‘ആര്യയ്ക്കു ചുമതല കൊടുത്ത വാർഡിൽ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചു കിട്ടിയത് 5
തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മുൻ മേയർ ആര്യ രാജേന്ദ്രനെ കടന്നാക്രമിച്ച് മുൻമന്ത്രി വി. ശിവൻകുട്ടി.Read More
തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മുൻ മേയർ ആര്യ രാജേന്ദ്രനെ കടന്നാക്രമിച്ച് മുൻമന്ത്രി വി. ശിവൻകുട്ടി.Read More
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് ചരിത്ര വിജയം കുറിക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ. ആകെ 13 സീറ്റുകളിൽ ഒൻപതെണ്ണത്തിലും വിജയം ഉറപ്പാണെന്നും ബാക്കി നാല് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ എൽഡിഎഫ് വർഗീയ കാർഡ് ഇറക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ഖൗമിലെ കുട്ടി’ എന്ന പ്രയോഗം വഴി വോട്ടർമാരെ ഭിന്നിപ്പിക്കാനാണ് ശ്രമം. നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വെച്ചാണ് ഈ വിവാദ അനൗൺസ്‌മെന്റ് [&Read More
പാലക്കാട്: കേരളത്തിൽ ഭരണമാറ്റത്തിനായുള്ള വികാരം അതിശക്തമാണെന്നും സംസ്ഥാന സർക്കാരിന് ജനങ്ങൾ എക്സിറ്റ് അടിച്ചു നൽകിയെന്നും ഷാഫി പറമ്പിൽ എംപി. സിപിഎമ്മിലെ രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്റെ പരാജയത്തിൽ സന്തോഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പാലക്കാട് പറഞ്ഞു. ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ വോട്ട് കൊണ്ടല്ല യുഡിഎഫ് ജയിക്കാൻ പോകുന്നത്. മറിച്ച്, പ്രചാരണത്തിൽ സമുദായ നിറം നൽകാൻ ശ്രമിച്ച സിപിഎമ്മിനുള്ള തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പ് മാറും. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത്തവണ തോൽക്കുന്നവരുടെ പട്ടികയിൽ [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 1049 സർക്കാർ ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന് പരാതി. കൃത്യസമയത്ത് പോസ്റ്റൽ ബാലറ്റുകൾ ലഭ്യമാകാത്തതാണ് ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായത്. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപായി തങ്ങൾക്ക് വോട്ട് ചെയ്യാൻ വീണ്ടും അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. ഏപ്രിൽ 2 മുതൽ 8 വരെ അതത് മണ്ഡലങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. എന്നാൽ ആദ്യ ദിവസങ്ങളിൽ വോട്ട് ചെയ്യാനെത്തിയവർക്ക് ബാലറ്റ് പേപ്പർ ലഭിച്ചില്ല. പലയിടത്തും ഏപ്രിൽ 4Read More
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാർ സഞ്ചരിച്ച ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ച് 28 പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം പുലർച്ചെ 12.45Read More
കണ്ണൂർ: പയ്യന്നൂർ മണ്ഡലത്തിൽ വൻതോതിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. പോളിങ് ശതമാനം 95 കടന്ന നാല് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്ന് കാട്ടി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. എരമം കുറ്റൂർ പഞ്ചായത്തിലെ 142Read More
പാലാ: സ്ഥാനാർഥികൾ വോട്ടിനായി വീടുകൾ കയറി ഇറങ്ങുമ്പോൾ, പാലാ മണ്ഡലത്തിൽ ഒരു സ്ഥാനാർഥി വോട്ടർമാരോട് ആവശ്യപ്പെടുന്നത് തന്നെ ഒന്ന് തോൽപ്പിക്കണമെന്നാണ്. എട്ടു തവണ ജനവിധി തേടിയിട്ടും വിജയം കനിയാത്തതിൽ മനംമടുത്ത് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വതന്ത്ര സ്ഥാനാർഥി സന്തോഷ് പുളിക്കൽ. “എന്നെ തോൽപ്പിക്കണം” എന്ന് വലിയ അക്ഷരത്തിൽ എഴുതിയ പോസ്റ്ററുകൾ നിരത്തിയാണ് ഈ ഓട്ടോറിക്ഷാ ഡ്രൈവറുടെ പ്രചാരണം. തുടർച്ചയായ എട്ട് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിന്റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് സന്തോഷ് പറയുന്നു. തന്നെപ്പോലെ സാമൂഹിക പ്രതിബദ്ധതയുള്ള [&Read More
കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനറും സ്ഥാനാർത്ഥിയുമായ ടി.പി രാമകൃഷ്ണന് നോട്ടീസ്. ഇടതുമുന്നണിയുടെ അനൗൺസ്‌മെന്റ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. പേരാമ്പ്ര മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്കിടെയുണ്ടായ അനൗൺസ്‌മെന്റ് ഇതിനോടകം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.Read More
തീരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചിറയിൻകീഴിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കും കേന്ദ്രത്തിൽ നിന്ന് വലിയ പരിഗണനയാണ് ലഭിക്കുന്നതെന്നും, അവർക്കെതിരെ നടപടിയെടുക്കാൻ ഒരു കേന്ദ്ര ഏജൻസിയും തയ്യാറാകുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കവർച്ച നടന്നപ്പോൾ ഒരു വാക്കുപോലും പറയാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് ഒത്തുകളിയുടെ തെളിവാണെന്നും അവർ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ [&Read More
കൊച്ചി: തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെൽഫെയർ പാർട്ടിയുടെ പിന്തുണയുടെ പേരിൽ യുഡിഎഫിനെതിരെ വലിയ തോതിൽ ആരോപണമുന്നയിച്ച മുഖ്യമന്ത്രി, ഇപ്പോൾ എസ്ഡിപിഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ ക്ഷുഭിതനാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാല് പതിറ്റാണ്ടോളം എൽഡിഎഫിനൊപ്പമായിരുന്ന വെൽഫെയർ പാർട്ടിയുടെ മാതൃസംഘടനയെ, അവർ യുഡിഎഫിനെ പിന്തുണച്ചപ്പോൾ മാത്രം വർഗീയവാദികളാക്കി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് എസ്ഡിപിഐ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ [&Read More