27/09/2026
[fontresizer_tawhidurrahmandear_widget]

Tags :LDF

Main story

കേരളം യുഡിഎഫ് തൂക്കും; ഭരണമാറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ യുഡിഎഫിന്റെ മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. പ്രമുഖ സർവേ ഏജൻസികളെല്ലാം തന്നെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിക്കുമ്പോൾ, എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഐക്യ ജനാധിപത്യ മുന്നണിക്ക് 78 മുതൽ 90 വരെ സീറ്റ് ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന ഏജൻസികളുമുണ്ട്. ആക്‌സിസ് മൈ ഇന്ത്യ: യുഡിഎഫിന് വൻ മുന്നേറ്റംഏറ്റവും ശ്രദ്ധേയമായ പ്രവചനം നടത്തിയത് ആക്‌സിസ് – [&Read More

Main story

‘ജെൻസി വോട്ടുകൾ പൂർണമായും ഫാത്തിമ തഹ്ലിയ നേടും, കോഴിക്കോട് ചരിത്ര വിജയം നേടും,

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് ചരിത്ര വിജയം കുറിക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ. ആകെ 13 സീറ്റുകളിൽ ഒൻപതെണ്ണത്തിലും വിജയം ഉറപ്പാണെന്നും ബാക്കി നാല് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ എൽഡിഎഫ് വർഗീയ കാർഡ് ഇറക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ഖൗമിലെ കുട്ടി’ എന്ന പ്രയോഗം വഴി വോട്ടർമാരെ ഭിന്നിപ്പിക്കാനാണ് ശ്രമം. നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വെച്ചാണ് ഈ വിവാദ അനൗൺസ്‌മെന്റ് [&Read More

Kerala

‘കാഫിറും ഖൗമും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പദങ്ങളായി’; രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫ് പരാജയത്തിൽ

പാലക്കാട്: കേരളത്തിൽ ഭരണമാറ്റത്തിനായുള്ള വികാരം അതിശക്തമാണെന്നും സംസ്ഥാന സർക്കാരിന് ജനങ്ങൾ എക്സിറ്റ് അടിച്ചു നൽകിയെന്നും ഷാഫി പറമ്പിൽ എംപി. സിപിഎമ്മിലെ രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്റെ പരാജയത്തിൽ സന്തോഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പാലക്കാട് പറഞ്ഞു. ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ വോട്ട് കൊണ്ടല്ല യുഡിഎഫ് ജയിക്കാൻ പോകുന്നത്. മറിച്ച്, പ്രചാരണത്തിൽ സമുദായ നിറം നൽകാൻ ശ്രമിച്ച സിപിഎമ്മിനുള്ള തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പ് മാറും. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത്തവണ തോൽക്കുന്നവരുടെ പട്ടികയിൽ [&Read More

Main story

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം: യുഡിഎഫ് പരാതിയില്‍ ടി.പി രാമകൃഷ്ണന് നോട്ടിസ്

കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനറും സ്ഥാനാർത്ഥിയുമായ ടി.പി രാമകൃഷ്ണന് നോട്ടീസ്. ഇടതുമുന്നണിയുടെ അനൗൺസ്‌മെന്റ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. പേരാമ്പ്ര മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്കിടെയുണ്ടായ അനൗൺസ്‌മെന്റ് ഇതിനോടകം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.Read More

Kerala

‘പിണറായി വിജയനും എൽഡിഎഫും മോദിയുടെ ബി ടീം; അമേരിക്കയ്ക്കു മുന്നിൽ മോദി തലകുനിക്കുന്നു’-

തീരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചിറയിൻകീഴിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കും കേന്ദ്രത്തിൽ നിന്ന് വലിയ പരിഗണനയാണ് ലഭിക്കുന്നതെന്നും, അവർക്കെതിരെ നടപടിയെടുക്കാൻ ഒരു കേന്ദ്ര ഏജൻസിയും തയ്യാറാകുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കവർച്ച നടന്നപ്പോൾ ഒരു വാക്കുപോലും പറയാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് ഒത്തുകളിയുടെ തെളിവാണെന്നും അവർ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ [&Read More

Main story

‘ഷാഫി പറമ്പിലിനെ പോലെ ഫാത്തിമ തഹ്ലിയയും താരമായി കഴിഞ്ഞു’- പി.കെ കുഞ്ഞാലിക്കുട്ടി 

കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിലിനെതിരെ പ്രയോഗിച്ച അതേ തന്ത്രങ്ങൾ പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയക്കെതിരെയും എൽഡിഎഫ് ആവർത്തിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വ്യക്തിഹത്യയിലൂടെയും വർഗീയ പ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് ജയിക്കാമെന്ന എൽഡിഎഫ് മോഹം ഇത്തവണയും നടപ്പാവില്ലെന്നും ഷാഫി പറമ്പിലിനെപ്പോലെ ഫാത്തിമ തഹ്‌ലിയയും ഇതിനോടകം ജനഹൃദയങ്ങളിൽ താരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്ന് മതസ്പർധ വളർത്തുന്ന രീതിയിലുള്ള അനൗൺസ്‌മെന്റ് നടത്തിയെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ മണ്ടന്മാരാണെന്ന് [&Read More

Kerala

‘എസ്ഡിപിഐ പ്രവർത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത്’- എ.കെ ബാലൻ

പാലക്കാട്: എസ്‌ഡിപിഐ പ്രവർത്തകരിൽ മാറ്റമുണ്ടാക്കി അവരെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനാണ് വോട്ട് അഭ്യർത്ഥിക്കുന്നതെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. ഇത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നവരെല്ലാം രാഷ്ട്രവിരുദ്ധരോ ഭരണഘടനയ്ക്ക് എതിരായവരോ ആണെന്ന ചാപ്പകുത്തൽ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ആശയങ്ങൾ തലയ്ക്കുപിടിച്ചവരെ തിരുത്തി മതനിരപേക്ഷമായി ചിന്തിപ്പിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ടെന്ന് എ.കെ ബാലൻ പറഞ്ഞു. അതിനുള്ള വേദിയായി തെരഞ്ഞെടുപ്പിനെ കാണണം. എന്നാൽ എസ്‌ഡിപിഐ എന്ന സംഘടനയുമായോ അതിന്റെ നേതാക്കളുമായോ യാതൊരു വിധത്തിലുള്ള ചർച്ചയോ ധാരണയോ നിലവിലില്ലെന്നും [&Read More

Kerala

‘അന്ന് ഐസക്കിനെക്കൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ചയാളാണ്; സതീശൻ മുഖ്യമന്ത്രിയെക്കൊണ്ട് ഋത്വിക് റോഷൻ എന്ന്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനുമെതിരെ പരിഹാസവും വെല്ലുവിളിയുമായി ചലച്ചിത്ര താരം സലീം കുമാർ. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സലിം കുമാർ നടത്തുന്ന പ്രസംഗങ്ങൾക്കെതിരെ എൽഡിഎഫ് പരാതി നൽകിയ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. ഊളംപാറ എന്ന പേരിൽ ഒരു ആശുപത്രി ഇപ്പോഴില്ലെന്നും, താൻ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ച അമേരിക്കയിൽ നിന്നെത്തിയ യുവാവിന്റെയും വ്യവസായിയുടെയും അഡ്രസ്സ് നൽകിയാൽ താൻ കാലുപിടിച്ചു മാപ്പ് പറയാൻ തയ്യാറാണെന്നും, അല്ലാത്തപക്ഷം അതൊക്കെ കെട്ടുകഥകളാണെന്നും [&Read More

Main story

’നേരിട്ടുള്ള സംവാദത്തിനല്ല; ഫേസ്ബുക്ക് സംവാദത്തിനാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്’ – മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംവാദം കൊഴുക്കുന്നതിനിടെ പ്രതിപക്ഷ നേതാവിനെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താൻ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത് നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് സംവാദത്തിന് തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നാണ് കരുതുന്നതെന്നും ആ സംവാദം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാരഡി പാട്ട് പാടിയ രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രി മറുപടി നൽകി. സ്വർണം കട്ടവർ എങ്ങനെയാണ് വീട്ടിലെത്തിയതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. [&Read More