19/04/2026
[fontresizer_tawhidurrahmandear_widget]

‘ജെൻസി വോട്ടുകൾ പൂർണമായും ഫാത്തിമ തഹ്ലിയ നേടും, കോഴിക്കോട് ചരിത്ര വിജയം നേടും, 9 സീറ്റുകൾ ഉറപ്പ്’; മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ

 ‘ജെൻസി വോട്ടുകൾ പൂർണമായും ഫാത്തിമ തഹ്ലിയ നേടും, കോഴിക്കോട് ചരിത്ര വിജയം നേടും, 9 സീറ്റുകൾ ഉറപ്പ്’; മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് ചരിത്ര വിജയം കുറിക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ. ആകെ 13 സീറ്റുകളിൽ ഒൻപതെണ്ണത്തിലും വിജയം ഉറപ്പാണെന്നും ബാക്കി നാല് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ എൽഡിഎഫ് വർഗീയ കാർഡ് ഇറക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ഖൗമിലെ കുട്ടി’ എന്ന പ്രയോഗം വഴി വോട്ടർമാരെ ഭിന്നിപ്പിക്കാനാണ് ശ്രമം. നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വെച്ചാണ് ഈ വിവാദ അനൗൺസ്‌മെന്റ് റെക്കോർഡ് ചെയ്തതെന്ന് വ്യക്തമായതായും ഇതിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും ഇസ്മായിൽ വ്യക്തമാക്കി. അപവാദ പ്രചരണങ്ങൾക്കെതിരെ മൂന്ന് മാനനഷ്ടക്കേസുകൾ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.

അതേസമയം, തനിക്കും കുടുംബത്തിനുമെതിരെ ഇടതുപക്ഷം കടുത്ത സൈബർ ആക്രമണം നടത്തുകയാണെന്ന് ഫാത്തിമ തഹ്‌ലിയ പ്രതികരിച്ചു. മുൻപ് വിവാദമായ ‘കാഫിർ’ സ്‌ക്രീൻഷോട്ടിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് പുതിയ വർഗീയ അജണ്ടകൾക്കും പിന്നിലെന്നും, ജനങ്ങൾ ഇതിന് ബാലറ്റിലൂടെ മറുപടി നൽകുമെന്നും തഹ്‌ലിയ കൂട്ടിച്ചേർത്തു. ജെൻസി വോട്ടുകൾ പൂർണമായും തനിക്ക് ലഭിക്കുമെന്നും പേരാമ്പ്രയിൽ യുഡിഎഫ് വിജയം സുനിശ്ചിതമാണെന്നും നേതാക്കൾ അവകാശപ്പെട്ടു.

Also read: