19/06/2026
[fontresizer_tawhidurrahmandear_widget]

‘നാടിന്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് കാഫിർ സ്ക്രീൻ ഷോട്ട്’; ഷാഫി പറമ്പിൽ

 ‘നാടിന്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് കാഫിർ സ്ക്രീൻ ഷോട്ട്’; ഷാഫി പറമ്പിൽ

കോഴിക്കോട്: നാടിൻ്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് കാഫിർ സ്ക്രീൻ ഷോട്ടെന്ന് ഷാഫി പറമ്പിൽ എംപി. വ്യാജ നിർമ്മിതികൾ ഉണ്ടാക്കി മറ്റ് പാർട്ടികളുടെ തലയിൽ ഇടാനാണ് സിപിഎം ശ്രമിച്ചതെന്നും, മുൻപ് പേരാമ്പ്രയിലും ഇത്തരം ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സത്യം പുറത്തുവന്നതിൽ വടകരയിലെ ജനങ്ങളോടും പൊലീസിനോടും നന്ദി പറയുന്നതായി ഷാഫി പറമ്പിൽ വ്യക്തമാക്കി. രണ്ട് വർഷം കഴിഞ്ഞാണ് ഈ സത്യം തെളിഞ്ഞത്. ഇതിന് മുൻപ് തന്നെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഇതിന് മറുപടി നൽകിയിരുന്നു. തുടക്കത്തിൽ യുഡിഎഫ് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാസിമിനെപ്പോലൊരു ചെറുപ്പക്കാരനെ വർഗീയവാദിയാക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സാന്നിധ്യമാണ് രക്ഷയായതെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Also read: