23/07/2026
[fontresizer_tawhidurrahmandear_widget]

Tags :Suresh Gopi

Kerala

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി എംപി സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. സുരേഷ് ഗോപിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് എ.എസ് ബിനോയ് നൽകിയ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത്, കേസിൽ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു. 2024Read More

Main story

‘സുരേന്ദ്രനെ പോലുള്ളവർ നിയമസഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്‌ടിക്കപ്പെടില്ലായിരുന്നു’- സുരേഷ് ഗോപി

കാസർകോട്: കെ. സുരേന്ദ്രനെപ്പോലുള്ള കരുത്തുറ്റ ബി.ജെ.പി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നുവെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്‌ടിക്കപ്പെടില്ലായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാസർകോട് നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച ചുമരെഴുത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഏത് മതവിഭാഗത്തിലാണെങ്കിലും സ്വന്തം വിശ്വാസം പിന്തുടരാനുള്ള അവകാശം ജനാധിപത്യത്തിൽ പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നലെ രാവിലെ കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രപരിസരത്ത് സ്ഥാനാർത്ഥിക്കായി ചുമരെഴുതിക്കൊണ്ടാണ് സുരേഷ് ഗോപി പ്രചാരണത്തിന് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിൽ [&Read More

Kerala

‘നരേന്ദ്ര മോദിയെ എനിക്ക് ഇഷ്ടമാണ്, അദ്ദേഹത്തെ നേരിട്ട് കാണണം’- അനുമോൾ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധന പരസ്യമായി വെളിപ്പെടുത്തി നടി അനുമോൾ. താൻ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവാണ് അദ്ദേഹമെന്നും ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. മുൻപ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോൾ കാണാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും ഒരു അഭിമുഖത്തിനിടെ അനുമോൾ വ്യക്തമാക്കി. ബിജെപിയിലെ പ്രമുഖരായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരെയും തനിക്ക് വലിയ ഇഷ്ടമാണെന്ന് അനുമോൾ പറഞ്ഞു. കൂടാതെ ഉണ്ണി മുകുന്ദൻ, അഖിൽ മാരാർ, വിവേക് ഗോപൻ എന്നിവരുടെ [&Read More

Kerala

സുരേഷ് ഗോപി ദത്തെടുത്ത പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി; 10 വര്‍ഷത്തിന് ശേഷം

തൃശൂര്‍: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എം.പി ദത്തെടുത്ത മാതൃകാ ഗ്രാമമായ അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി ഭരിച്ചിരുന്ന പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. സുരേഷ് ഗോപിയുടെ തട്ടകത്തില്‍ ബി.ജെ.പിക്ക് നേരിട്ട വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടായി ബി.ജെ.പിയുടെ ഉറച്ച കോട്ടയായിരുന്ന അവിണിശ്ശേരിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് അപ്രതീക്ഷിത വിജയം നേടിയത്. നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, [&Read More