ഖാർഗെയുടെ ജന്മദിനാഘോഷം ‘മറയാക്കി’ രാഹുലിന്റെ സീക്രട്ട് ഓപറേഷൻ; എംപിമാരെ മുഴുവൻ എത്തിച്ച് ചടുല നീക്കം | Kharge birthday cover for Congress protest
ന്യൂഡൽഹി: ജന്തർ മന്ദറിൽ സി.ജെ.പി പ്രക്ഷോഭകർക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ അസാധാരണ സമരവുമായി ഞെട്ടിച്ചിരിക്കുകയാണ് കോൺഗ്രസ്(Kharge birthday cover for Congress protest ). രാജ്യതലസ്ഥാനത്തെയും സുരക്ഷാ ഏജൻസികളെയും ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ മിന്നൽ സമരം ഡൽഹിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. എഐസിസി ആസ്ഥാനത്തോ പത്രസമ്മേളനങ്ങളിലോ മാത്രം ഒതുങ്ങുന്ന പരമ്പരാഗത പ്രതിഷേധ രീതികൾ പൂർണമായി മാറ്റിവച്ച്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് പ്ലാൻ ചെയ്ത അതീവ രഹസ്യമായ ‘ഓപറേഷൻ’ ആയിരുന്നു ഇതെന്ന് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതീവ സുരക്ഷാ മേഖലയായ 7, ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിക്ക് തൊട്ടുമുന്നിൽ വരെ പ്രതിപക്ഷ നേതാക്കളും എം.പിമാരും എത്തിയത് എങ്ങനെയെന്നും ഡൽഹി പോലീസിന്റെ കണ്ണ് വെട്ടിച്ച് രാഹുൽ ഗാന്ധി നടത്തിയ ആ ചടുല നീക്കങ്ങൾ എങ്ങനെയായിരുന്നുവെന്നും പരിശോധിക്കാം.
ജന്മദിനാഘോഷം എന്ന വ്യാജേന അടിയന്തര സന്ദേശം | Kharge birthday cover for Congress protest
ചൊവ്വാഴ്ച രാവിലെ പാർലമെന്റ് നടപടികൾ സ്തംഭിച്ചതിന് പിന്നാലെ പ്രക്ഷോഭത്തിന് മുതിർന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിജയ് ചൗക്കിലേക്കുള്ള മാർച്ച് പോലീസ് തടഞ്ഞിരുന്നു. പ്ലാനുകൾ ചോരുന്നതാണ് തിരിച്ചടിയാകുന്നതെന്ന് മനസ്സിലാക്കിയ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ചേർന്ന് ഉടൻ തന്നെ പുതിയ ‘രഹസ്യ പ്ലാൻ’ തയ്യാറാക്കുകയായിരുന്നു.
ഉച്ചയ്ക്ക് മൂന്നു മണിയോടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 84-ാം ജന്മദിനാഘോഷത്തിൽ പങ്കുചേരാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ 10, രാജാജി മാർഗിലേക്ക് എത്രയും വേഗം എത്താൻ ലോക്സഭയിലെയും രാജ്യസഭയിലെയും കോൺഗ്രസ് എം.പിമാർക്കെല്ലാം സന്ദേശമെത്തി. ഡൽഹി പോലീസോ മാധ്യമങ്ങളോ മണത്തറിയാതിരിക്കാൻ സ്വന്തം പാർട്ടിയുടെ എം.പിമാരോട് പോലും യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തിയില്ല. ഖാർഗെയെ ആശംസിക്കാൻ എത്തിയ 25-ഓളം എം.പിമാർ തങ്ങൾ അടുത്തതായി എവിടേക്കാണ് പോകുന്നത് എന്ന് അവിടെയെത്തിയ ശേഷവും അറിഞ്ഞിരുന്നില്ല.
കേക്ക് മുറിച്ചയുടൻ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ചടുല നീക്കം | Kharge birthday cover for Congress protest
ഖാർഗെയുടെ വസതിയിൽ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള കേക്ക് മുറിക്കലും ആശംസകളും പൂർത്തിയായ നിമിഷത്തിൽ തന്നെ കഥ മാറി. ചോദ്യങ്ങളൊന്നും ചോദിക്കാതെ എല്ലാവരും രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തെ പിന്തുടരുക എന്ന അടിയന്തര നിർദേശം കെ.സി വേണുഗോപാലിൽനിന്ന് എം.പിമാർക്ക് ലഭിച്ചു.
രാജാജി മാർഗിൽനിന്ന് വെറും 2.3 കിലോമീറ്റർ മാത്രം അകലെയുള്ള പ്രധാനമന്ത്രിയുടെ 7, ലോക് കല്യാൺ മാർഗിലെ വസതിയിലേക്ക് വാഹനം ഓടിച്ചെത്തുമ്പോഴാണ് തങ്ങൾ പ്രധാനമന്ത്രിയുടെ വീട്ടുപടിക്കലാണ് എത്തിനിൽക്കുന്നതെന്ന് സാധാരണ എം.പിമാർ പോലും തിരിച്ചറിയുന്നത്. രാജ്യത്ത് ഏറ്റവും ഉയർന്ന സുരക്ഷയുള്ള നിരോധിത മേഖലയിലേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ കോൺഗ്രസ് നേതാക്കളുടെ വാഹനവ്യൂഹം പാഞ്ഞെത്തിയതോടെ എൽ.കെ.എമ്മിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഡൽഹി പോലീസും അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചു.
ടൈ കെട്ടി റോഡു ഉപരോധിച്ചു; രാഹുൽ നയിച്ച പ്രതിഷേധം |Kharge birthday cover for Congress protest
പ്രധാനമന്ത്രിയുടെ വസതിയുടെ ഗേറ്റിന് തൊട്ടടുത്തെത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഖാർഗെ, അഖിലേഷ് യാദവ് എന്നിവരടങ്ങുന്ന സംഘം ഉടൻ തന്നെ റോഡിൽ കുത്തിയിരുന്ന് ഉപരോധം ആരംഭിച്ചു. പോലീസ് വന്ന് പെട്ടെന്ന് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാതിരിക്കാൻ കൈകളിൽ പ്ലാസ്റ്റിക് സിപ്പ് ടൈകൾ പരസ്പരം കെട്ടിയാണ് നേതാക്കൾ റോഡിലിരുന്നത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും രാഹുൽ ഗാന്ധി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും രാജ്യത്തുടനീളമുള്ള പ്രവർത്തകരോട് പ്രതിഷേധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
സ്ഥിതിഗതികൾ കൈവിട്ടു പോകുമെന്ന് മനസ്സിലായതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും ആഭ്യന്തര സെക്രട്ടറിയും നേരിട്ടെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. പാർലമെന്റിൽ നീറ്റ് വിഷയം ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചെങ്കിലും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി വേണമെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിന്നതോടെ സർക്കാരിന്റെ അനുനയ നീക്കം പരാജയപ്പെട്ടു.
മൂന്ന് മണിക്കൂർ നീണ്ട പ്രതിഷേധം; അറസ്റ്റും സംഘർഷവും | Kharge birthday cover for Congress protest
വൈകീട്ട് 6.40-ഓടെ ഡൽഹി പോലീസ് വൻ സന്നാഹവുമായെത്തി നേതാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കെ.സി വേണുഗോപാൽ, കേരളത്തിൽ നിന്നുള്ള നേതാക്കളായ പി.സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവരെയെല്ലാം പോലീസ് ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ചാണ് ബസ്സിലേക്ക് കയറ്റിയത്. പോലീസുമായുള്ള തള്ളിക്കയറ്റത്തിനിടയിൽ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേൽക്കുകയുമുണ്ടായി.