05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Suresh Gopi

Main story

‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എയിംസ് എന്ന വാക്കേ ഉച്ചരിച്ചിട്ടില്ല, ഏത് പ്രസംഗം വേണേലും എടുത്ത്

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എയിംസിനെക്കുറിച്ച് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിനിൽക്കെയാണ് മന്ത്രിയുടെ പുതിയ വിശദീകരണം. “എയിംസിനെ സംബന്ധിച്ച് ഇലക്ഷൻ പ്രചാരണത്തിലും അങ്ങനെ ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ല. നിങ്ങൾക്ക് എല്ലാ പ്രസംഗങ്ങളും എടുത്തു പരിശോധിക്കാം,” എന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ എയിംസ് വരണമെന്നാണ് ആഗ്രഹമെന്നും എന്നാൽ സംസ്ഥാന സർക്കാരിന്റെ സഹകരണമുണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിൽ എയിംസിനായി [&Read More

Main story

‘ഈ വിലയ്ക്ക് മത്തങ്ങ കിട്ടുമോ? ലോകത്ത് ഒരു രാജ്യത്തും പാചകവാതകം ഇത്രയും വില

കൊല്ലം: രാജ്യത്തെ ഇന്ധന വില വർധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. സ്ട്രാറ്റജിക് റിസർവിൽ എത്ര വിലയ്ക്കാണ് ക്രൂഡ് ഓയിൽ വാങ്ങിയത്, അതിന് അനുപാതികമായ വില മാത്രമാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിക്കൊണ്ട് വാർത്താസമ്മേളനത്തിൽ സംസാരിച്ചു. കേരളത്തിൽ വെളിച്ചെണ്ണ വില ഉയർന്നതിൽ യുദ്ധത്തിനോ പെട്രോളിയം മന്ത്രാലയത്തിനോ ഏതെങ്കിലും രീതിയിൽ പങ്കുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. ചായയുടെ വില 10 രൂപയിൽ നിന്നും 12 രൂപയായി ഉയർന്നുവെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ, അതും പെട്രോളിയം കാരണമാണോ [&Read More

Kerala

‘വിഴിഞ്ഞത്തേക്ക് തന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ല; ‘വന്ദേമാതരം’ ആലപിക്കുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം വേണം’:

പാലക്കാട്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട പരിപാടികളിലേക്ക് സംസ്ഥാന സർക്കാർ ഇതുവരെ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെയാണ്, വിഴിഞ്ഞം തുറമുഖ എക്സിം ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്. മുമ്പ് വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിൽ താൻ പങ്കെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ക്ഷണിച്ചതുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ചടങ്ങിൽ നിന്ന് മാറിനിന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട്, അതിനുള്ള അവകാശം [&Read More

Main story

‘ഇത് മോദിയുടെയോ എൻ്റെയോ വീട്ടിൽ നിന്നുള്ള ഫണ്ടല്ല, കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട ‘പിശാചുക്കൾ’ പ്രായശ്ചിത്തം

തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം വൈകിക്കുന്നതിനായി ഉദ്യോഗസ്ഥരെയും വകുപ്പുകളെയും കൂട്ടുപിടിച്ച് അധമ രാഷ്ട്രീയ പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശൂർ കളക്ടറേറ്റിൽ വെച്ച് പുലിക്കളി സംഘങ്ങൾക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കേന്ദ്ര സഹായധനം വിതരണം ചെയ്ത ചടങ്ങിനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം തുറന്നടിച്ചത്. മോദിയുടെയും അമിത്ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടിൽ നിന്നല്ല ഈ ഫണ്ട് കൊടുക്കുന്നതും. ഇന്ത്യയുടെ ഫണ്ടാണ് കൊടുക്കുന്നത്. സംഘങ്ങൾ മാനദണ്ഡങ്ങൾ തുടങ്ങി അംഗങ്ങൾ [&Read More

Entertainment

നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ, കൈ പിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി

ഗുരുവായൂർ: റിയാലിറ്റി ഷോ താരവും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ് നടൻ ഭവ്നേഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി, ഭവ്നേഷിനോട് ‘കൈ പിടിച്ചോ’ എന്ന് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായി നടന്ന ചടങ്ങിൽ പങ്കെടുത്തത്. ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം എന്ന കുറപ്പോടെ അനുമോൾ ഇന്നലെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ [&Read More

Main story

‘കേരളം കേരളം കേളികൊട്ടുയരുന്ന…’; ആനന്ദത്താൽ രാജ്യസഭയിൽ പാട്ടുപാടി സുരേഷ് ഗോപി

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റാനുള്ള ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെ രാജ്യസഭയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി. പ്രേംനസീർ ചിത്രം ‘മിനിമോൾ’ലെ “കേരളം കേരളം കേളികൊട്ടുയരുന്ന കേരളം” എന്ന പ്രശസ്തമായ ഗാനം ആലപിച്ചാണ് അദ്ദേഹം സഭയിൽ പ്രസംഗം അവസാനിപ്പിച്ചത്. കേരളം രൂപീകൃതമായി 50 വർഷത്തിലേറെയായെങ്കിലും സംസ്ഥാനത്തിന് അനുയോജ്യമായ നാമകരണത്തിലേക്ക് എത്താൻ നരേന്ദ്ര മോദി സർക്കാർ വരേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികൾ ഈ തീരുമാനത്തിൽ സന്തോഷിക്കുകയാണ്. 40 [&Read More

Kerala

‘ഇപ്പോൾ ഉദ്ഘാടനങ്ങൾക്ക് വിളിക്കാറില്ല, ആ വരുമാനവും നിലച്ചു’: സുരേഷ് ഗോപി

ആലപ്പുഴ: പൊതുവേദിയിൽ വീണ്ടും രസകരമായ പ്രസംഗവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മുൻപത്തെപ്പോലെ ഇപ്പോൾ ഉദ്ഘാടനങ്ങൾക്കായി തന്നെ അധികമാരും വിളിക്കാറില്ലെന്നും, അതുവഴിയുള്ള വരുമാനം നിലച്ചെന്നും അദ്ദേഹം ചിരിയോടെ വെളിപ്പെടുത്തി. ആലപ്പുഴയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. “ഉദ്ഘാടനങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്. ഇപ്പോൾ കുറേക്കാലമായി ഉദ്ഘാടനങ്ങൾക്ക് വിളിക്കാറില്ല. ഇപ്പോൾ അതുവഴിയുള്ള വരുമാനവും നിലച്ചിരിക്കുകയാണ്. അതിൽ എനിക്ക് പരിഭവമില്ല. ദൈവം എന്ത് നിശ്ചയിക്കുന്നോ അത് നടക്കും. ഇതുവഴിയല്ലെങ്കിൽ മറ്റേതെങ്കിലും വഴി അതുനടക്കും. ഈ ഉദ്ഘാടനം ഒരു [&Read More

Entertainment

സുരേഷ് ഗോപിയുടെ ശ്രമം ഫലിച്ചു; സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകൾ

ന്യൂഡൽഹി: സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകളും 1,263 വെബ്‌സൈറ്റുകളും കേന്ദ്രസർക്കാർ പൂട്ടി. ഡിജിറ്റൽ പൈറസിക്കെതിരായ രാജ്യവ്യാപക നടപടികളുടെ ഭാഗമായാണ് ഈ നീക്കം. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കത്തിന് മറുപടിയായി കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. സിനിമകളുടെ വ്യാജപതിപ്പുകൾ തടയാൻ ശക്തമായ നടപടി ആവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ കത്തിലാണ് കേന്ദ്രത്തിന്റെ ഉടൻ നടപടി. ഓൺലൈൻ പൈറസിയും പകർപ്പവകാശ ലംഘനങ്ങളും തടയാൻ നിയമം ശക്തമാക്കിയ ‘സിനിമാറ്റോഗ്രഫ് (ഭേദഗതി) ആക്ട് [&Read More

India

ഇ20 പെട്രോൾ സുരക്ഷിതം; എൻജിൻ കേടാകില്ലെന്ന് സുരേഷ് ഗോപി

രാജ്യത്ത് വിതരണം ചെയ്യുന്ന 20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ പൂർണ്ണമായും സുരക്ഷിതമാണെന്നും, ഇത് മൂലം വാഹനങ്ങളുടെ എൻജിൻ തകരാറിലാകില്ലെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കി.Read More

Main story

‘സുരേഷ് ഗോപി സമാധിയിൽ എത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ, എൻഎസ്എസിനെ പിടിച്ചെടുക്കാൻ നോക്കിയവരുടെ

ചങ്ങനാശ്ശേരി: മന്നം സമാധി സന്ദർശനവുമായി ബന്ധപ്പെട്ട് തനിക്കെതിരെയും എൻ.എസ്.എസിനെതിരെയും ഉയർന്നുവന്ന ആരോപണങ്ങളെ ശക്തമായ ഭാഷയിൽ തള്ളി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമാധി മണ്ഡപത്തിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും, സുരേഷ് ഗോപി എത്തിയത് ഗേറ്റ് അടച്ചിരുന്ന സമയത്താണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സുരേഷ് ഗോപി സമാധിയിൽ എത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ അദ്ദേഹം മുൻകൂട്ടി അനുമതി ചോദിച്ചിട്ടുപോലുമില്ലെന്നും സുകുമാരൻ നായർ വ്യക്‌തമാക്കി. ഈ സന്ദർശനം പൂർണ്ണമായും ഒരു രാഷ്ട്രീയ കരുനീക്കമായിരുന്നുവെന്നും [&Read More