18/08/2026
[fontresizer_tawhidurrahmandear_widget]

‘ഇറാൻ ട്രംപിന്റെ വിമാനം വെടിവച്ചിടുമെന്ന ഇസ്രയേല്‍ ഇന്റലിജൻസ് റിപ്പോർട്ട് സിഐഎയും വിശ്വസിച്ചില്ല’ | CIA on Israel Trump Assassination Plot

 ‘ഇറാൻ ട്രംപിന്റെ വിമാനം വെടിവച്ചിടുമെന്ന ഇസ്രയേല്‍ ഇന്റലിജൻസ് റിപ്പോർട്ട് സിഐഎയും വിശ്വസിച്ചില്ല’ | CIA on Israel Trump Assassination Plot

വാഷിങ്ടൺ: കഴിഞ്ഞ മാസം തുർക്കി തലസ്ഥാനമായ അങ്കാറയിൽ ട്രംപിനെതിരെ ഇറാന്റെ വധശ്രമമുണ്ടായെന്ന ഇസ്രയേൽ ഇന്റലിജൻസ് റിപ്പോർട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയും വിശ്വാസത്തിൽ എടുത്തില്ലെന്ന് റിപ്പോർട്ട്((CIA on Israel Trump Assassination Plot)). അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങവെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്‌സ് വൺ’ ഉപേക്ഷിച്ച് രഹസ്യമായി സൈനിക വിമാനത്തിൽ രക്ഷപ്പെടാൻ ഇടയാക്കിയ ഇസ്രയേലിന്റെ രഹസ്യ വിവരത്തിൽ സി.ഐ.എയ്ക്ക് കടുത്ത സംശയമുണ്ടായിരുന്നുവെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ഭരണകൂടം നൽകിയ വിവരം വിശ്വസനീയമല്ലെന്ന് സി.ഐ.എ അനലിസ്റ്റുകൾ ട്രംപ് ഭരണകൂടത്തെ അറിയിച്ചിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.

ഇറാൻ അനുകൂലികൾ തോളിൽവച്ച് പ്രയോഗിക്കാവുന്ന മിസൈലുകൾ ഉപയോഗിച്ച് ട്രംപിന്റെ വിമാനം തകർക്കാൻ പദ്ധതിയിടുന്നുവെന്നായിരുന്നു ഇസ്രയേൽ ചാരസംഘടന നൽകിയ മുന്നറിയിപ്പ്. ഈ മുന്നറിയിപ്പാണ് ജൂലൈ എട്ടിന് അങ്കാറയിൽ വൻ സുരക്ഷാ നാടകത്തിന് വഴിവച്ചത്. എന്നാൽ, അമേരിക്കൻ ഏജൻസികളുടെ കടുത്ത സംശയങ്ങൾ നിലനിൽക്കെത്തന്നെ, മുൻകരുതലിന്റെ ഭാഗമായാണ് യു.എസ് സീക്രട്ട് സർവീസ് ട്രംപിന്റെ മടക്കം രഹസ്യമായി മറ്റൊരു വിമാനത്തിൽ ഒരുക്കിയതെന്നാണു വിവരം.

നേരത്തെ തുർക്കി വൃത്തങ്ങളും ഇസ്രയേൽ ഇന്റലിജൻസ് വിവരത്തിന്റെ ആധികാരികത ചോദ്യംചെയ്തു രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സി.ഐ.എ തന്നെ അക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതായുള്ള വാർത്ത പുറത്തുവരുന്നത്. തുർക്കി വിലയിരുത്തിയതു പോലെത്തന്നെ ട്രംപിനെ സ്വാധീനിച്ച് ഇറാൻ സമാധാന കരാർ തകർക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് സി.ഐ.എ വൃത്തങ്ങളും സംശയിച്ചത്. ഇതോടൊപ്പം ട്രംപും അമേരിക്കയും എർദോഗാനോടും തുർക്കിയോട് അടുക്കുന്നതും ഇസ്രയേലിന് ദഹിച്ചില്ല.

സി.ഐ.എയുടെ സംശയങ്ങൾ | CIA on Israel Trump Assassination Plot

വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ട്രംപിന് നേരെ വധശ്രമ ഭീഷണിയുണ്ടെന്ന വിവരം അമേരിക്കയുടെ സ്വന്തം രഹസ്യാന്വേഷണ ശൃംഖല വഴിയോ ഉപഗ്രഹ നിരീക്ഷണങ്ങൾ വഴിയോ കണ്ടെത്തിയതായിരുന്നില്ല. പകരം പൂർണമായും ഇസ്രയേൽ കൈമാറിയ സന്ദേശങ്ങളിൽ മാത്രം അധിഷ്ഠിതമായിരുന്നു അത്. ഈ വിവരങ്ങൾ പരിശോധിച്ച സി.ഐ.എ അനലിസ്റ്റുകൾ ഇത് ഒട്ടും വിശ്വസനീയമല്ലെന്ന് കണ്ടെത്തുകയും ഈ സംശയം ഭരണകൂടത്തിലെ ഉന്നതരെ അറിയിക്കുകയും ചെയ്തു.

ഈ ഇന്റലിജൻസ് ഇസ്രയേൽ നിർമിതമാണ്, അമേരിക്കൻ ഏജൻസികൾ സ്വയം കണ്ടെത്തിയതല്ല, അതുകൊണ്ടുതന്നെ ഇതിന് വളരെ കുറഞ്ഞ വിശ്വാസ്യത മാത്രമാണുള്ളതെന്നാണ് ഒരു ഉന്നത യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. അങ്കാറയിൽ നാറ്റോ ഉച്ചകോടിയുടെ ഭാഗമായി പതിനായിരക്കണക്കിന് തുർക്കി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതിനാൽ, ഇത്രയും സങ്കീർണമായ ഒരു മിസൈൽ ആക്രമണത്തിന് ഇറാന് സാധ്യതയില്ലെന്ന് ചില യു.എസ് പ്രതിരോധ വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.

സി.ഐ.എ തള്ളിയിട്ടും നാടകീയമായി രക്ഷപ്പെട്ട് ട്രംപ് | CIA on Israel Trump Assassination Plot

സി.ഐ.എ ഉദ്യോഗസ്ഥർ വിവരങ്ങളുടെ കാര്യക്ഷമതയിൽ സംശയം പ്രകടിപ്പിച്ചെങ്കിലും, യു.എസ് സീക്രട്ട് സർവീസ് യാതൊരുവിധ റിസ്‌കും എടുക്കാൻ തയാറായില്ല. ട്രംപിന് നേരെ മുൻപുണ്ടായ മൂന്ന് വധശ്രമങ്ങളുടെയും സുരക്ഷാ വീഴ്ചകളുടെയും പശ്ചാത്തലത്തിൽ, വിശ്വസനീയമല്ലെങ്കിലും വിവരത്തെ ഗൗരവത്തോടെ കാണാൻ സീക്രട്ട് സർവീസ് തീരുമാനിക്കുകയായിരുന്നു.

തുടർന്ന് അങ്കാറ എയർപോർട്ടിൽ അരങ്ങേറിയത് സമാനതകളില്ലാത്ത സുരക്ഷാ നടപടിക്രമങ്ങളായിരുന്നു. ഖത്തർ സമ്മാനമായി നൽകിയ പുതിയ ബോയിങ് 747-8 വിമാനത്തിലാണ് ട്രംപ് അങ്കാറയിലെത്തിയത്. എന്നാൽ, ഇതിൽ വ്യോമപ്രതിരോധ സുരക്ഷ കുറവാണെന്ന വിലയിരുത്തലിൽ ആദ്യം ട്രംപിനെ പഴയ എയർഫോഴ്‌സ് വണ്ണിലേക്കു മാറ്റി.

പഴയ വിമാനത്തിൽ കയറിയ ട്രംപിനെ, വിമാനം അവിടെ നിർത്തിയിട്ട് അതീവ രഹസ്യമായി വിമാനത്താവളത്തിലെ ആഹാര സാധനങ്ങൾ കൊണ്ടുപോകുന്ന കാറ്ററിങ് ട്രക്കിൽ കയറ്റി. കാറ്ററിങ് ട്രക്കിൽനിന്ന് ട്രംപിനെയും ഏതാനും പ്രധാന ഉപദേഷ്ടാക്കളെയും എയർഫോഴ്സിന്റെ ചെറിയ സൈനിക വിമാനമായ സി-32എയിലേക്ക് മാറ്റി ബ്രിട്ടനിലെ മിൽഡെൻഹാൾ വ്യോമതാവളത്തിലേക്ക് പറന്നുയർന്നു. സുരക്ഷയ്ക്കായി എഫ്-16 യുദ്ധവിമാനങ്ങളും അകമ്പടിയേകി.

പഴയ എയർഫോഴ്സ് വൺ വിമാനം ട്രംപ് ഉള്ളിലുണ്ടെന്ന വ്യാജേന ‘ഡെക്കോയ്’ ആയി പറന്നുയരുകയും ചെയ്തു. താൻ സീക്രട്ട് സർവീസിന്റെ നിർദേശം പിന്തുടരുക മാത്രമാണ് ചെയ്തതെന്നാണു വാർത്തകളോട് ട്രംപ് പിന്നീട് പ്രതികരിച്ചത്.

CIA on Israel Trump Assassination Plot

ട്രംപിനെ കൈയിലെടുക്കാൻ തന്ത്രപരമായ നീക്കം? | CIA on Israel Trump Assassination Plot

ഇസ്രയേൽ നൽകിയ സന്ദേശത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടതോടെ, ഇസ്രയേൽ എന്തിനാണ് ഇത്തരമൊരു ഭീഷണി സന്ദേശം അമേരിക്കയ്ക്ക് നൽകിയത് എന്ന ചോദ്യമാണ് ഉയരുന്നത്. ചില മുൻകാല ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ പ്രകാരം, ട്രംപിന് മുന്നറിയിപ്പ് നൽകുക എന്നതിനേക്കാൾ അമേരിക്കയുടെ പശ്ചിമേഷ്യൻ നയങ്ങളെയും ട്രംപിന്റെ തീരുമാനങ്ങളെയും തങ്ങൾക്ക് അനുകൂലമാക്കുക എന്നതായിരുന്നു ഇസ്രയേലിന്റെ പ്രാഥമിക ലക്ഷ്യം. ഇറാൻ സമാധാന കരാർ പൊളിക്കുക തന്നെയായിരുന്നു അതിൽ ആദ്യത്തെ ലക്ഷ്യം.

അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാനും തങ്ങൾക്ക് അനുകൂലമായി നിലപാടുകൾ മാറ്റാനുമായി ഇസ്രയേൽ രഹസ്യാന്വേഷണ വിവരങ്ങൾ ഉപയോഗിക്കുന്നതിന്റെ ഒരു കൃത്യമായ പാറ്റേൺ ഇതിൽ കാണാമെന്നാണ് ഒരു മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയത്.

ഇറാനെ തങ്ങളുടെ ഏറ്റവും അടുത്ത സുരക്ഷാ ഭീഷണിയായി കാണുന്ന ഇസ്രായേൽ, തുർക്കിയെ തങ്ങളുടെ ദീർഘകാല ഭീഷണിയായാണ് വിലയിരുത്തുന്നത്. നാറ്റോ ഉച്ചകോടിക്കിടെ ട്രംപും തുർക്കി പ്രസിഡന്റ് എർദോഗനും തമ്മിൽ രൂപപ്പെട്ട നയതന്ത്ര അടുപ്പത്തിലും ഇസ്രയേലിന് കടുത്ത ആശങ്കയുണ്ടായിരുന്നു. പ്രത്യേകിച്ചും റഷ്യൻ നിർമിത എസ്-400 മിസൈൽ സംവിധാനം വാങ്ങിയതിന് തുർക്കിക്കുമേൽ ചുമത്തിയ ഉപരോധങ്ങൾ നീക്കുമെന്നും തുർക്കിക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ നൽകുമെന്നും എർദോഗന് ട്രംപ് ഉറപ്പുനൽകിയിരുന്നു. തുർക്കിക്ക് എഫ്-35 നൽകുന്നത് മേഖലയിലെ ഇസ്രയേലിന്റെ സൈനിക മേൽക്കോയ്മ തകർക്കുമെന്ന് ഭയന്ന നെതന്യാഹു ഇതിനെ ശക്തമായി എതിർത്തിരുന്നു.

റൂബിയോ എന്തുകൊണ്ട് അതേ വിമാനത്തിൽ തന്നെ പറന്നു? | CIA on Israel Trump Assassination Plot

ഇസ്രയേലി രഹസ്യാന്വേഷണ വിവരവും, അതിനെത്തുടർന്ന് സീക്രട്ട് സർവീസ് തയാറാക്കിയ അതീവ രഹസ്യ രക്ഷാപ്ലാനും വിശ്വസിക്കാതെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇറാൻ ആക്രമിക്കുമെന്നു മുന്നറിയിപ്പ് ലഭിച്ചു മാറ്റിവച്ച അതേ വിമാനത്തിൽ തന്നെ യാത്ര ചെയ്യാൻ മാർക്കോ റൂബിയോ തീരുമാനിച്ച വിവരം പുറത്തുവന്നതോടെ ഇസ്രയേൽ നൽകിയ മുന്നറിയിപ്പിന്റെ സത്യാവസ്ഥ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. പ്രസിഡന്റ് രക്ഷപ്പെട്ട വിവരമറിയാതെ ഇറാൻ ആക്രമിക്കുകയാണെങ്കിൽ അത് പഴയ ‘എയർഫോഴ്സ് വൺ’ വിമാനത്തിന് നേരെയായിരിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ആ വിമാനം ഒരു ‘ഡെക്കോയ്'(ശ്രദ്ധ തിരിക്കാനുള്ള തന്ത്രം) ആയാണ് സീക്രട്ട് സർവീസ് ഉപയോഗിച്ചത്.

ഇസ്രയേൽ കൈമാറിയ വധശ്രമ ഭീഷണിയെക്കുറിച്ചും, പ്രസിഡന്റിനെ മാറ്റാനായി സീക്രട്ട് സർവീസ് തയാറാക്കിയ സീക്രട്ട് പ്ലാനിനെക്കുറിച്ചും സ്റ്റേറ്റ് സെക്രട്ടറി റൂബിയോയ്ക്ക് കൃത്യമായ വിവരങ്ങൾ നൽകിയിരുന്നു. എന്നാൽ, ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ് ട്രംപിനെ മാറ്റിയ, ഇറാന്റെ പ്രധാന ലക്ഷ്യസ്ഥാനമാകാൻ സാധ്യതയുണ്ടായിരുന്ന അതേ പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ തന്നെ യാത്ര ചെയ്യാൻ റൂബിയോ തീരുമാനിക്കുകയായിരുന്നു.

ഇസ്രായേൽ നൽകിയ മുന്നറിയിപ്പിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയ്ക്കും ഉന്നത നയതന്ത്രജ്ഞർക്കും കടുത്ത സംശയമുണ്ടായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവായാണ് റൂബിയോയുടെ നീക്കം വിലയിരുത്തപ്പെടുന്നത്. സി.ഐ.എ അനലിസ്റ്റുകൾ സൂചിപ്പിച്ച പോലെ ഇത് അമേരിക്കൻ ഏജൻസികൾ സ്വയം കണ്ടെത്തിയ വിവരമല്ലെന്നും ഇസ്രയേൽ നിർമിതമാണെന്നും റൂബിയോയ്ക്ക് ബോധ്യമുണ്ടായിരുന്നു.

ഇറാനുമായുള്ള സമാധാന ചർച്ചകളിൽനിന്ന് അമേരിക്കയെ പിന്തിരിപ്പിക്കാനും, അമേരിക്കൻ നയങ്ങളെ സ്വാധീനിക്കാനും ഇസ്രയേൽ സൃഷ്ടിച്ച കഥയാണിതെന്ന സംശയം അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ ഉണ്ടായിരുന്നു.

എന്നാൽ, ട്രംപ് ഭരണകൂടത്തിൽ ഇസ്രയേലുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാൾ കൂടിയാണ് റൂബിയോ. എന്നിട്ടും അദ്ദേഹം ഇസ്രയേൽ മുന്നറിയിപ്പ് അവഗണിച്ചത് എന്തുകൊണ്ടായിരിക്കും എന്നാണ് പ്രതിരോധ വിദഗ്ധർ ചോദിക്കുന്നത്. അങ്കാറ വിമാനത്താവള നാടകത്തിൽ കൂടുതൽ ദുരൂഹത ഉയർത്തുന്നതാണ് റൂബിയോയുടെ നടപടിയെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

Also read: