21/06/2026
[fontresizer_tawhidurrahmandear_widget]

സുരേഷ് ഗോപിയുടെ വാഗ്ദാനം പാഴായി; പുലികളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ഒരു വർഷമായിട്ടും ലഭിച്ചില്ലെന്ന് പരാതി

 സുരേഷ് ഗോപിയുടെ വാഗ്ദാനം പാഴായി; പുലികളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ഒരു വർഷമായിട്ടും ലഭിച്ചില്ലെന്ന് പരാതി

തൃശൂർ: തൃശൂരിലെ പുലികളി സംഘങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച ധനസഹായം ഒരു വർഷം കഴിഞ്ഞിട്ടും ലഭ്യമാക്കിയില്ലെന്ന് പരാതി. കഴിഞ്ഞ ഓണക്കാലത്ത് ഓരോ പുലികളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നായിരുന്നു തൃശൂർ എംപി കൂടിയായ കേന്ദ്രമന്ത്രിയുടെ വാഗ്ദാനം.

തുക ലഭിക്കുന്നതിനായി നിർദേശിക്കപ്പെട്ട രേഖകൾ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടും തുടർനടപടികൾ ഉണ്ടായില്ലെന്ന് സംഘങ്ങൾ ആരോപിക്കുന്നു. വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പുലികളി സംഘങ്ങൾ കേന്ദ്ര സഹായം പ്രതീക്ഷിച്ചിരുന്നത്.

വാഗ്ദാനം ലംഘിക്കപ്പെട്ടതിനെ തുടർന്ന് പുലികളി സംഘം ഭാരവാഹികൾ തൃശൂർ ജില്ലാ കളക്ടറെ നേരിൽ കണ്ട് പരാതി ബോധിപ്പിച്ചു. വിഷയത്തിൽ അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പരസ്യ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് പുലികളി സംഘങ്ങളുടെ തീരുമാനം.

Also read: