22/07/2026
[fontresizer_tawhidurrahmandear_widget]

Tags :LDF vs UDF

Kerala

‘കോണ്‍ഗ്രസ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രം, ഭരണം ലഭിച്ചപ്പോള്‍ വെള്ളാപ്പള്ളി എങ്ങനെ

തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രങ്ങളായിരുന്നു എന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. ഇത്രയും നാൾ മതവിദ്വേഷം പ്രചരിപ്പിക്കുന്ന ആളാണെന്ന് പറഞ്ഞ് യുഡിഎഫ് മാറ്റിനിർത്തിയ വെള്ളാപ്പള്ളി നടേശൻ, ഇപ്പോൾ ഭരണം കിട്ടിയപ്പോൾ അവർക്ക് എങ്ങനെയാണ് അഭിമതനായതെന്ന് പിണറായി ചോദിച്ചു. ഭരണം ലഭിച്ചതോടെ വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങാൻ യുഡിഎഫ് നേതാക്കൾ വരിനിൽക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എൽഡിഎഫ് സർക്കാർ സൃഷ്ടിച്ച മാതൃകകളിൽ നിന്ന് യുഡിഎഫ് [&Read More

Main story

ഇന്ധന വിലയിൽ അന്ന് പറഞ്ഞത് ഇന്ന് നടത്തണമെന്ന് ബാലഗോപാൽ; നിങ്ങളുടെ 3000 കോടിയോളം

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. മുഖ്യമന്ത്രി വി.ഡി സതീശന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് വിലക്കയറ്റമുണ്ടെന്ന പ്രതിപക്ഷ ആരോപണം ഭാഗികമായി ശരിവെച്ച മുഖ്യമന്ത്രി, പശ്ചിമേഷ്യൻ സംഘർഷമാണ് ഇതിന് കാരണമെന്നും വില നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടുന്നുണ്ടെന്നും വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ആരോപണങ്ങൾക്ക് ധവളപത്രത്തിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എൻ ബാലഗോപാലാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. മാർച്ച് 31Read More

Main story

‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’; പേരാമ്പ്രയിൽ വീണ്ടും വിവാദ അനൗൺസ്മെന്റ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പേരാമ്പ്രയിൽ വീണ്ടും വിവാദ അനൗൺസ്‌മെന്റ്. നൊച്ചാട് പഞ്ചായത്തിലെ ചാലിക്കരയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയക്കെതിരെ എൽഡിഎഫ് നടത്തിയ അനൗൺസ്‌മെന്റ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്’ എന്ന് പറഞ്ഞ് മുസ്ലീം ലീഗ് വോട്ട് പിടിക്കുന്നു എന്നാണ് എൽഡിഎഫിന്റെ പ്രചാരണം. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡ് വെച്ച വാഹനത്തിൽ നിന്നാണ് വിവാദമായ അനൗൺസ്‌മെന്റ് ഉയർന്നത്. മുസ്ലീം ലീഗ് മതരാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും മതസഹോദര്യത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങളെ മതനിരപേക്ഷവാദികൾ [&Read More

Main story

‘നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകും’;

മലപ്പുറം: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനൗൺസ്‌മെന്റ് വിവാദത്തിൽ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേവലം നാല് വോട്ട് നേടുന്നതിനായി മതസൗഹാർദ്ദം തകർക്കുന്ന ഇത്തരം പ്രവണതകൾ സമൂഹത്തിൽ നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിനില്ലെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മാറാത്ത ഭിന്നതകൾ സൃഷ്ടിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിവാദമായ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണന് [&Read More

Main story

ഉമ്മൻചാണ്ടി ഒഴിയുമ്പോൾ 29 ബാർ, ഒൻപതര കൊല്ലത്തിനുശേഷം 884

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ വൻ വർധനവ്. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ വെറും 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ഒൻപതര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 884 ആയി ഉയർന്നു. വിനോദസഞ്ചാര മേഖലയെ സഹായിക്കാനെന്ന പേരിൽ ബാറുകളുടെ പ്രവൃത്തിസമയം നീട്ടി നൽകിയ സർക്കാർ നടപടി ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മദ്യവർജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അധികാരമേറ്റ ഒന്നാം പിണറായി സർക്കാർ, തുടക്കത്തിൽ ബാറുകളുടെ പ്രവർത്തനസമയം വെട്ടിക്കുറച്ചിരുന്നു. എന്നാൽ പിന്നീട് വന്ന മദ്യനയങ്ങളിൽ ഇളവുകൾ [&Read More

Kerala

‘അൻവർ ബേപ്പൂരിൽ മത്സരിക്കും, ജയിക്കും’; ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനവുമായി സണ്ണി ജോസഫ്

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി. അൻവർ മത്സരിക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് യുഡിഎഫിന്റെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ നേരത്തെ തന്നെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു. ബേപ്പൂരിൽ അൻവർ മികച്ച വിജയം നേടുമെന്നും സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ മണ്ഡലത്തിൽ അൻവർ പ്രചാരണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചാലിയം ഹാർബർ സന്ദർശിച്ച അദ്ദേഹം മത്സ്യതൊഴിലാളികളുമായി സംവദിച്ചു. കേരളത്തിൽ എൽഡിഎഫിനെതിരെ ഭരണവിരുദ്ധ [&Read More

Kerala

ജമാഅത്തെ ഇസ്ലാമി വേദിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ; രാഷ്ട്രീയ പോരിനിടെ ചർച്ചയായി മന്ത്രിയുടെ

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് ബന്ധത്തെച്ചൊല്ലി ഇടതുമുന്നണി രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനിടെ സംഘടനയുടെ വേദിയിലെത്തി മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറത്ത് നടന്ന ബൈത്തു സക്കാത്ത് ക്യാമ്പയിൻ പരിപാടിയുടെ ഉദ്ഘാടകനായാണ് മന്ത്രി പങ്കെടുത്തത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കണമെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന എ.കെ. ബാലന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ബിജെപിയും യുഡിഎഫ് Read More

Main story

ബേപ്പൂരിൽ തീപ്പൊരി പോരാട്ടം: റിയാസിനെതിരെ കളത്തിലിറങ്ങി അൻവർ; ഇളകുമോ സിപിഎം കോട്ട?

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന വിഐപി മണ്ഡലമായി ബേപ്പൂർ മാറുന്നു. നിലവിലെ എംഎൽഎയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാൻ പി.വി. അൻവർ സജീവമായി രംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുത്തു.ബേപ്പൂരിൽ അനൗപചാരിക പ്രചാരണ പരിപാടികൾക്കും സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കും അൻവർ തുടക്കം കുറിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് ഇടതുമുന്നണി വിട്ട അൻവർ മന്ത്രി മുഹമ്മദ് റിയാസിനെ നേരിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ യുഡിഎഫ് അസോസിയേറ്റഡ് അംഗമായ അൻവർ ബേപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിനെ [&Read More