19/06/2026
[fontresizer_tawhidurrahmandear_widget]

വികസനവും ക്ഷേമവും മുഖമുദ്രയാക്കിയ ജനങ്ങളുടെ പ്രതീക്ഷകൾക്ക് കരുത്തേകുന്ന ബജറ്റ്: പി.എം.എ സലാം

 വികസനവും ക്ഷേമവും മുഖമുദ്രയാക്കിയ ജനങ്ങളുടെ പ്രതീക്ഷകൾക്ക് കരുത്തേകുന്ന ബജറ്റ്: പി.എം.എ സലാം

കോഴിക്കോട്: മലബാറിൽ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം, മലപ്പുറത്ത് ക്യാൻസർ സെന്റർ, വിമാനത്താവള വികസനത്തിന് 200 കോടി രൂപ, കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ, കേരള നോളജ് വാലി, വയനാട് ട്രൈബൽ സർവകലാശാല തുടങ്ങിയ പ്രഖ്യാപനങ്ങൾ കേരളത്തിന്റെ സമഗ്ര വികസനത്തിന് പുതിയ ദിശാബോധം നൽകുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം.

റബ്ബറിന് 250 രൂപ താങ്ങുവില, എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ്, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി, സ്വകാര്യ ബസ് ഉടമകൾക്ക് നികുതി ഇളവ് തുടങ്ങിയ തീരുമാനങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതത്തിന് ആശ്വാസവും വിവിധ തൊഴിൽമേഖലകൾക്ക് ആത്മവിശ്വാസവും പകരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം എന്നീ സുപ്രധാന മേഖലകൾക്ക് ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ ബജറ്റ്, ജനക്ഷേമവും വികസനവും ഒരേസമയം ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും പിഎംഎ സലാം പ്രസ്താവിച്ചു .

ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന ഈ ജനകീയ ബജറ്റ് അവതരിപ്പിച്ച സർക്കാരിനെയും ധനമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു.

Also read: