03/06/2026
[fontresizer_tawhidurrahmandear_widget]

‘ആര്യയ്ക്കു ചുമതല കൊടുത്ത വാർഡിൽ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചു കിട്ടിയത് 5 വോട്ടിന്റെ ലീഡ്’ ;മുൻ മേയറെ കടന്നാക്രമിച്ച് വി. ശിവൻകുട്ടി

 ‘ആര്യയ്ക്കു ചുമതല കൊടുത്ത വാർഡിൽ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചു കിട്ടിയത് 5 വോട്ടിന്റെ ലീഡ്’ ;മുൻ മേയറെ കടന്നാക്രമിച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മുൻ മേയർ ആര്യ രാജേന്ദ്രനെ കടന്നാക്രമിച്ച് മുൻമന്ത്രി വി. ശിവൻകുട്ടി. ആര്യയുടെ പ്രവർത്തികൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎസ്ആർടിസി ഡ്രൈവർ യദുവുമായുണ്ടായ തർക്കവും തുടർന്നുണ്ടായ വിവാദങ്ങളും ജനങ്ങൾക്കിടയിൽ കടുത്ത രോഷത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയിലാണ് രൂക്ഷവിമർശനം ഉന്നയിച്ചത്.

ആര്യയ്ക്ക് ചുമതലകൊടുത്തിരുന്ന വാർഡിൽ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നുവെങ്കിലും 5 വോട്ടിന്റെ ലീഡാണ് ലഭിച്ചതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. വോട്ടർമാർക്കിടയിൽ മേയറുടെ പെരുമാറ്റം വലിയ അതൃപ്തി ഉണ്ടാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജനപ്രതിനിധിക്ക് അനുയോജ്യമായ രീതിയിലായിരുന്നില്ല മേയറുടെ ഇടപെടലുകളെന്ന വികാരം പൊതുസമൂഹത്തിൽ ശക്തമാണ്. ഇത് പാർട്ടി വോട്ടുകളിൽ പോലും വിള്ളലുണ്ടാക്കാൻ കാരണമായെന്നാണ് നിരീക്ഷണം.

അധികാരത്തിന്റെ അഹങ്കാരമാണ് മേയർ കാണിച്ചതെന്ന തരത്തിൽ പ്രതിപക്ഷം നടത്തിയ പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചതായി പാർട്ടി കണക്കുകൂട്ടുന്നു. യുവാക്കൾക്കും സാധാരണക്കാർക്കും ഇടയിൽ ഈ സംഭവം ഉണ്ടാക്കിയ ആഘാതം ചെറുതല്ല. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ പരാജയമുണ്ടായപ്പോൾ ആര്യയെ പിന്തുണച്ച് ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. ആര്യയുടേത് മാതൃകാപരമായ പ്രവർത്തനമായിരുന്നുവെന്നും തോൽവി ആര്യയുടെ തലയിൽ കെട്ടിവയ്‌ക്കേണ്ടെന്നുമാണ് അന്ന് ശിവൻകുട്ടി പ്രതികരിച്ചത്.

Also read: