19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Mallikarjun Kharge

India

‘മോദി സർക്കാർ ഭീരുത്വത്തിൻ്റെ പാരമ്യം; മകൾ നഷ്ടപ്പെട്ട കുടുംബത്തോടുള്ള സമീപനം അങ്ങേയറ്റം ലജ്ജാകരം’:

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിൽ സമാധാനപരമായി സമരം ചെയ്ത മാതാപിതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പോലീസ് നടപടി മോദി സർക്കാരിൻ്റെ ‘ഭീരുത്വത്തിന്റെയും വിവേകശൂന്യതയുടെയും പാരമ്യ’മാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊലപാതക കേസിൽ കുടുംബം ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിന് സിക്കിം ഗവർണർ പദവി നൽകിയപ്പോൾ, നീതി തേടുന്ന മാതാപിതാക്കളെ ഭരണകൂടം തടവിലാക്കുകയാണെന്ന് ഖാർഗെ എക്സിൽ കുറിച്ചു. മകൾ നഷ്ടപ്പെട്ട [&Read More

India

വോട്ട്‌ മോഷണം ചര്‍ച്ച ചെയ്യാനുള്ള കൂടിക്കാഴ്ച: പ്രതിപക്ഷ നേതാക്കളെ കാണാന്‍ വിസമ്മതിച്ച് ചീഫ്

ന്യൂഡല്‍ഹി: രാജ്യത്തെ വോട്ട് മോഷണം വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കാണാന്‍ അനുമതി തേടിയ പ്രതിപക്ഷ നേതാക്കളുടെ അഭ്യര്‍ത്ഥന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചു. വിഷയം ഭരണപരമായ തലത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ തലത്തില്‍ ഔദ്യോഗികമായി ഹരജി സമര്‍പ്പിക്കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിച്ചു. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് വൈകിട്ട് നാലിനും അഞ്ചിനും ഇടയില്‍ കൂടിക്കാഴ്ചയ്ക്കായി സമയം ചോദിച്ച് ചീഫ് [&Read More

Main story

മുഖ്യമന്ത്രിക്കെതിരെ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി അടൂർ പ്രകാശ്

ഡൽഹി: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഡൽഹിയിലെത്തിയ അദ്ദേഹം ഹൈക്കമാൻഡ് നേതൃത്വത്തിന് നേരിട്ടാണ് പരാതി സമർപ്പിച്ചത്. യുഡിഎഫ് കൺവീനർ പദവിയെ മാനിക്കുന്നില്ലെന്നും സുപ്രധാന തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അടൂർ പ്രകാശ് Read More

India

‘ഗ്യാനേഷ് കുമാർ മോഷ്ടാവ്, ബംഗാളിൽ വോട്ടിങ് യന്ത്രങ്ങൾക്ക് തീവെച്ചു’: രാജി ആവശ്യപ്പെട്ട് മമത

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ശക്തമായ പ്രക്ഷോഭത്തിലേക്ക്. ഗ്യാനേഷ് കുമാര്‍ വോട്ട് മോഷ്ടാവാണെന്നും പശ്ചിമ ബംഗാളില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തീവെച്ച് നശിപ്പിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കാന്‍ ഗ്യാനേഷിന്റെ രാജി അനിവാര്യമാണെന്നും ഇദ്ദേഹത്തെ നീക്കിയില്ലെങ്കില്‍ സമരം ശക്തമായ ജനകീയ മുന്നേറ്റമായി മാറുമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തില്‍ മമത വ്യക്തമാക്കി. നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് [&Read More

India

‘ഗ്യാനേഷ് കുമാർ ബിജെപിയുടെ കയ്യിലെ പാവ, പദവിയിൽ തുടരാൻ അർഹതയില്ല, ഉടൻ നീക്കണം’:

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബിജെപിയുടെ കയ്യിലെ പാവയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തെ (Read More

India

യുപിഐ ഇടപാടുകൾക്ക് ഫീസ്: ‘അമേരിക്കൻ കമ്പനികളുടെ സമ്മർദത്തിന് പ്രധാനമന്ത്രി കീഴടങ്ങി’; രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. വ്യാപാര ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ.) ഈടാക്കാൻ അനുമതി നൽകിയതിലൂടെ ഡിജിറ്റൽ ഇടപാടുകൾക്കുമേൽ കൂടുതൽ ഫീസ് ചുമത്താനുള്ള വഴിയൊരുക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 2,000 രൂപ വരെയുള്ള യു.പി.ഐ. ഇടപാടുകൾക്ക് ബാങ്കുകളോ സിസ്റ്റം പ്രൊവൈഡർമാരോ യാതൊരു ഫീസും ഈടാക്കരുതെന്ന് ധനകാര്യ [&Read More

Main story

ഖാർഗെയ്‌ക്കെതിരായ ജാതി അധിക്ഷേപം: എം.പിമാരുടെ പ്രതിഷേധത്തിനൊടുവിൽ കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവത്തിൽ, കോൺഗ്രസിലെ പട്ടികജാതിRead More

India

‘നരാസ് ഫുഫാസ് മുതൽ ദിമാഗി നക്‌സൽ വരെ’; ലേബലുകൾ മാറിമാറി വരുന്നുണ്ടെങ്കിലും ചോദ്യങ്ങളിൽ

ന്യൂഡൽഹി: ഭരണവീഴ്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും ഉത്തരവാദിത്തങ്ങളിൽ നിന്ന് രക്ഷപ്പെടാനും പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ രാഷ്ട്രീയ ലേബലുകൾ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സിൻ്റെ (എസ്ആർസിസി) ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് എക്‌സിലൂടെ ഖാർഗെയുടെ രൂക്ഷവിമർശനം. സർക്കാർ പദ്ധതികളെ എതിർക്കുന്നവരെ പ്രസംഗത്തിൽ ‘നരാസ് ഫുഫാസ്’ (ആംഗ്രി അങ്കിൾസ്) എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, യുവജനക്ഷേമം എന്നിവയെക്കുറിച്ച് സംസാരിക്കേണ്ട വേദിയെ മോദി രാഷ്ട്രീയ [&Read More

Main story

ഖാർഗെയുടെ റാലിക്ക് പിന്നാലെ ‘ശുദ്ധീകരണച്ചടങ്ങ്’; ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് ബംഗളൂരു പൊലീസ്

ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാലിയെ അഭിസംബോധന ചെയ്തതിന് പിന്നാലെ ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനിയിൽ ‘ശുദ്ധീകരണച്ചടങ്ങ്’ നടത്തിയെന്ന പരാതിയിൽ ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ബംഗളൂരുവിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വിധാന സൗധ പോലീസാണ് ആഗസ്റ്റ് 31Read More

India

‘മനുഷ്യരെ വേർതിരിക്കുന്ന മനുസ്മൃതിയല്ല’, ഭരണഘടനയാണ് രാജ്യം ഭരിക്കേണ്ടതെന്ന് യൂത്ത് കോൺഗ്രസ്; ആർഎസ്എസ് ആസ്ഥാനത്തിന്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെയുണ്ടായ ജാതീയധിക്ഷേപത്തിൽ ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധം. മനുഷ്യരെ ശുദ്ധരെന്നും അശുദ്ധരെന്നും വേർതിരിക്കുന്ന മനുസ്മൃതിയല്ല, ഡോ. ബി.ആർ അംബേദ്കറുടെ ഭരണഘടനയാണ് ഈ രാജ്യം ഭരിക്കേണ്ടതെന്ന് വ്യക്തമാക്കിയ പ്രവർത്തകർ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ചു. മുൻകൂട്ടി അറിയിക്കാതെ നടത്തിയ പ്രതിഷേധമായതിനാൽ തുടക്കത്തിൽ പൊലീസിന് സ്ഥലത്തെത്താൻ സാധിച്ചില്ല. ആഗസ്റ്റ് ആദ്യവാരം ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന ‘വിജയ് ശംഘനാഥ്’ റാലിയിൽ ഖാർഗെ പങ്കെടുത്തതിന് പിന്നാലെ, ആഗസ്റ്റ് 10Read More