17/08/2026
[fontresizer_tawhidurrahmandear_widget]

‘ഇറാൻ ആണവായുധം നിർമിക്കുന്നു’: ഇന്ത്യക്കാരൻ നിർമിച്ച ‘ഫേക്ക് ന്യൂസ്’ ആധികാരിക വാർത്തയായി, ഉദ്ധരിച്ച് നെതന്യാഹു | Netanyahu Quotes Fake Iran Nuclear X Post

 ‘ഇറാൻ ആണവായുധം നിർമിക്കുന്നു’: ഇന്ത്യക്കാരൻ നിർമിച്ച ‘ഫേക്ക് ന്യൂസ്’ ആധികാരിക വാർത്തയായി, ഉദ്ധരിച്ച് നെതന്യാഹു | Netanyahu Quotes Fake Iran Nuclear X Post

തെൽ അവീവ്: ഒരു ഇന്ത്യക്കാരൻ നിർമിച്ച്, എക്‌സിൽ പോസ്റ്റ് ചെയ്‌തൊരു വ്യാജ വാർത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേൽ-അമേരിക്കൻ മാധ്യമങ്ങളും ബെഞ്ചമിൻ നെതന്യാഹുവും യുഎസ് ഭരണകൂടത്തിന്റെ ഉന്നതവൃത്തങ്ങൾ അപ്പടി വിഴുങ്ങിയതിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് ‘ദ് ന്യൂയോർക്ക് ടൈംസ്’ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്(Netanyahu Quotes Fake Iran Nuclear X Post). ‘ഇറാൻ പരസ്യമായി ആണവായുധ നിർമാണത്തിലേക്ക് കടക്കുന്നു’ എന്ന പേരിൽ ഒരു ഇന്ത്യൻ അക്കൗണ്ട് ചമച്ച വ്യാജ വാർത്തയാണ്, നെതന്യാഹുവിന്റെ ഔദ്യോഗിക പ്രസംഗത്തിലും മുൻനിര അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇടംപിടിച്ചത്. ‘ന്യൂയോർക്ക് ടൈംസും’ വിവിധ അന്താരാഷ്ട്ര ഫാക്ട് ചെക്കിങ് കൂട്ടായ്മകളും നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ ചമയ്ക്കുന്ന നുണകൾ എങ്ങനെയാണ് ലോകരാജ്യങ്ങളുടെ നയതന്ത്ര നിലപാടുകളായും സൈനിക ആഖ്യാനങ്ങളായും മാറുന്നത് എന്നതിന്റെ സുപ്രധാന തെളിവുകൾ പുറത്തുവന്നത്.

ഒരു ‘അജ്ഞാത ഇന്ത്യക്കാരന്റെ’ കുബുദ്ധി | Netanyahu Quotes Fake Iran Nuclear X Post

ആഗോളതലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഈ സംഭവ പരമ്പരകൾക്ക് തുടക്കമിട്ടത് ഓഗസ്റ്റ് അഞ്ചിന് രാവിലെ ഇന്ത്യയിൽനിന്ന് പ്രവർത്തിക്കുന്ന ഒരു ‘എക്‌സ്’ അക്കൗണ്ടാണ്. ഏകദേശം 1.75 ലക്ഷം ഫോളോവേഴ്സുള്ള, പൂർണമായും അജ്ഞാതനായ വ്യക്തി നടത്തുന്ന ഈ ഹാൻഡിൽ മുൻപും മുസ്ലിം വിരുദ്ധ പരാമർശങ്ങളും വ്യാജവാർത്തകളും നിരന്തരമായി പങ്കുവച്ച് ഫാക്ട് ചെക്കർമാരുടെ നിരീക്ഷണത്തിലുള്ള ഒന്നായിരുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെ കമാൻഡറായ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദിയുടെ പേരിൽ തികച്ചും അടിസ്ഥാനരഹിതമായ ഒരു പ്രസ്താവന ചമച്ചുകൊണ്ടായിരുന്നു പോസ്റ്റിന്റെ തുടക്കം.

ഇന്ത്യൻ അക്കൗണ്ട് പ്രചരിപ്പിച്ച വ്യാജ ഉദ്ധരണി ഇങ്ങനെയായിരുന്നു: ”അമേരിക്കയും ഇസ്രയേലും ആണവായുധങ്ങൾ കൈവശം വെക്കുന്നിടത്തോളം കാലം, സ്വന്തം ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനായി ആണവായുധങ്ങൾ നിർമിക്കുന്നതിൽനിന്നും വികസിപ്പിക്കുന്നതിൽനിന്നും ഇറാൻ ഒരിക്കലും പിന്നോട്ട് പോകില്ല.”

ജനറൽ അഹമ്മദ് വാഹിദിയുടെ ചിത്രത്തിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ആണവ സ്‌ഫോടനത്തിന്റെ ചിത്രവും ചേർത്തായിരുന്നു പോസ്റ്റ്. വ്യാകരണപ്പിശകുകളും അക്ഷരത്തെറ്റുകളും നിറഞ്ഞ ഇംഗ്ലീഷിലായിരുന്നു ഈ സന്ദേശം തയാറാക്കിയിരുന്നത്. എന്നാൽ, ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ തെഹ്റാനിലെ ഭരണകൂട വൃത്തങ്ങളിലോ ഇത്തരമൊരു പ്രസ്താവനയെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.

വ്യാജവാർത്ത ആധികാരികമായ വഴി | Netanyahu Quotes Fake Iran Nuclear X Post

ഒരു വ്യാജ സോഷ്യൽ മീഡിയ പോസ്റ്റ് ആഗോള ശ്രദ്ധയാകർഷിക്കുന്ന ഒരു ‘ബ്രേക്കിംഗ് ന്യൂസ്’ ആയി മാറിയത് അതിവേഗത്തിലായിരുന്നു. വാർത്താ വിശകലന വിദഗ്ധർ ഇതിനെ വിശേഷിപ്പിച്ചത് ‘നറേറ്റീവ് ലോണ്ടറിങ്’ എന്നാണ്. ഒരു കള്ളം പല തട്ടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ഒടുവിൽ ഔദ്യോഗിക സത്യമായി പരിണമിക്കുന്ന രീതിയാണിത്.

ആദ്യ ട്വീറ്റ് വന്ന് രണ്ടു മണിക്കൂറിനുള്ളിൽ 82,000 ഫോളോവേഴ്സുള്ള മറ്റൊരു ഇന്ത്യൻ പ്രൊഫൈൽ ഈ വ്യാജ പ്രസ്താവന ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത് പോസ്റ്റ് ചെയ്തു. മുൻപും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ചരിത്രമുള്ള അക്കൗണ്ടുകളായിരുന്നു ഇവ രണ്ടും. ഇസ്രയേൽ ചാരസംഘടനയായ മൊസാദുമായി യാതൊരു ബന്ധവുമില്ലാത്ത, എന്നാൽ ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന ‘മൊസാദ് കമന്ററി’ എന്ന പ്രൊഫൈൽ ഈ പോസ്റ്റ് ഏറ്റെടുത്തു. ഇറാന്റെ ‘ആണവ വെളിപ്പെടുത്തൽ’ എന്ന നിലയിൽ അവർ ഇത് റീട്വീറ്റ് ചെയ്തതോടെ ആഗോള ശ്രദ്ധ ഇതിലേക്ക് തിരിഞ്ഞു.

ഇതിന് പിന്നാലെ ഇസ്രയേലിലെ തീവ്ര വലതുപക്ഷ ചാനലായ ‘ചാനൽ 14’ പോസ്റ്റിനെ അടിസ്ഥാനമാക്കി ബ്രേക്കിങ് ന്യൂസ് സംപ്രേഷണം ചെയ്തു. ‘ഇറാൻ ആണവായുധ പദ്ധതി ഔദ്യോഗികമായി സ്ഥിരീകരിച്ചു’ എന്ന പേരിൽ ചാനൽ 14 പങ്കുവച്ച പോസ്റ്റ് മിനിറ്റുകൾക്കകം നാല് ലക്ഷത്തിലധികം ആളുകൾ കണ്ടു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകനും സാമൂഹിക മാധ്യമങ്ങളിൽ സജീവവുമായ യായിർ നെതന്യാഹു ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ഈ വ്യാജ വിവരം നേരിട്ട് നെതന്യാഹുവിന്റെ ഔദ്യോഗിക ഓഫീസിന്റെ ശ്രദ്ധയിലെത്തി.

അപ്പാടെ വിഴുങ്ങി നെതന്യാഹുവും മാധ്യമങ്ങളും | Netanyahu Quotes Fake Iran Nuclear X Post

ഇന്ത്യയിലെ വ്യാജ ട്വീറ്റ് വന്ന് ഏതാനും മണിക്കൂറുകൾ മാത്രമാണ് പിന്നിട്ടത്. ജറുസലേമിലെ മൗണ്ട് ഹെർസലിൽ നടന്ന ഒരു ഔദ്യോഗിക സൈനിക ചടങ്ങിൽ സംസാരിക്കവെ, ഇസ്രയേൽ പ്രധാനമന്ത്രി ഈ വ്യാജവാർത്ത നേരിട്ട് ഉദ്ധരിച്ച് പ്രസംഗിച്ചു. ”ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണെന്ന് ഐ.ആർ.ജി.സി കമാൻഡർ വാഹിദി ഇന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തിന് മുന്നിൽ അവർ തങ്ങളുടെ ഉദ്ദേശ്യം തുറന്നുസമ്മതിച്ചിരിക്കുന്നു.”-നെതന്യാഹു പ്രസംഗത്തിൽ തറപ്പിച്ചു പറഞ്ഞു.

രഹസ്യാന്വേഷണ ഏജൻസികളുടെയോ നയതന്ത്ര കേന്ദ്രങ്ങളുടെയോ യാതൊരുവിധ സ്ഥിരീകരണവുമില്ലാതെ, കേവലം ഒരു എക്‌സ് പോസ്റ്റിനെ അടിസ്ഥാനമാക്കി ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്തരമൊരു ഗുരുതര പ്രസ്താവന നടത്തിയത് ഞെട്ടിക്കുന്നതാണ്. ഒരു വ്യാജവാർത്ത ഇസ്രയേലിന്റെ ഉന്നത നേതൃത്വത്തെപ്പോലും എത്രയെളുപ്പം തെറ്റിദ്ധരിപ്പിച്ചു എന്നതിന് വ്യക്തമായ തെളിവായിരുന്നു ഇത്.

നെതന്യാഹുവിന്റെ പ്രസംഗത്തോടെ വ്യാജവാർത്തയുടെ വ്യാപ്തി വീണ്ടും പതിന്മടങ്ങ് വർധിച്ചു. ഇസ്രയേലിൽനിന്ന് ഇത് അതിവേഗം വാഷിങ്ടണിലേക്കും അമേരിക്കൻ ടെലിവിഷൻ ചർച്ചകളിലേക്കും പടർന്നു. യുഎസ് അംബാസഡർ മൈക്ക് വാൾട്ട്‌സ് ഈ വ്യാജ ഉദ്ധരണി എക്‌സിൽ പങ്കുവച്ചുകൊണ്ട് ഇറാനെതിരെ കടുത്ത വിമർശനമുന്നയിച്ചു. ‘വർഷങ്ങളായി ലോകത്തിന് വ്യക്തമായിരുന്ന കാര്യം ഇറാൻ ഒടുവിൽ തുറന്നു സമ്മതിച്ചു’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. എന്നാൽ, ഇത് വ്യാജമാണെന്ന് വ്യക്തമായതോടെ വിശദീകരണങ്ങളൊന്നും നൽകാതെ അദ്ദേഹം ട്വീറ്റ് നീക്കം ചെയ്തു.

യുഎസിലെ പ്രമുഖ യാഥാസ്ഥിതിക ചാനലായ ഫോക്‌സ് ന്യൂസ് തങ്ങളുടെ പ്രൈം ടൈം ന്യൂസ് ബുള്ളറ്റിനുകളിൽ ‘ഐ.ആർ.ജി.സി ആണവായുധങ്ങൾ നിലനിർത്തുമെന്ന് പ്രതിജ്ഞയെടുത്തു’ എന്ന തലക്കെട്ടോടെ വാർത്തകൾ സംപ്രേഷണം ചെയ്തു. സെനറ്റർ റിക്ക് സ്‌കോട്ട് ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും യാഥാർത്ഥ്യമറിയാതെ ഈ വ്യാജപ്രചാരണത്തിന് ആക്കംകൂട്ടി.

ഇറാന്‍റെ പ്രതികരണവും യാഥാര്‍ഥ്യവും | Netanyahu Quotes Fake Iran Nuclear X Post

വാർത്ത വലിയ അന്താരാഷ്ട്ര ചർച്ചയായതോടെ ഇറാൻ ഔദ്യോഗികമായിത്തന്നെ ഈ പ്രചാരണങ്ങളെ പൂർണമായും തള്ളിപ്പറഞ്ഞു. ഇസ്ലാമിക് റിപബ്ലിക്കിനെതിരെ പതിറ്റാണ്ടുകളായി പടിഞ്ഞാറൻ മാധ്യമങ്ങളും ഇസ്രയേലും നടത്തുന്ന വ്യാജപ്രചാരണങ്ങളുടെ ഏറ്റവും പുതിയ പതിപ്പാണിതെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി വ്യക്തമാക്കി.

ഇറാനെതിരെ അനാവശ്യമായ അന്താരാഷ്ട്ര ഉപരോധങ്ങളും സൈനിക നീക്കങ്ങളും ന്യായീകരിക്കാൻ ഇത്തരം അടിസ്ഥാനരഹിതമായ വ്യാജക്കഥകൾ മനഃപൂർവം നിർമ്മിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആണവ പരിപാടി സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന നിലപാടിൽ മാറ്റമില്ലെന്നും, ഐ.ആർ.ജി.സി കമാൻഡർ വാഹിദി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ഇറാൻ അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങൾ വെറുമൊരു സൈബർ കുറ്റകൃത്യം എന്നതിലുപരി രാജ്യങ്ങളുടെ ദേശീയ സുരക്ഷയെയും സമാധാനത്തെയും തകിടം മറിക്കാൻ തക്ക ശേഷിയുള്ള ഒന്നായി മാറിയിരിക്കുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. വാർത്തകളുടെ സത്യാവസ്ഥ ഉറപ്പുവരുത്താതെ സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾ ബ്രേക്കിങ് ന്യൂസുകളാക്കി മാറ്റുന്ന ആധുനിക മാധ്യമ പ്രവർത്തനത്തിന്റെ ദയനീയ പരാജയം ഈ സംഭവം തുറന്നുകാട്ടുന്നു.

രഹസ്യാന്വേഷണ ഏജൻസികളുടെ കൃത്യമായ വിലയിരുത്തലുകൾക്ക് കാത്തുനിൽക്കാതെ, വൈകാരികമായ ട്വീറ്റുകളെ അടിസ്ഥാനമാക്കി ഭരണാധികാരികൾ സുപ്രധാന പ്രസ്താവനകൾ നടത്തുന്നത് പശ്ചിമേഷ്യ പോലുള്ള അതീവ സംഘർഷഭരിതമായ മേഖലകളിൽ അപ്രതീക്ഷിത യുദ്ധസാഹചര്യങ്ങൾക്ക് വരെ വഴിവച്ചേക്കാം. ഇന്ത്യയിലെ ഒരു കൊച്ചു മുറിയിൽ ഇരുന്ന് ആരോ നിർമിച്ച വ്യാജ ട്വീറ്റ് ലോകശക്തികളുടെ ഔദ്യോഗിക രേഖകളിലേക്കും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിലേക്കും എത്തിയത് ഡിജിറ്റൽ യുഗത്തിലെ വിവരവിനിമയ സംവിധാനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയുടെ വ്യക്തമായ മുന്നറിയിപ്പാണ്.

Also read: