21/07/2026
[fontresizer_tawhidurrahmandear_widget]

‘മോദിക്ക് വേണ്ടി മലയാളിയുടെ വീട്ടിൽ ചാപ്പയടിക്കാൻ ഷാജി വരേണ്ട’: എ.എ റഹീം

 ‘മോദിക്ക് വേണ്ടി മലയാളിയുടെ വീട്ടിൽ ചാപ്പയടിക്കാൻ ഷാജി വരേണ്ട’: എ.എ റഹീം

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (PMAY) ബ്രാൻഡിങ് വിഷയത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്ക് എതിരെ രൂക്ഷവിമർശനവുമായി എ.എ റഹീം എംപി. മോദിക്ക് വേണ്ടി മലയാളിയുടെ വീട്ടിൽ ചാപ്പയടിക്കാൻ ഷാജി വരേണ്ടതില്ലെന്നും, കേന്ദ്ര സർക്കാരിൻ്റെ ബ്രാൻഡിങ് നിബന്ധനകൾക്ക് അനുകൂലമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും റഹീം കുറ്റപ്പെടുത്തി.

ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കില്ലെന്ന് പറഞ്ഞ് 2013-ൽ കടവത്തൂരിൽ നടത്തിയ പ്രസംഗത്തിലൂടെ മോദിക്ക് ആദ്യം ക്ലീൻ ചിറ്റ് നൽകിയ ആളാണ് ഷാജിയെന്ന് റഹീം ആരോപിച്ചു. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ മുറിപ്പെടുത്തുന്നതാണ് വീടുകളിൽ ബോർഡ് വെക്കാനുള്ള കേന്ദ്ര തീരുമാനം. വളരെ ചെറിയ തുക നൽകി പദ്ധതിയിൽ സ്ഥിരം ബോർഡ് വെക്കാൻ പ്രധാനമന്ത്രി അൽപത്തം കാണിക്കുമ്പോൾ, അതിനെ അനുകൂലിക്കുന്നതാണോ ലീഗിൻ്റെ നിലപാടെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും തങ്ങളും വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങളെ അവഗണിക്കുന്ന മോദി സർക്കാരിൻ്റെ നീക്കങ്ങളെ എതിർത്തു തോൽപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: