‘രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന അക്രമരാഷ്ട്രീയം ഇനി ഉണ്ടാകാൻ പാടില്ല’; ഷുക്കൂർ വധക്കേസിൽ അപ്പീൽ
കോഴിക്കോട്: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ തീർച്ചയായും അപ്പീൽ പോകേണ്ടി വരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കേസിലെ 13 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത് ആശ്വാസകരമാണെങ്കിലും, ഗൂഢാലോചനയിൽ പങ്കുള്ള പ്രധാന നേതാക്കൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ പോയത് ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസിനും സി.ബി.ഐക്കും കൃത്യമായി മൊഴി നൽകിയ സാക്ഷികൾ വിചാരണ ദിവസം കോടതിയിൽ ഹാജരാകാതിരുന്നതാണ് കേസിൽ [&Read More