21/10/2026
[fontresizer_tawhidurrahmandear_widget]

Tags :AA Rahim

Main story

എ.എ റഹീം എംപിയുടെ ഡൽഹിയിലെ വസതിക്ക് ചുറ്റും പോലീസ് നിരീക്ഷണം; മാധ്യമപ്രവർത്തകരോടും ചോദ്യങ്ങൾ

ന്യൂഡൽഹി: ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിക്ക് ചുറ്റും മുഴുവൻ സമയവും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ആരോപണവുമായി എ.എ റഹീം എംപി. തന്നെയോ കുടുംബാംഗങ്ങളെയോ കാണാൻ എത്തുന്നവരെയും, താൻ സംസാരിക്കുന്ന മാധ്യമപ്രവർത്തകരെയും പോലീസ് ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സ്വകാര്യത ലംഘിച്ചുകൊണ്ട് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് നിരീക്ഷണം നടക്കുന്നത്. മാധ്യമങ്ങളോട് എന്താണ് സംസാരിക്കുന്നതെന്നും ഏതൊക്കെ വിഷയങ്ങളാണ് ബ്രീഫ് ചെയ്യുന്നതെന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സമരങ്ങളിൽ പങ്കെടുക്കുന്നവരുടെ ബയോമെട്രിക് തെളിവുകൾ ശേഖരിക്കുന്നത് [&Read More

India

‘നാല് ചക്രങ്ങളിൽ സഞ്ചരിക്കുന്ന ഗ്വാണ്ടനാമോ ജയിലാണിത്; ഇതിൽ വിവസ്ത്രനായി നിൽക്കുന്നത് സഖാവ് ജെയ്‌ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന പ്രതിഷേധക്കാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് സഞ്ചരിക്കുന്ന ‘ഗ്വാണ്ടനാമോ ജയിലിന്’ സമാനമായ വാഹനത്തിലാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എ.എ റഹീം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസ് ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് ഇരയായതായി വ്യക്തമാക്കുന്ന വാഹനത്തിനുള്ളിലെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ കാണിച്ചാണ് റഹീം പൊലീസിന്റെ നടപടിയെ വിമർശിച്ചത്. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുക്കുന്നവരെ യാത്രാമധ്യേ വാഹനത്തിൽ നിന്ന് ഇറക്കി സഞ്ചരിക്കുന്ന ടോർച്ചർ ക്യാമ്പിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്ന് റഹീം പറഞ്ഞു. പുറത്തുവിട്ട ദൃശ്യങ്ങളിൽ ജെയ്ക്ക് [&Read More