘നിങ്ങൾക്ക് പ്രസിഡന്റ് പുടിനോട് എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കാനുണ്ടോ?’ എന്നായിരുന്നു ട്രംപ് മാറിച്ചോദിച്ചത്.
അടുത്തിടെ 80 വയസ്സ് തികഞ്ഞ ട്രംപിന് നിരന്തരമായി ഉണ്ടാകുന്ന ഇത്തരം ഓർമക്കുറവുകളും നാക്കുപിഴകളും അദ്ദേഹത്തിന്റെ മാനസിക-ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ ആശങ്കയ്ക്കും സോഷ്യൽ മീഡിയ ചർച്ചകൾക്കും വീണ്ടും വഴിതുറന്നിരിക്കുകയാണ്.